സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം പിൻവലിച്ചു; തീരുമാനം ഹൈക്കോടതി ഇടപെടലിനെ തുടർന്ന്

സമരത്തിന്റെ പേരിൽ ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം പിൻവലിച്ചു; തീരുമാനം ഹൈക്കോടതി ഇടപെടലിനെ തുടർന്ന്
Published on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നടത്തിവന്ന സമരം പിൻവലിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ മധ്യസ്ഥ ചർച്ച നടത്താൻ തീരുമാനമായതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച ചർച്ച നടക്കും, കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

മിനിമം വേതനം 40,000 രൂപയാക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ സമരത്തിലായിരുന്നു. സമരം ശക്തമായതോടെ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടു. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ സംഘടന സമർപ്പിച്ച ഹർജി പരി​ഗണിച്ചാണ് കോടതി ഇടപെടൽ.

സമരത്തിന്റെ പേരിൽ ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ആശുപത്രികളിലേക്കുള്ള പ്രവേശന കവാടങ്ങൾ ഉപരോധിക്കരുതെന്നും രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും കോടതി നിർദേശിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയും കോടതി പരിഗണിച്ചിരുന്നു.

English Summary: Nurses working in private hospitals across Kerala have withdrawn their strike following the intervention of the Kerala High Court. The decision came after the court directed mediation talks between the nurses and hospital management regarding their demand for a ₹40,000 minimum salary.

Related Stories

No stories found.
Madism Digital
madismdigital.com