കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം: നിരവധി പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം: നിരവധി പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം
Published on

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്. ദേശീയപാതയിൽ കൈലാസ് ഓഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

കോഴിക്കോട്ട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന 'ഡിഫൻഡർ' എന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. മഴയിൽ റോഡ് നനഞ്ഞ് കിടന്നതും അപകടത്തിനു കാരണമായിട്ടുണ്ടാകാമെന്നാണ് നാട്ടുകാർ പറയുന്നത്.

നാട്ടുകാരെത്തി ബസ് വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്. അപകടത്തിൽ ബസ് രണ്ടായി പിളർന്നു.  ബസിന്‍റെ പിൻഭാഗം പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്.

ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന മേഖലയാണിത്. ഗുരുതര നിലയിലുള്ള മൂന്നുപേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

Summary

One person was killed after a bus overturned in Kuttippuram, Malappuram. The accident occurred near Kailas Auditorium on the National Highway, where the bus lost control, crashed into the median, and flipped over. The bus, named Defender, was travelling from Kozhikode to Thrissur.

The deceased has been identified as Vaishnav, a native of Peruvayal in Kozhikode. The bus was carrying a large number of passengers at the time of the accident. Eyewitnesses alleged that the bus was overspeeding, while locals said the rain-soaked road may also have contributed to the crash.

Madism Digital
madismdigital.com