കേരളത്തിന് സ്വന്തമായി 'ബാക്ടീരിയയെ' കിട്ടുന്നു; പ്രഖ്യാപനം ഉടൻ

കേരളത്തിൽ റിപ്പോർട്ടു ചെയ്തവയിൽ രോഗകാരിയല്ലാത്തതും വിവിധ രംഗങ്ങളിൽ പ്രയോഗയോഗ്യവും സാമ്പത്തികമൂല്യമുള്ളതുമായ ബാക്ടീരിയകളെയാണ് ‘സംസ്ഥാന പദവി’ നൽകുന്നതിലേക്ക് പരിഗണിക്കുന്നത്
Representative Image of Bacteria /  KSCSTE
Representative Image of Bacteria / KSCSTE
Published on

സംസ്ഥാന മൃഗവും പക്ഷിയും പോലെ, കേരളത്തിന് സ്വന്തമായി ബാക്ടീരിയയും വരുന്നു. ഏറ്റവും ഗുണകരമായ ബാക്ടീരിയ ഏതെന്നു നിർണയിക്കുന്നതിനായി സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ വിദഗ്ധസമിതിയെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. ശാസ്ത്രജ്ഞരും, സംസ്ഥാന ജൈവവൈവിധ്യബോർഡ് പ്രതിനിധികളും ഉൾപ്പെടുന്നതായിരിക്കും സമിതി. 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും.

കേരളത്തിൽ റിപ്പോർട്ടു ചെയ്തവയിൽ രോഗകാരിയല്ലാത്തതും, വിവിധ രംഗങ്ങളിൽ പ്രയോഗയോഗ്യവും സാമ്പത്തികമൂല്യമുള്ളതുമായ ബാക്ടീരിയകളെയാണ് ‘സംസ്ഥാന പദവി’ നൽകുന്നതിലേക്ക് പരിഗണിക്കുന്നതെന്നതെന്നാണ് സമിതി അധികൃതർ അറിയിച്ചിരിക്കുന്നത്. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിനു പുറമേ കൃഷിയിലും വ്യവസായത്തിലുമുൾപ്പടെയുള്ള മേഖലകളിൽ സൂക്ഷ്മാണുക്കൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യത്തിന്മേലായിരിക്കും പഠനം നടത്തുന്നത്.

സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം ഡയറക്ടർ ഡോ.സാബു തോമസ് മുന്നോട്ടുവെച്ച ആശയം പരിഗണിച്ചാണ് സർക്കാർ വിദഗ്‌ധ സമിതിക്ക് രൂപം കൊടുത്തിരിക്കുന്നത്. നിലവിൽ, ഇന്ത്യയുടെ സ്വന്തം ബാക്ടീരിയ എന്നറിയപ്പെടുന്നത് ‘ലാക്ടോബാസില്ലസ് ഡെൽബ്രൂക്കീ സബ്സ്പ് ബൾഗാരിക്കസാ’ണ്.

English Summary: Kerala is set to declare its own official state bacterium, with a government-appointed expert committee.

Related Stories

No stories found.
Madism Digital
madismdigital.com