സംസ്ഥാനത്തെ സ്പാകളില് പൊലീസ് നടത്തിയ മിന്നല് പരിശോധനയില് 14 സ്ഥാപനങ്ങള്ക്കെതിരെ കേസെടുത്തു. അഞ്ചു പേര് അറസ്റ്റിലായി. 821 സ്ഥാപനങ്ങളിലെ 586 സ്പാകളിലാണ് പരിശോധന നടത്തിയത്. ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി പി.വിജയന്റെ നിര്ദേശാനുസരണമായിരുന്നു 'ഓപ്പറേഷന് സ്പാ' എന്ന പ്രത്യേക പരിശോധന നടത്തിയത്. പരിശോധനയില് ഏറ്റവും കൂടുതല് നടപടി ഉണ്ടായത് കോഴിക്കോട് സിറ്റിയിലാണ്. ഇവിടെ 87 കേന്ദ്രങ്ങളില് 70 എണ്ണത്തില് റെയ്ഡ് നടത്തി. നാല് കേസുകള് രജിസ്റ്റര് ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മലപ്പുറം ജില്ലയില് 78 കേന്ദ്രങ്ങളില് 71 റെയ്ഡുകള് നടത്തി. തൃശ്ശൂര് സിറ്റിയില് 58-ല് 56 എണ്ണത്തിലും പാലക്കാട് 71-ല് 55 എണ്ണത്തിലും പരിശോധന നടത്തി. പത്തനംതിട്ടയിലും ആലപ്പുഴയിലും മൂന്ന് കേസുകള് വീതം രജിസ്റ്റര് ചെയ്തു. എറണാകുളം റൂറലില് രണ്ടും കോട്ടയം, ഇടുക്കി ജില്ലകളില് ഓരോ കേസ് വീതവും രജിസ്റ്റര് ചെയ്തു. ചട്ടങ്ങള് പാലിക്കാത്ത 44 സ്പാകള്ക്ക് നോട്ടീസ് നല്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്ക്കെതിരെ കര്ശന നടപടി തുടരുമെന്ന് ക്രമസമാധാന പരിപാലന വിഭാഗം എഡിജിപി അറിയിച്ചു.
അതേസമയം, കോവളത്ത് സ്പായില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ എത്തിച്ച് ലൈംഗിക ചൂഷണം നടത്തിയ രണ്ട് പേര് അറസ്റ്റിലായിട്ടുണ്ട്. സംഭവത്തില് സ്പാ ജീവനക്കാരായ ആലപ്പുഴ സ്വദേശി സജത്ത്, പൂവാര് സ്വദേശി നിഷാദ് എന്നിവരാണ് പിടിയിലായത്. ആന്ധ്രാപ്രദേശ് സ്വദേശിയായ 16-കാരിയെ അമ്മയുടെ സഹോദരിയും ഭര്ത്താവും ചേര്ന്നാണ് കോവളത്ത് എത്തിച്ചത്. രണ്ട് സ്പാകളിലായി കുട്ടി ജോലി ചെയ്തു. ഇവിടെനിന്നൊക്കെ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതായാണ് പൊലീസ് പറയുന്നത്.
ഇതിനിടെ സ്പായില്വെച്ച് പരിചയപ്പെട്ട ഒരു യുവാവിനൊപ്പം പോയ പെണ്കുട്ടിയെ കണ്ടെത്തന് പൊലീസില് മിസ്സിംഗ് പരാതി രജിസ്റ്റര് ചെയ്തു. ഈ കേസില് അന്വേഷണം നടത്തുന്നതിനിടെയിലാണ് കുട്ടിക്ക് പ്രായപൂര്ത്തിയായട്ടില്ലെന്നു പൊലീസ് കണ്ടെത്തുന്നത്. സ്കൂള് രേഖകള് പരിശോധിച്ചതില്നിന്ന് 16 വയസാണെന്ന് കണ്ടെത്തി. എന്നാല് അധാറില് 20 വയസാണ്ടായിരുന്നത്. അത് വ്യാജമാണോ എന്ന് വിശദമായി അന്വേഷിച്ച് വരികയാണ്.
കേരളത്തിലെ സ്പാ വ്യവസായത്തിന്റെ നിയന്ത്രണമില്ലാത്ത വളര്ച്ചയും, അനധികൃത സ്പാകളെ നിയന്ത്രിക്കുന്നതിലെ നിയമങ്ങളുടെ അഭാവവും ചൂണ്ടിക്കാണിച്ച് മാഡിസം തയ്യാറാക്കിയ റിപ്പോര്ട്ട് വായിക്കാം.
Kerala Police have registered cases against 14 spas and arrested five people following statewide inspections under ‘Operation Spa’. The drive covered 586 spas across 821 identified establishments and was conducted on the directions of ADGP P. Vijayan of the Law and Order wing. Kozhikode City recorded the highest number of enforcement actions, with four cases registered and four arrests following raids at 70 of 87 identified centres. Notices were issued to 44 spas for violating regulations.