വീണ്ടും റെക്കോർഡ് മദ്യപാനം; ന്യൂ ഇയറിൽ ബെവ്കോ വിറ്റത് 125.64 കോടിയുടെ മദ്യം

1.17 കോടിരൂപയുടെ വിൽപ്പനയുമായി കടവന്ത്ര ഔട്ട്ലെറ്റ് ഒന്നാമത്
BEVCO
BEVCO
Published on

തിരുവനന്തപുരം: പുതുവർഷാഘോഷത്തിനായി ഇത്തവണ ബെവ്കോ വിറ്റത് 125.64 കോടിയുടെ മദ്യം. കഴിഞ്ഞ വർഷത്തേതിലും 16.93 കോടിയിലധികം മദ്യമാണ് 2025 ഡിസംബർ 31ന് വിറ്റഴിഞ്ഞത്. 108.71 കോടിയുടെ മദ്യം 2024 ഡിസംബർ 31ന് വില്പന നടത്തി എന്നാണ് കണക്കുകൾ. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ മദ്യവില്പന നടന്നത് കടവന്ത്ര ഔട്ട്ലെറ്റിലാണ്. 1.17 കോടിരൂപയുടെ വിൽപ്പനയാണ് കടവന്ത്രയിലെ ഔട്ട്ലെറ്റിൽ നടന്നത്. 95.09 ലക്ഷം രൂപയുടെ കച്ചവടം നടത്തി, പാലാരിവട്ടം ഔട്ട്ലെറ്റാണ് രണ്ടാം സ്ഥാനത്ത്.

ഇത്തവണ ക്രിസ്മസ് വിൽപ്പനയിലും ഉയർന്ന വിറ്റുവരവ് ബെവ്കോ സ്വന്തമാക്കിയിരുന്നു. ക്രിസ്മസ് വാരത്തിൽ 332.62 കോടിയുടെ മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്

82.86 ലക്ഷം രൂപയുടെ വിൽപ്പന നടത്തി എടപ്പാളാണ് മൂന്നാം സ്ഥാനത്ത്. തൊടുപുഴ കഞ്ഞിക്കുഴി ഔട്ട്ലെറ്റാണ് വില്പനയിൽ ഏറ്റവും പിന്നിൽ. കഴിഞ്ഞ സാമ്പത്തിക വർഷം ഡിസംബർ 31 വരെ 14,765.09 കോടി രൂപയുടെ വില്പനയാണ് ബെവ്കോ നടത്തിയതെങ്കിൽ, 2025 - 2026 സാമ്പത്തിക വർഷം 15,717.88 കോടി രൂപയുടെ വിറ്റുവരവാണ്‌ ഉണ്ടായത്.2024നെ അപേക്ഷിച്ച്, 2025ൽ ബിയറിന്റെയും വൈനിന്റെയും വിദേശമദ്യത്തിന്റെയും 2.07 ലക്ഷം കെയ്‌സുകൾ വില്പന നടത്തിയിട്ടുണ്ട്.

2024നെ അപേക്ഷിച്ച്, 2025ൽ ബിയറിന്റെയും വൈനിന്റെയും വിദേശമദ്യത്തിന്റെയും 2.07 ലക്ഷം കെയ്‌സുകൾ വില്പന നടത്തിയിട്ടുണ്ട്. 2024ലിൽ ഇത് 1.84 ലക്ഷം കെയ്സായിരുന്നു. ഇത്തവണ ക്രിസ്മസ് വിൽപ്പനയിലും ഉയർന്ന വിറ്റുവരവാണ് ബെവ്കോ സ്വന്തമാക്കിയത്. ഡിസംബർ 22 മുതൽ 25 വരെയുള്ള കണക്കുകൾ പ്രകാരം, ക്രിസ്മസ് വാരത്തിൽ 332.62 കോടിയുടെ മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്.

English Summary: Kerala recorded liquor sales worth ₹125.64 crore through BEVCO on New Year’s Eve, marking a significant rise from last year.

Related Stories

No stories found.
Madism Digital
madismdigital.com