

കേരളത്തില്‍ സ്പാകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച തുടര്‍ച്ചയായ റിപ്പോര്‍ട്ടുകള്‍ക്കിടെ കോവളത്തെ സ്പായില്‍ പതിനാറുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കോവളത്തെ സ്പായില്‍ പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിലെ കേസ് അന്വേഷണത്തിവും സമാനമായ വിവരങ്ങളാണ് വെളിപ്പെടുന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്പാകളില്‍ ഭൂരിഭാഗവും മതിയായ അനുമതികളില്ലാതെയാണ് നിലനില്‍ക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതില്‍ പലതും ഉദ്യോഗസ്ഥ, രാഷ്ട്രീയ ബന്ധമുള്ളവരുടെയാണെന്നുമായിരുന്നു ആരോപണം. ഇത് ശരിവയ്ക്കുന്നതാണ് കോവളത്ത് നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കോവളത്ത് പീഡനം നടന്ന സ്പാ കോര്പറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിന്റെ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അറസ്റ്റിനു പിന്നാലെ തിരുവനന്തപുരം മേയര്‍ വി വി രാജേഷ് അനുരൂപിനെ സസ്പെന്‍ഡ് ചെയ്തു. കോര്‍പറേഷന്റെ ഉള്ളൂര്‍ സോണല്‍ ഓഫിസിലെ ഉദ്യോഗസ്ഥനാണ് അനുരൂപ്.
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്പാ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഇവിടേക്ക് എത്തിയ ഇടപാടുകാരിലേക്ക് ഉള്‍പ്പെടെ അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി നടപടി ശക്തമാക്കാനാണ് പൊലീസ് പദ്ധതിയിടുന്നത്.
സ്പാ സന്ദര്‍ശിച്ചവരില്‍ ജൂലായ് മുതലുള്ളവരുടെ പട്ടികയാണ് അന്വേഷണത്തിന്റെ ഭാഗമായി തയ്യാറാക്കുന്നത്. പട്ടികയിലുള്ളവരെ തിരിച്ചറിയില്‍ പരേഡിന് വിധേയയാക്കും. പെണ്‍കുട്ടി തിരിച്ചറിയുന്നവര്‍ക്കെതിരെ പോക്സോ ചുമത്താനാണ് പദ്ധതി.
പെണ്‍കുട്ടി നേരിട്ടത് ക്രൂരപീഡനം
അച്ഛനും അമ്മയും മരിച്ചുപോയ ആന്ധ്ര സ്വദേശിയായ പെണ്‍കുട്ടിയെ ഒരു വര്‍ഷം മുമ്പ് അമ്മയുടെ സഹോദരി നാഗലക്ഷ്മിയും ഇവരുടെ ആണ് സുഹൃത്ത് ഗോപിയുമാണ് കുട്ടിയെ കോവളത്തേക്കയച്ചത്. കോവളത്ത് എത്തിയതുമുതല്‍ ഒരുവര്‍ഷത്തോളം പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്കിയ മൊഴി.
ഒരു ദിവസം പതിനഞ്ച് പേര് വരെ പീഡനത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. ഇതിന് പുറമെ ശാരീരികമായി ആക്രമിക്കുന്ന നിലയും ഉണ്ടായിരുന്നു. അമ്മയുടെ സഹോദരി പലപ്പോഴും ശരീരത്തില്‍ തീ വച്ച് പൊള്ളിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മൊഴിയിലുള്ളത്. തുടര്‍ച്ചയായ പീഡനങ്ങള്‍ മൂലം സ്വകാര്യഭാഗങ്ങളില്‍ അണുബാധ പോലുള്ള പ്രശ്നങ്ങളും നേരിട്ടിരുന്നു എന്നും മൊഴിയിലുണ്ട്.
പീഡനം സഹിക്കവെയ്യാതെ, സ്പായില്‍ തന്നെയുള്ള ആണ്‍സുഹൃത്തായ കാട്ടാക്കട സ്വദേശിയോടൊപ്പം പെണ്‍കുട്ടി രക്ഷപ്പെട്ടതോടെയാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. കുട്ടിയെ കാണാതായതോടെ നാഗലക്ഷ്മിയും ഗോപിയും കോവളം പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോള്‍ നല്കിയ വിവരങ്ങളുമാണ് കൊടിയ പീഡനത്തിന്റെ വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയാക്കിയത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്പായിലെ ജീവനക്കാരായ സജിത്ത് കുമാര്‍, നിഷാന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. പ്രതികളുടെ സ്പാകളിലും മറ്റിടങ്ങളിലും എത്തിച്ച് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മാതൃസഹോദരിയുടെയും ഭര്‍ത്താവിന്റെയും സി.ഡി.ആര് വിവരങ്ങള്‍ ശേഖരിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് ഇടപാടുകളും ഇടപാടുകാരെ എത്തിച്ച ഓട്ടോ ഡ്രൈവര്‍മാരുടെ പങ്കും ഉള്‍പ്പെടെ പരിശോധിച്ച് വരികയാണ് പൊലീസ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. സജിത്താണ് ബെംഗളൂരുവിലുള്ള യുവതി മുഖേന കുട്ടിയെ കോവളത്ത് എത്തിച്ചത്. മനുഷ്യക്കടത്തിന് കൂടി പോലീസ് കേസെടുത്തിട്ടുണ്ട്.
പതിനാറുകാരിയെ കോവളത്തെ സ്പായില്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ കോര്പറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ് അറസ്റ്റില്‍. അറസ്റ്റിനു പിന്നാലെ തിരുവനന്തപുരം മേയര്‍ വിവി രാജേഷ് അനുരൂപിനെ സസ്പെന്‍ഡ് ചെയ്തു. കോര്‍പറേഷന്റെ ഉള്ളൂര്‍ സോണല്‍ ഓഫിസിലെ ഉദ്യോഗസ്ഥനാണ് അനുരൂപ്. പീഡനം നടന്ന സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Fresh concerns have emerged over spa operations in Kerala following reports about the alleged sexual assault of a 16-year-old girl at a spa in Kovalam. The case has renewed scrutiny of spa licensing, regulatory oversight and allegations that some establishments operate without the required permissions. Claims of political and official connections among spa owners have also surfaced, highlighting the need for a thorough investigation and stronger enforcement of regulations.