കൊച്ചി: ഡിജിറ്റൽ വാർത്താ പ്ലാറ്റ്ഫോമായ മാഡിസം ഡിജിറ്റലിന്റെ കോർപ്പറേറ്റ് ഓഫീസ് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. സിഇഒ സുനീഷ് ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിൽ വേറിട്ട ഡിജിറ്റൽ വാർത്താ സംസ്കാരം സൃഷ്ടിക്കുകയാണ് മാഡിസം ഡിജിറ്റൽ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരുപതിലധികം മാധ്യമപ്രവർത്തകരെക്കൂടി ഉൾപ്പെടുത്തി കേരളത്തിലെ ശ്രദ്ധേയമായ ഡിജിറ്റൽ പ്ലാറ്റ്ഫോമായി മാഡിസം ഉടൻ വിപുലീകരിക്കുമെന്നും സിഇഒ വ്യക്തമാക്കി.
കേരളത്തിലെ ഓൺലൈൻ വാർത്താ സംസ്കാരത്തിൽ കാര്യമായ ഇടപെടലുകൾക്കായി ശ്രമങ്ങൾ നടത്തുമെന്നും ഇനിയുള്ള കാലത്തിന്റെ മാറ്റങ്ങളോടെയാവും മാഡിസം ഡിജിറ്റലിന്റെ ന്യൂസ്റൂമുകൾ പ്രവർത്തിക്കുകയെന്നും സിഇഒ അറിയിച്ചു. കൊച്ചി കാക്കനാട് മാവേലിപുരത്താണ് പുതിയ കോർപ്പറേറ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ ഓൺലൈൻ മാധ്യമരംഗത്ത് വേറിട്ട ശബ്ദമായ മാഡിസം ഡിജിറ്റൽ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പ്രവർത്തനമാരംഭിച്ചത്. ആദ്യഘട്ടത്തിൽ നവമാധ്യമങ്ങളിൽ മാത്രം പ്രവർത്തിച്ച മാഡിസം, ജനുവരിയിലാണ് www.madismdigital.com പേരിൽ വെബ്സൈറ്റ് ലോഞ്ച് ചെയ്തത്.
ഏഷ്യയിലെ ആദ്യത്തെ ഇ- ലിറ്ററേച്ചർ ഫെസ്റ്റിവലായ MDLF 2026 മാഡിസം ഡിജിറ്റലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. കേരളത്തിലെ പ്രമുഖരായ അൻപതിലധികം ചിന്തകരും എഴുത്തുകാരും അണിനിരന്ന ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വിവിധ വിഷയങ്ങളിലായി നാൽപ്പതിലധികം സെഷനുകൾ അവതരിപ്പിക്കപ്പെട്ടു. ലക്ഷത്തിലധികം ലൈവ് യുട്യൂബ് കാഴ്ചക്കാരുമായി അത്യപൂർവ പിന്തുണയാണ് എംഡിഎൽഎഫിന് ലഭിച്ചത്.
English Summary: Madism Digital has inaugurated its corporate office in Kochi. The office was opened by CEO Suneesh, who stated that the platform aims to create a distinct digital news culture in Kerala and plans to expand its newsroom with more than 20 journalists. Madism Digital, which began operations in September last year, also launched its website in January 2026 and organized Asia’s first e-literature festival, MDLF 2026.