

മലപ്പുറത്ത് ഫെയര്‍നസ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരി വൃക്കരോഗത്തിന്റെ പിടിയിലായ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.
മെര്‍ക്കുറി അടങ്ങിയ ഫെയര്‍നെസ് ക്രീമുകള്‍ പരിശോധിക്കാന്‍ എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങളില്‍ പരാതി കിട്ടുന്ന മുറയ്ക്ക് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരനും വ്യക്തമാക്കി. ഇത്തരത്തില്‍, ആളുകളെ രോഗബാധിതരാക്കുന്ന വിധത്തില്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാനത്ത് വില്‍ക്കുന്ന ക്രീമുകളുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുന്നു എന്നാണ് ഏറ്റവും പുതിയ വിവരം. ഡ്രഗ്‌സ് കണ്‍ട്രോളറോട് ക്രീമുകളുടെ പട്ടികയും ആരോഗ്യവകുപ്പ് തേടിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്.
അതിനിടെ, മുഖകാന്തി വര്‍ദ്ധിപ്പിക്കാനുള്ള ക്രീമിലൂടെ മെര്‍ക്കുറി വിഷബാധയേറ്റ് വൃക്കരോഗം ബാധിച്ചെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. മുഖകാന്തി വര്‍ദ്ധിപ്പിക്കാനുള്ള ക്രീമിലൂടെ മെര്‍ക്കുറി വിഷബാധയേറ്റ് മലപ്പുറത്ത് 17കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്. വിഷയത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍, സംസ്ഥാന പൊലീസ് മേധാവി, ഡ്രഗ്‌സ് കണ്‍ട്രോളര്‍, സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി, ആശുപത്രി സൂപ്രണ്ട് എന്നിവരില്‍ നിന്ന് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.
ഓണ്‍ലൈനായി വാങ്ങിയ ക്രീം ഒരു വര്‍ഷത്തോളം ഉപയോഗിച്ചെന്നും ശാരീരിക അസ്വസ്ഥതകള്‍ കാരണം ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ശരീരത്തിലെ മെര്‍ക്കുറിയുടെ അളവ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നതായി കണ്ടെത്തിയെന്നുമായിരുന്നു മലപ്പുറം സ്വദേശിനിയായ പതിനേഴുകാരിയുടെ വെളിപ്പെടുത്തല്‍. ലബോറട്ടറിയില്‍ പരിശോധന നടത്തിയപ്പോള്‍ ഫെയര്‍നെസ് ക്രീമില്‍ മെര്‍ക്കുറിയുടെ അളവ് വളരെ കൂടുതലാണെന്നും ഇതുപയോഗിച്ചതാണ് കടുത്ത വൃക്ക രോഗത്തിലേക്ക് നയിച്ചതെന്നും പരാതിയില്‍ പറയുന്നു.
അതിനിടെ, ഫെയര്‍നെസ് ക്രീമിന്റെ ഉപയോഗം ആരോഗ്യത്തെ ബാധിച്ചെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മാപ്പിളപ്പാട്ട് ഗായകനായ സലീം കോടന്തൂര്‍. വൃക്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായി പ്രതിരോധശേഷി പൂര്‍ണമായി നഷ്ടപ്പെട്ടു. അന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും സലിം പറഞ്ഞു. സുഹൃത്തിന്റെ നിര്‍ദേശിച്ചത് പ്രകാരമാണ് ക്രീം ഉപയോഗിച്ചതെന്നും ഗായകന്‍ വെളിപ്പെടുത്തുന്നു.
The Kerala government has ordered an investigation into the case of a 17-year-old girl from Malappuram who developed kidney disease allegedly after using a fairness cream. Following media reports, Chief Minister directed the formation of special teams in all districts to inspect fairness creams containing mercury. Health Minister K. Muraleedharan said the government would take immediate action upon receiving complaints and would not allow the sale of cosmetic products that pose health risks to consumers.