'ഇടതുപക്ഷത്തിന്റെ തോല്‍വിയുടെ കാരണങ്ങള്‍' അക്കമിട്ട് നിരത്തി കെ കെ ശൈലജ

രാഷ്ട്രീയ കാരണങ്ങള്‍, സാങ്കേതിക കാരണങ്ങള്‍, സംഘടനപരമായ കാരണങ്ങള്‍ എന്നിങ്ങനെ തിരിച്ചാണ് കെ കെ ശൈലജ വിഷയങ്ങള്‍ വിശദീകരിക്കുന്നത്
'ഇടതുപക്ഷത്തിന്റെ തോല്‍വിയുടെ കാരണങ്ങള്‍' അക്കമിട്ട് നിരത്തി കെ കെ ശൈലജ
Published on

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും സിപിഎമ്മും നേരിട്ട വലിയ തിരിച്ചടിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്ര കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ കെ കെ ശൈലജ. നിരവധി ജനകീയ പദ്ധതികള്‍ നടപ്പാക്കിയിട്ടും എന്തുകൊണ്ട് ഇടതുപക്ഷം പരാജയപ്പെട്ടു എന്ന് പാര്‍ട്ടി പരിശോധിച്ചു. പരിഹരിക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരുന്നതെന്നും കെ കെ ശൈലജ പറയുന്നു. മാഡിസം ഡിജിറ്റലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കെ കെ ശൈലജയുടെ പ്രതികരണം.

പ്രധാനമായും മൂന്ന് കാരണങ്ങളാണ് മുന്നണിയും പാര്‍ട്ടിയും നേരിട്ട തിരിച്ചടിയ്ക്ക് കെ കെ ശൈലജ ചൂണ്ടിക്കാട്ടുന്നത്. അതിനെ രാഷ്ട്രീയ കാരണങ്ങള്‍, സാങ്കേതിക കാരണങ്ങള്‍, സംഘടനപരമായ കാരണങ്ങള്‍ എന്നിങ്ങനെ തിരിച്ചാണ് കെ കെ ശൈലജ വിഷയങ്ങള്‍ വിശദീകരിക്കുന്നത്.

പരാജയ കാരണങ്ങളില്‍ ആദ്യത്തേത് രാഷ്ട്രീയ കാരണങ്ങളാണ്. എല്ലാ ഇടതുപക്ഷ വിരുദ്ധരും ഒരുമിച്ച് ചേരുന്ന നിലയുണ്ടായി. മുന്‍പില്ലാത്ത വിധത്തിലുള്ള യോജിപ്പ് ഇവര്‍ക്കിടയില്‍ ഉണ്ടായി. എല്ലാ മണ്ഡലങ്ങളിലെയും വോട്ടിങ് പാറ്റേണ്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കോണ്‍ഗ്രസ് മുസ്ലീം ലീഗ് എന്നിവയ്ക്ക് പുറമെ യുഡിഎഫിന് ജമാഅത്തെ ഇസ്ലാമിയുടെ സഹായം തേടിയിട്ടുണ്ട്. ചില സീറ്റുകളില്‍ ബിജെപിയും സഹായിച്ചിട്ടുണ്ട്. പരസ്യമായി ധാരണയും സഖ്യവും ഇല്ലെങ്കിലും യുഡിഎഫിന്റെ വോട്ടുകള്‍ ബിജെപിക്ക് പോയിട്ടുണ്ട്. ബിജെപി വിജയിച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മൂന്നാമത് ആയത് ഇതിന് ഉദാഹരണമാണ്.

'ഇടതുപക്ഷത്തിന്റെ തോല്‍വിയുടെ കാരണങ്ങള്‍' അക്കമിട്ട് നിരത്തി കെ കെ ശൈലജ
'താൻ തീരുമാനിക്കും, താനാണ് എല്ലാം എന്ന ഭാവം കമ്യൂണിസ്റ്റിന് ചേർന്നതല്ല'; പിണറായിക്കെതിരെ ജനയുഗം

ജനങ്ങളുടെ മനസ് ഇടതുപക്ഷത്തേക്ക് എത്താതിരുന്നത് എന്തുകൊണ്ട് എന്നതില്‍ പ്രധാനം സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലാണ്. ഇടതുപക്ഷത്തേക്കാള്‍ നന്നായി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ വലതുപക്ഷ പാര്‍ട്ടികള്‍ക്കായി. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ബിജെപി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് ഇതിന് കഴിയുന്നത് സാങ്കേതികമായി മികവിന് അപ്പുറത്ത് അവര്‍ക്കുള്ള സാമ്പത്തിക പിന്തുണയാണ്.

വലിയ തോതില്‍ പണം ചെലവിട്ടാണ് വലതുപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബഹുജനങ്ങളില്‍ നിന്ന് പണം സമാഹരിക്കുന്നതില്‍ പരിധിയുണ്ട്. കേരളത്തില്‍ ഒരു മണ്ഡലത്തില്‍ രണ്ട് കോടി രൂപ ചെലവിട്ടതായി ഹൈക്കമാന്‍ഡ് കണക്കുകള്‍ പറയുന്നു.

'ഇടതുപക്ഷത്തിന്റെ തോല്‍വിയുടെ കാരണങ്ങള്‍' അക്കമിട്ട് നിരത്തി കെ കെ ശൈലജ
തളിപ്പറമ്പിലെ തോല്‍വി: തെറ്റുതിരുത്തല്‍ ആഹ്വാനവുമായി പിണറായി വിജയന്‍, ടികെ ഗോവിന്ദനെ ബ്രൂട്ടസ് എന്നുവിളിച്ച് കെകെ രാഗേഷ്

സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ ഉണ്ടായതും തിരിച്ചടിയുടെ വ്യാപ്തി വര്‍ധിപ്പിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിന് എതിരെ ഉയര്‍ന്ന വികാരം പരിഗണിക്കേണ്ടതായിരുന്നു. പി കെ ശ്യാമളയും ടി. ഐ. മധുസൂദനനും മത്സരിക്കാന്‍ അയോഗ്യരല്ല. വർഷങ്ങളുടെ പാർട്ടി പ്രവർത്തന പാരമ്പര്യമുള്ളവരാണ്. പക്ഷേ ഉയർന്ന എതിർപ്പിന്റെ വ്യാപ്തി തിരിച്ചറിയാൻ സാധിച്ചില്ലെന്ന സൂചനയും ശൈലജ പറയുന്നു.

എന്നാല്‍ ആ പ്രദേശങ്ങളില്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നവരില്‍ ചിലര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാതിരുന്നിട്ടുണ്ട്. അത് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സാധാരണ സ്ഥാനാര്‍ഥിക്ക് എതിരെ എതിര്‍പ്പ് ഉണ്ടായാല്‍ അക്കാര്യം പാര്‍ട്ടിയില്‍ പറയും. എന്നാല്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യും. ഇത്തവണ അതുണ്ടായില്ല. കുറച്ച് പേരെങ്കിലും എതിര്‍ക്കുകയും ചെയ്തു വോട്ടും ചെയ്തില്ല. അത് ഒരു പുതിയ അനുഭവമാണെന്നും കെ കെ ശൈലജ പറയുന്നു. ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന തരത്തിലുള്ള വ്യാഖ്യാനം തെറ്റാണ് എന്നും ശൈലജ പറയുന്നു.

Summary

CPI(M) Central Committee member and former minister K. K. Shailaja has outlined the reasons behind the Left Front and CPI(M)’s major setback in the Kerala Assembly election. She said the party examined why the Left suffered defeat despite implementing several welfare-oriented and public-focused initiatives. The party has identified areas that need to be addressed, and these findings will form the basis for discussions at the upcoming extended state committee meeting, according to Shailaja.

Madism Digital
madismdigital.com