

ഷോപ്പിങ് മാളുകളിലും മള്‍ട്ടിപ്ലക്‌സ് തിയറ്റുകളിലും വില്‍ക്കുന്ന പോപ്‌കോണുകളുടെ അമിത വിലയാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന്. തിരുവനന്തപുരത്തും കൊച്ചിയിലും ഈ വിഷയത്തില്‍ പരിശോധനയും മറ്റ് നടപടികളും നടന്നതോടെയാണ് പോപ്‌കോണ്‍ കേരളത്തില്‍ ചൂടുള്ള വിഷയമായത്. ചര്‍ച്ചകളും പരിശോധയും തുടരുമ്പോഴും വില ഈടാക്കുന്നതിലെ അവ്യക്തകതയും നിലനില്‍ക്കുകയാണ്.
ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി, സിവില്‍ സപ്ലൈസ് വകുപ്പുകളാണ് നിലവില്‍ കൊച്ചിയിലെ മാളുകളില്‍ ഉൾപ്പപെടെ പരിശോധന നടത്തിവരുന്നത്. നൂറ് ഗ്രാം പോപ്‌കോണിന് 400 രൂപവരെയാണ് നിലനില്‍ തിയറ്റുകളില്‍ ഇടാക്കുന്നത്. ലാര്‍ജ്, സ്‌മോള്‍ എന്നിങ്ങനെ വിവിധ പേരുകളിലായാണ് വില്‍പന എങ്കിവും ഇപ്പോള്‍ നടക്കുന്ന പരിശോധനയില്‍ അളവ്, തൂക്കം എന്നിവയില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അപ്പോഴും പോപ് കോണിന്റെ വില നിശ്ചയിക്കുന്നത് തിയറ്റുകള്‍, അല്ലെങ്കില്‍ ഓപറേറ്റിങ് കമ്പനി തന്നെയാണ് വില നിശ്ചയിക്കുന്നത്. നിലവിലെ നിയമങ്ങള്‍ പ്രകാരം അളവ്, തൂക്കം, വില നിലവാരം എന്നിവ പ്രദര്‍ശിപ്പിക്കുന്നതില്‍ വീഴ്ച വന്നാലോ ഗുണ നിലവാരത്തില്‍ പരാതിയുണ്ടെങ്കില്‍ മാത്രമോ ആണ് അധികൃതര്‍ക്ക് നടപടി എടുക്കാനാവുക.
എറണാകുളത്തെ തിയേറ്ററിലെ പരിശോധനയ്ക്ക് പിന്നാലെ ലീഗല്‍ മെട്രോളജി വകുപ്പ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത കഫെയ്ക്ക് എതിരെയാണ് കേസ്. കൊച്ചിയിലെ പ്രധാന മള്‍ട്ടിപ്ലെക്സ് തിയേറ്ററുകളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇവിടങ്ങളില്‍ മാനേജര്‍മാര്‍ക്ക് ഉദ്യോഗസ്ഥ സംഘം നോട്ടീസ് നല്‍കി.
പോപ്‌കോണ്‍ വിലയില്‍ അമിത വില ഈടാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ സര്‍ക്കാര്‍ നേരിട്ട് ഓരോ പോപ്കോണ്‍ പാക്കറ്റിന്റെയും വില നിശ്ചയിക്കാറില്ല. പാക്കറ്റിലാക്കാതെ തീയേറ്ററില്‍ തന്നെ തയ്യാറാക്കി വില്‍ക്കുന്ന പോപ്കോണിന്റെ വില തീയേറ്റര്‍/ഫുഡ് കൗണ്ടര്‍ ഓപ്പറേറ്റര്‍ക്ക് നിശ്ചയിക്കാന്‍ കഴിയും. ഫ്രഷ്‌ലി പ്രിപയേഡ് പോപ്കോണിന് നേരിട്ട് ഒരു പരമാവധി വില നിശ്ചയിക്കുന്നതിനുള്ള അധികാരം കേരളത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ 250 മുതല്‍ 600 വരെ വിവിധ അളവുകള്‍ക്ക് ഈടാക്കുന്ന രീതി തെറ്റാണെന്ന് പറയാനാകില്ല. എന്നാല്‍ പാക്കറ്റ് ചെയ്ത ഉല്‍പ്പന്നമാണെങ്കില്‍ അതിലെ എംആര്‍പി നിരക്കിനേക്കാള്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ല.
സിനിമാ ടിക്കറ്റിനേക്കാള്‍ ഭക്ഷ്യ-പാനീയ വില്‍പ്പനയില്‍ ഉയര്‍ന്ന മാര്‍ജിന്‍ നേടാനുള്ള ബിസിനസ് തന്ത്രമാണ് ഇപ്പോള്‍ തിയറ്റുകള്‍, അല്ലെങ്കില്‍ ഓപറേറ്റിങ് കമ്പനികൾ നടത്തിവരുന്നത്. പോപ്കോണ്‍, എണ്ണ, ഫ്‌ലേവറിങ് എന്നിവയുടെ പേരിലാണ് പോപ് കോണിന് വില നിശ്ചയിക്കുന്നത്. ഓരോ ഫ്‌ളേവറിനും പല വില ഈടാക്കുന്ന രീതിയും പതിവാണ്. ഇതിന് പുറമെ, തയ്യാറാക്കല്‍, ജീവനക്കാരുടെ ചെലവ്, വാടക, വൈദ്യുതി, പരിപാലന ചെലവ്, ലാഭമാര്‍ജിന്‍, സ്ഥലവും തിയറ്ററിന്റെ ബ്രാന്‍ഡ്/പ്രീമിയം പൊസിഷനിങ് എന്നിവയും വിലയെ സ്വാധീനിക്കുന്നു.
മള്‍ട്ടിപ്ലെക്സുകളിലെയും തിയറ്ററുകളിലെയും ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതില്‍ നിയമവകുപ്പുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നാണ് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് കഴിഞ്ഞ ദിവസം പ്രതിതകരിച്ചത്. സുപ്രീംകോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതികള്‍ ഉണ്ട്. വകുപ്പുതലത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന പരമാവധി നടപടികള്‍ സാധ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. തിയേറ്റര്‍ സ്വകാര്യസ്വത്താണെന്നും സിനിമാപ്രദര്‍ശനത്തോടൊപ്പം വ്യാപാരം നടത്താനും പുറത്തുനിന്നുള്ള ഭക്ഷണം വിലക്കാനും ഉടമയ്ക്കു കഴിയുമെന്നും സുപ്രീംകോടതി നിരീക്ഷണമാണ് നിലവിലെ ഇടപെടലുകളെ തടയുന്ന വസ്തുത. നിയമപരമായ നിയന്ത്രണമില്ലാത്ത സാഹചര്യത്തില്‍ ഇത്തരം വിഷയത്തില്‍ ഇടപെടാനാകില്ലെന്നാണ് കോടതിയുടെ നിലപാട്. ഇവിയെയാണ് നിയമ നിര്‍മാണത്തിന്റെ പ്രാധാന്യം നിര്‍ണായകമാകുന്നത്.
The Legal Metrology, Food Safety and Civil Supplies departments are conducting inspections at malls in Kochi following concerns over high popcorn prices at theatres. Popcorn is reportedly being sold for up to ₹400 for 100 grams. Although theatres offer different sizes such as small and large, officials say the ongoing inspections have found that the prescribed standards for quantity and weight are being followed.
However, the theatre or its operating company is responsible for determining the price of popcorn. Under the existing regulations, authorities can take action if theatres fail to display the required information regarding quantity, weight and price, or if there are complaints about food quality. The authorities do not currently have a general provision to regulate the price charged for popcorn.