ഇതോ കേന്ദ്രത്തിന്റെ ഓണസമ്മാനം? മംഗളൂരു സ്റ്റേഷൻ ഇനി മൈസുരുവിന്! പാലക്കാടിന്റെ ഹൃദയം മുറിച്ച നടപടി

പ്രതിദിനം 2.75 കോടി രൂപ വരുമാനമുള്ള പാലക്കാട് ഡിവിഷന് പുതിയ തീരുമാനത്തിലൂടെ 1100 കോടിയോളം രൂപയുടെ വാർഷിക വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ
ഇതോ കേന്ദ്രത്തിന്റെ ഓണസമ്മാനം? മംഗളൂരു സ്റ്റേഷൻ ഇനി മൈസുരുവിന്! പാലക്കാടിന്റെ ഹൃദയം മുറിച്ച നടപടി
Published on

ഇന്നലെ വൈകിട്ടോടെയാണ്, കേരളത്തിനുള്ള 'ഓണസമ്മാനം' പോലെ പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര തീരുമാനം എത്തുന്നത്. സതേൺ റെയിൽവേയുടെ കീഴിലുള്ള, മംഗളൂരു സ്റ്റേഷൻ ഉൾപ്പടെയുള്ള പ്രദേശങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയാണ് ഉത്തരവ്. ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന മാറ്റം പാലക്കാടിന്റെ ഹൃദയം മുറിച്ചുള്ള നടപടിയാവും എന്നത് പറയാതെ വയ്യ.

നിലവിൽ സതേൺ റെയിൽവേയുടെ ഭാഗമായ ഉള്ളാൾ മുതൽ മംഗളൂരു വരെയുള്ള പ്രദേശങ്ങളാണ് സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ലയിക്കുന്നത്. ഇതോടെ പാലക്കാട് ഡിവിഷന് വലിയ വരുമാനം നൽകുന്ന പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂരു ഡിവിഷൻ്റെ ഭാഗമാകും. പ്രതിദിനം 2.75 കോടി രൂപ വരുമാനമുള്ള പാലക്കാട് ഡിവിഷന് പുതിയ തീരുമാനത്തിലൂടെ 1100 കോടിയോളം രൂപയുടെ വാർഷിക വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ടിക്കറ്റ് വരുമാനത്തിൽ എ വൺ സ്റ്റാറ്റസുള്ള സ്റ്റേഷനാണ് മംഗളൂരു സെൻട്രൽ.

ഇതോ കേന്ദ്രത്തിന്റെ ഓണസമ്മാനം? മംഗളൂരു സ്റ്റേഷൻ ഇനി മൈസുരുവിന്! പാലക്കാടിന്റെ ഹൃദയം മുറിച്ച നടപടി
ഫേസ് ടവല്‍ മുതല്‍ തലയിണ വരെ; എസി കോച്ചുകളില്‍ നിന്ന് യാത്രക്കാര്‍ 'കടത്തി' യത് 1.27 കോടി സാധനങ്ങള്‍, ഒരു മോഷണം പോലുമില്ലാതെ പാലക്കാട്

ഇന്ത്യൻ റെയിൽവേയിൽ പാസഞ്ചർ ടിക്കറ്റ് വിൽപനയേക്കാൾ കൂടുതൽ ലാഭവും വരുമാനവും ലഭിക്കുന്നത് ചരക്കുനീക്കത്തിൽ നിന്നാണ്. ന്യൂ മംഗളൂരു പോർട്ട് (NMPT) സാന്നിധ്യമുള്ള മംഗലാപുരം മേഖലയിൽ നിന്നാണ് പാലക്കാട് ഡിവിഷനിൽ ചരക്കുനീക്ക വരുമാനത്തിന്ർറെ ഭൂരിഭാഗവും. കൽക്കരി, പെട്രോളിയം ഉൽപ്പന്നങ്ങൾ (POL), രാസവളങ്ങൾ, സിമന്റ് തുടങ്ങിയ ഉൽപ്പന്നങ്ങൾ കപ്പൽ മാർഗ്ഗം എത്തിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് റെയിൽ മാർഗ്ഗം കൊണ്ടുപോകുന്നത് ഈ തുറമുഖം വഴിയാണ്.

അതുകൊണ്ട് തന്നെ മംഗലാപുരം ഡിവിഷനിൽ നിന്ന് മാറ്റപ്പെട്ടാൽ, പാലക്കാട് ഡിവിഷന്റെ ആകെ വരുമാനത്തിന്റെ സിംഹഭാഗവും ഒറ്റയടിക്ക് നഷ്ടപ്പെടും. വരുമാനം കുറഞ്ഞ ഡിവിഷൻ എന്ന പേരിൽ കേരളത്തിനുള്ള റെയിൽവേ ഫണ്ട് വിഹിതം കുറയുന്നതിന് ഇത് വലിയ കാരണമാണ്.

ഇത് കൂടാതെ, മലബാർ മേഖലയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാൻ അത്യാവശ്യമാണ് മംഗലാപുരം റെയിൽവേ ടെർമിനലുകൾ. മംഗലാപുരം മറ്റ് ഡിവിഷന്റെയോ സംസ്ഥാനത്തിന്റെയോ പൂർണ നിയന്ത്രണത്തിലായാൽ കേരളത്തിലേക്ക് പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിനോ നിലവിലുള്ള ട്രെയിനുകൾ മംഗലാപുരത്തേക്ക് നീട്ടുന്നതിനോ ഒക്കെ എതിർപ്പുകൾ ഉയർന്നേക്കാം.

ഇതോ കേന്ദ്രത്തിന്റെ ഓണസമ്മാനം? മംഗളൂരു സ്റ്റേഷൻ ഇനി മൈസുരുവിന്! പാലക്കാടിന്റെ ഹൃദയം മുറിച്ച നടപടി
പാലക്കാട് ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍: വിവാദങ്ങള്‍ക്കിടയിലും ദിലീപ് ബില്‍ഡ്‌കോണിന് മുന്നിലുള്ള കടമ്പകള്‍

തമിഴ്‌നാട്ടിലെ പോത്തന്നൂർ - കോയമ്പത്തൂർ മേഖല മുൻപ് പാലക്കാട് ഡിവിഷനിൽ ഉൾപ്പെട്ടിരുന്നതാണ്. സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ ഈ വരുമാന സ്രോതസ്സ് പാലക്കാടിന് നഷ്ടമായിരുന്നു. അതിനുശേഷമുള്ള വലിയ തിരിച്ചടിയാകും മംഗലാപുരം കൂടി മാറ്റിയാൽ പാലക്കാട് ഡിവിഷൻ നേരിടുക.

Summary

The Centre’s decision to split the Palakkad Railway Division arrived yesterday evening, almost like an Onam gift to Kerala. Under the order, areas under Southern Railway, including Mangaluru station, will be transferred to the Mysuru Division of South Western Railway. Coming into effect on October 1, the move is widely seen as a blow to the heart of the Palakkad division.

The areas from Ullal to Mangaluru, currently part of Southern Railway, will be merged with South Western Railway. This means Panambur station, an A1-category station that generates significant revenue for the Palakkad division, will also become part of the Mysuru Division. With the Palakkad division currently generating around ₹2.75 crore in daily revenue, the decision is estimated to cause an annual revenue loss of nearly 1,100 crore.

Madism Digital
madismdigital.com