ഓണം പൊടിപൊടിക്കാം, പക്ഷേ ചെലവ് എത്ര? വിലക്കയറ്റത്തിൽ കുടുംബ ബജറ്റ് താളം തെറ്റും

ഓണ ദിനങ്ങള്‍ അടുക്കുമ്പോള്‍ പച്ചക്കറി വിലയാണ് വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നത്. ഇഞ്ചിക്കും നേന്ത്രപ്പഴത്തിനും പൊള്ളുന്ന വിലയാണ് വിപണിയിലുള്ളത്
ഓണം പൊടിപൊടിക്കാം, പക്ഷേ ചെലവ് എത്ര? വിലക്കയറ്റത്തിൽ കുടുംബ ബജറ്റ് താളം തെറ്റും
Published on

ഓണം, പൊടിപൊടിക്കണം, അതില്‍ ചെലവ് നോക്കരുതെന്നാണ് പണ്ടുമുതലേ ഉള്ള ചൊല്ലുകള്‍. കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തിന് നാടും നഗവും ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ ആഘോഷങ്ങളുടെ ചെലവ് പിടിവിട്ട നിലയിലാണ്. ആഘോഷ തിരക്ക് സജീവമാകുമ്പോള്‍ കുടുംബ ബജറ്റിനെ താളം തെറ്റിക്കും വിധം വിലക്കയറ്റമാണ് ഓണ വിപണിയിലുള്ളത്.

കാരറ്റിനും ബീറ്റ്റൂട്ടിനും കിലോയ്ക്ക് 90 രൂപയാണ് നിലവിലെ വില. എന്നാല്‍ സാമ്പാര്‍ വിഭവങ്ങള്‍ക്ക് മൊത്തത്തില്‍ വലിയ രീതിയില്‍ വില കൂടിയിട്ടില്ലെങ്കിലെന്നും വ്യാപാരികള്‍ പറയുന്നു

ഓണ ദിനങ്ങള്‍ അടുക്കുമ്പോള്‍ പച്ചക്കറി വിലയാണ് വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നത്. ഇഞ്ചിക്കും നേന്ത്രപ്പഴത്തിനും പൊള്ളുന്ന വിലയാണ് വിപണിയിലുള്ളത്. നേന്ത്രപ്പഴത്തിന് കിലോയ്ക്ക് 75 രൂപയില്‍ അധികമാണ് ചെറുകിട വിപണിയിലുള്ളത്. സവാള വിലയിലും വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. രണ്ട് ദിവസത്തിനിടെ സവാളയുടെ വില ഒറ്റയടിക്ക് 55 രൂപയിലെത്തി. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 35 രൂപയായിരുന്നു സവാള വില. മഹാരാഷ്ട്രയില്‍ നിന്നുമുള്ള വരവ് കുറഞ്ഞതാണ് വിലയെ സ്വാധീനിച്ചത് എന്നാണ് വിലയിരുത്തല്‍. കാരറ്റിനും ബീറ്റ്റൂട്ടിനും കിലോയ്ക്ക് 90 രൂപയാണ് നിലവിലെ വില. എന്നാല്‍ സാമ്പാര്‍ വിഭവങ്ങള്‍ക്ക് മൊത്തത്തില്‍ വലിയ രീതിയില്‍ വില കൂടിയിട്ടില്ലെങ്കിലെന്നും വ്യാപാരികള്‍ പറയുന്നു. ഓണത്തിന് ഏറ്റവുമധികം ഉപയോഗിക്കുന്ന ഏത്തന്‍, പൂവന്‍ തുടങ്ങിയ പഴങ്ങള്‍ക്ക് വില 100 - 150 വരെ എത്തിയേക്കുമെന്നും വ്യാപാരികള്‍ പറയുന്നു.

അരി, പച്ചക്കറി, വെളിച്ചെണ്ണ, പഞ്ചസാര, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്കും വിപണിയില്‍ വില ഉയരുന്നിട്ടുണ്ട്. അരിക്ക് കിലോവിന് 15 രൂപയിലേറെയാണ് വര്‍ദ്ധന. പച്ചക്കറിക്കും പഴങ്ങള്‍ക്കും ദിനംപ്രതി വിലകുതിച്ചുയരുന്നു. അന്‍പത് മുതല്‍ 70 രൂപ വരെയാണ് പഞ്ചസാര കിലോക്ക് വില. ഒരു മാസം കൊണ്ട് ഏതാണ്ട് 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പഞ്ചസാര ഉല്‍പ്പാദനത്തിന് ഉപയോഗിച്ചിരുന്ന കരിമ്പിന്റെ വലിയൊരു ഭാഗം എഥനോള്‍ നിര്‍മാണത്തിലേക്ക് വഴിതിരിച്ചുവിടുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്ന ആക്ഷേപം ശക്തമാണ്. ഈ വാര്‍ത്തകള്‍ വതെറ്റാണെന്നാണ് കേന്ദ്രം പറയുന്നത്. ആഭ്യന്തര ഉല്‍പ്പാദനത്തിലുണ്ടായ കുറവ്, ഉത്സവ സീസണിലെ ഉയര്‍ന്ന ഡിമാന്‍ഡ്, കൃഷിനാശം, അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവ് എന്നിവയാണ് വിലക്കയറ്റത്തിന് കാരണമെന്നും 2026-27 വര്‍ഷത്തില്‍ ആഗോളതലത്തില്‍ 33 ലക്ഷം മെട്രിക് ടണ്‍ പഞ്ചസാരയുടെ കുറവുണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

ഓണം പൊടിപൊടിക്കാം, പക്ഷേ ചെലവ് എത്ര? വിലക്കയറ്റത്തിൽ കുടുംബ ബജറ്റ് താളം തെറ്റും
ഓണം മഴ തൂക്കുമോ? ഇന്ന് മുതൽ മുന്നറിയിപ്പുകൾ, കള്ളക്കടലിനും സാധ്യത... പെട്ടെന്ന് എന്ത് സംഭവിച്ചു?

സാധനങ്ങള്‍ വാങ്ങാനുള്ള അലച്ചില്‍ ഒഴിവാക്കി റെഡി മെയ്ഡ് ഓണ സദ്യ പരീക്ഷിക്കുന്നവരും ഇന്ന് കേരളത്തില്‍ നിരവധിയാണ്. എന്നാല്‍ ഇവിടെയും വിലക്കയറ്റം സാരമായി ബാധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സദ്യയുടെ നിരക്കില്‍ 30 ശതമാനത്തില്‍ അധികമാണ് വില ഉയര്‍ന്നിട്ടുള്ളത്. കിച്ചടി, പച്ചടി, സാമ്പാര്‍, അവിയല്‍, തോരന്‍, രണ്ടുകൂട്ടം പായസം എന്നിവ അടയങ്ങി ഒരു ഓണ സദ്യ അഞ്ച് പേര്‍ക്കുള്ളത് വാങ്ങാന്‍ 2500 രൂപയോളം മുടക്കേണ്ടിവരും. ഹോട്ടലുകളില്‍ ഒരു സദ്യക്ക് 250 രൂപ മുതലാണ് ഈടാക്കുന്നത്. ഇനി പായസം മാത്രം വാങ്ങാന്‍ ആണ് പദ്ധതിയെങ്കില്‍ ഒരു ലിറ്റര്‍ പാലടയ്ക്ക് 250 രൂപ മുതലാണ് വില വരുന്നത്. ഗ്യാസ് ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റം മൂലം സദ്യ ഓര്‍ഡറുകളെ എണ്ണം കുറച്ചാണ് മിക്ക കാറ്ററിങ് സര്‍വീസുകാരും പ്രവര്‍ത്തിക്കുന്നത്.

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ് നല്‍കിയും സപ്ലൈക്കോ വഴിയും സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാനുള്ള ശ്രമങ്ങളും സജീവമായി നടത്തുന്നുണ്ട്. സഹകരണ സംഘങ്ങള്‍, കുടുംബ ശ്രീ തുടങ്ങിയ സംവിധാനങ്ങള്‍ വഴി ലഭിക്കുന്ന കിറ്റുകളാണ് ഗ്രാമീണ കുടുംബങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത്. 1200 മുതല്‍ 1800 രൂപ വരെയാണ് ഇത്തരം ചന്തകള്‍ വഴി ലഭിക്കുന്ന കിറ്റുകളുടെ വില. ചെറുപയര്‍ - 84 രൂപ, ഉണക്കമുളക് - 136 രൂപ, കടല - 63, ഉഴുന്ന് - 87, വന്‍പയര്‍ -68, തുവര പരിപ്പ് - 83, മല്ലി-94, വെളിച്ചെണ്ണ 220, ഉലുവ - 100, കടുക് 120, ശര്‍ക്കര 73 എന്നിങ്ങനെയാണ് കിറ്റുകളിലെ (ഒരു കിലോ ഗ്രാം) ശരാശരി വില നിലവാരം.

Summary

Onam, Kerala’s biggest traditional festival, is approaching with the state gearing up for grand celebrations. Traditionally associated with the spirit of celebrating without worrying too much about expenses, Onam is now becoming increasingly costly for families. As shopping and festive activities gain momentum, rising prices in the Onam market are putting additional pressure on household budgets. From essential goods to festive purchases, the growing cost of celebrations is making it harder for families to enjoy Onam without stretching their finances.

Madism Digital
madismdigital.com