മുത്തങ്ങ സമരം: പൊലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ 56 പ്രതികളെ വെറുതെ വിട്ടു

കേസില്‍ രണ്ടാം പ്രതി മരിച്ച അശോകന്‍ മാത്രമാണ് കുറ്റക്കാരന്‍ എന്നാണ് കോടതിയുടെ കണ്ടെത്തല്‍
മുത്തങ്ങ സമരം: പൊലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ 56 പ്രതികളെ വെറുതെ വിട്ടു
Published on

വയനാട് മുത്തങ്ങയില്‍ ആദിവാസി ഭൂസമരത്തിന് നേരെ ഉണ്ടായ പൊലീസ് നടപടിയ്ക്കിടെ പൊലീസ് കോണ്‍സ്റ്റബിള്‍ കെവി വിനോദ് കൊല്ലപ്പെട്ട കേസില്‍ 56 പ്രതികളെ വെറുതെവിട്ടു. കേസില്‍ രണ്ടാം പ്രതി മരിച്ച അശോകന്‍ മാത്രമാണ് കുറ്റക്കാരന്‍ എന്നാണ് കോടതിയുടെ കണ്ടെത്തല്‍. ആശോകന്‍ മരിച്ചതിനാല്‍ കോടതി ശിക്ഷ വിധിച്ചില്ല.

ആദിവാസി ഗോത്ര മഹാസഭ നേതാവ് എം ഗീതാനന്ദന്‍ ഒന്നാം പ്രതിയായ കേസില്‍ ഇദ്ദേഹം ഉള്‍പ്പെടെ 56 പ്രതികളെയും കോടതി കുറ്റവിമുക്തനാക്കി. രണ്ടാം പ്രതി അശോകന്റെ വെട്ടേറ്റാണ് വിനോദ് മരിച്ചത് എന്നാണ് കോടതിയുടെ വിലയിരുത്തല്‍. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സംഭവം നടന്ന് 23 വര്‍ഷത്തിനുശേഷം വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ അയൂബ്ഖാന്‍ ആണ് വിധി പറഞ്ഞത്.

മുത്തങ്ങ സമരം: പൊലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ 56 പ്രതികളെ വെറുതെ വിട്ടു
ഡൽഹിയിലെ പൊലീസ് അതിക്രമം: 'സ്വതന്ത്ര അന്വേഷണം അനിവാര്യം'; ഏഴ് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ്

ഗൂഢാലോചന, കൊലപാതകക്കുറ്റം വാദിഭാഗത്തിന് തെളിയിക്കാനായില്ല. സംഘം ചേരല്‍, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരമാണ് 22 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ ഭൂസമരം നടത്തിയവര്‍ക്കുനേരെ 2003 ഫെബ്രുവരി 19നായിരുന്നു പൊലീസ് നടപടിയുണ്ടായത്. പൊലീസ് വെടിവയ്പില്‍ ആദിവാസിയായ ജോഗിയും കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. കുടിലുകള്‍ക്ക് പൊലീസ് തീയിട്ടു. സമരക്കാര്‍ അമ്പും വില്ലും വടികളും ഉപയോഗിച്ച് പ്രതിരോധിച്ചു. ഇതിനിടെയാണ് വിനോദ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതികളായ 15 പേര്‍ ഇതിനകം മരണമടഞ്ഞിട്ടുണ്ട്. ഒരാള്‍ കിടപ്പിലുമാണ്. ശേഷിക്കുന്ന പ്രതികളെല്ലാം വാര്‍ധക്യത്തിലെത്തിയവരാണ്.

Summary

A court has acquitted 56 accused in the case related to the death of police constable K. V. Vinod during police action against the Adivasi land agitation at Muthanga in Wayanad. The court found that only the second accused, Ashokan, was guilty in the case. However, as Ashokan has since died, no sentence was imposed. The verdict brings an end to one of Kerala's most significant cases arising from the Muthanga tribal land protest.

Madism Digital
madismdigital.com