ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു

ചൊവ്വാഴ്ച രാവിലെ 10 മുതൽ ജവഹർ നഗറിലെ വസതിയിൽ പൊതുദർശനം നടക്കും
KN Panikar
KN Panikar
Published on

പ്രശസ്ത ചരിത്രകാരൻ കെ.എൻ. പണിക്കർ (90) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാവിലെ 10 മുതൽ ജവഹർ നഗറിലെ വസതിയിൽ പൊതുദർശനം നടക്കും. തുടർന്ന് വൈകിട്ട് 4 മണിക്ക് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടത്തും.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ, കേരള ചരിത്ര ഗവേഷണ കൗൺസിൽ അധ്യക്ഷൻ, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആദ്യ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

English Summary: Renowned Indian historian K. N. Panikkar passed away at 90 in Thiruvananthapuram. He was a former Vice Chancellor of Sree Sankaracharya University of Sanskrit

Related Stories

No stories found.
Madism Digital
madismdigital.com