

കരയിലും കടലിലും വലിയ വികസനപദ്ധതികളുമായി വിഡി സതീശൻ സർക്കാരിന്റെ ആദ്യബജറ്റ്. പുതുയുഗ കേരളം' യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതികളാണ് ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്.
കേരളത്തിന്റെ കടൽത്തീര സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിനായി 'മിഷൻ സമുദ്ര' പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. 400 കോടി രൂപയാണ് പദ്ധതിക്കായി വകയിരിത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ലോകോത്തര മാരിടൈം ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യം. പദ്ധതിപകാരം കേരളത്തിന്റെ 600 കിലോമീറ്റർ നീളമുള്ള തീരദേശത്തെയും തുറമുഖങ്ങളെയും പരസ്പരം ബന്ധിപ്പിച്ച് സംസ്ഥാനത്തെ ഒരു ആഗോള മാരിടൈം ഹബ്ബാക്കി മാറ്റും.
സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൂട്ടാൻ 'തെക്കൻ കേരള എക്കണോമി ചെയ്തിട്ടുണ്ട്. ഈ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തി ബന്ധിപ്പിക്കുന്ന ജില്ലകൾ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് എക്കണോമി കോറിഡോർ സ്ഥാപിക്കുന്നത്.
മറ്റ് പ്രഖ്യാപനങ്ങൾ:
ഓപ്പറേഷൻ തൂഫാന് 10 കോടി
പിഡബ്ല്യൂഡിക്ക് 5952 കോടി
രജിസ്ട്രേഷൻ വകുപ്പിന് 27 കോടി
സലിംകുമാറിനായി സ്മാരകം പണിയാൻ 1 കോടി
ക്ഷീരവികസനത്തിന് 102 കോടി
വിനോദസഞ്ചാര മേഖലയ്ക്ക് 325 കോടി
ഗതാഗത മേഖലയ്ക്ക് 1578 കോടി
വ്യവസായങ്ങൾക്ക് 1558 കോടി
സഹകരണ മേഖലയ്ക്ക് 114 കോടി
ഗ്രാമമേഖല വികസനം 2138 കോടി
മനുഷ്യമൃഗ സംഘർഷം പരിഹരിക്കാൻ 192 കോടി
രജിസ്ട്രേഷൻ വകുപ്പിന് 27 കോടി
English Summary: The V.D. Satheesan government's first budget unveils major development initiatives on both land and sea. With the goal of realizing a "New Era Kerala," the budget introduces a series of ambitious and transformative projects.
A key announcement is Mission Samudra, aimed at fully harnessing Kerala's coastal potential. The project has been allocated ₹400 crore. Its objective is to transform Kerala into a world-class maritime power within the next five years.
Under the mission, Kerala's 600-kilometre coastline and its ports will be interconnected, paving the way for the state to emerge as a global maritime hub.