മുസ്‌ലിം ലീഗ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പേരാമ്പ്രയിൽ ഫാത്തിമ തഹ്ലീയ

മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സാദിഖ് അലി തങ്ങൾ ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്
മുസ്‌ലിം ലീഗ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പേരാമ്പ്രയിൽ ഫാത്തിമ തഹ്ലീയ
Published on

മലപ്പുറം: കേരള നിയമസഭ തിരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. 25 പേരടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സാദിഖ് അലി തങ്ങൾ ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

മലപ്പുറം മണ്ഡലത്തിൽ പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കും. മഞ്ചേശ്വരത്ത് എ കെ എം അഷറഫ്, കാസർകോട് കല്ലട്ര മായിൻ ഹാജി, അഴീക്കോട് കരീം ചേലേരി, കൂത്തുപറമ്പിൽ ജയന്തി രാജൻ, കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ള, പേരാമ്പ്രയിൽ ഫാത്തിമ തഹലിയ, തിരുവമ്പാടിയിൽ കാസിം കൂടരഞ്ഞി, കൊടുവളളിയിൽ പി കെ ഫിറോസ്, കുന്നമംഗലത്ത് റസാക്ക് മാസ്റ്റർ, കോഴിക്കോട് സൗത്തിൽ അഡ്വ. ഫൈസൽ ബാബു, വള്ളിക്കുന്നിൽ ടി വി ഇബ്രാഹിം, കൊണ്ടോട്ടിയിൽ ടി പി അഷ്‌റഫ് അളി, മഞ്ചേരിയിൽ അഡ്വ. റഹ്‌മത്തുള്ള, ഏറനാട് പി കെ ബഷീർ, മങ്കടയിൽ മഞ്ഞളാംകുഴി അലി, പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം, വേങ്ങരയിൽ കെ എം ഷാജി, കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ, തിരൂരിൽ കുറുക്കോളി മൊയ്തീൻ, താനൂരിൽ പി കെ നവാസ്, തിരൂരങ്ങാടിയിൽ പി എം എ സമീർ, മണ്ണാർക്കാട് എൻ ഷംസുദ്ദീൻ, ഗുരുവായൂരിൽ സി എച്ച് റഷീദ്, കളമശേരിയിൽ അഡ്വ. വി ഇ അബ്ദുൾ ഗഫൂർ എന്നിവർ സ്ഥാനാർത്ഥികളാകും. ബാക്കി രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.

English Summary: The Indian Union Muslim League has announced its first phase candidate list for the Kerala Legislative Assembly elections, with P. K. Kunhalikutty set to contest from Malappuram

Related Stories

No stories found.
Madism Digital
madismdigital.com