​'പത്തനാപുരത്ത് യുഡിഎഫ്-ബിജെപി ഡീൽ'; ​​ഗണേഷ് കുമാറിന്റെ വാ​ദങ്ങളില്‍ കഴമ്പുണ്ടോ?

വോട്ടുകള്‍ ചോർന്നത് ബിജെപി പാളയത്തില്‍നിന്ന് എന്ന ഗണേഷ് കുമാറിന്‍റെ വാദം ശരിവെക്കുന്നതാണ് കണക്കുകള്‍
​'പത്തനാപുരത്ത് യുഡിഎഫ്-ബിജെപി ഡീൽ'; ​​ഗണേഷ് കുമാറിന്റെ വാ​ദങ്ങളില്‍ കഴമ്പുണ്ടോ?
Published on

പത്തനാപുരത്ത് ബിജെപി-യുഡിഎഫ് ഡീൽ ആരോപണവുമായി രം​ഗത്തുവന്നിരിക്കുകയാണ് മുൻ മന്ത്രി ​ഗണേഷ് കുമാർ. എൻഡിഎ സ്ഥാനാർത്ഥി നിർണയവും അടിയൊഴുക്കും യുഡിഎഫിന് ​ഗുണം ചെയ്തുവെന്നാണ് ​ഗണേഷ് കുമാർ ആരോപിക്കുന്നത്. ട്വന്റി ട്വന്റിക്ക് യാതൊരു പങ്കാളിത്തവുമില്ലാത്ത മണ്ഡലത്തിൽ സീറ്റ് നൽകിയതിന് പിന്നിൽ ഡീലുണ്ടെന്ന് വോട്ട് ശതമാനത്തിലെ ചോർച്ച ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

​'പത്തനാപുരത്ത് യുഡിഎഫ്-ബിജെപി ഡീൽ'; ​​ഗണേഷ് കുമാറിന്റെ വാ​ദങ്ങളില്‍ കഴമ്പുണ്ടോ?
ബംഗാളിനെ ഹിന്ദുക്കളുടെ 'മാതൃരാജ്യ'മാക്കി ബിജെപി; ഒരു ദശാബ്ദം നീണ്ടുനിന്ന അമിത് ഷായുടെ ഓപ്പറേഷന്‍ വിജയം കാണുമ്പോള്‍

​ഗണേഷ് കുമാറിന്റെ വാക്കുകൾ;

2016 ൽ ബിജെപി സ്ഥാനാർഥി ഭീമൻ രഘുവിന് ലഭിച്ച വോട്ട് 11,700. 2021 ൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ച വോട്ട് 12,398. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മാത്രം നിയോജക മണ്ഡലത്തിൽ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടുകളാണ്. ആ സ്ഥാനത്താണ് സംസ്ഥാനത്ത് ഇപ്രാവശ്യം 3 സീറ്റുകളിൽ ജയിച്ച ബിജെപിയ്ക്ക് പത്തനാപുരത്ത് ലഭിച്ചത് ആകെ 7,031 മാത്രം. അതും ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചത് പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വൻറി ട്വൻറി പാർട്ടിയും.

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച പല പഞ്ചായത്ത് വാർഡുകളിൽ പോലും വോട്ടുകൾ രണ്ടക്കം കടക്കുവാൻ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിൽ നിന്നുതന്നെ കാര്യം വ്യക്തമാണ്. പ്രചാരണ രംഗത്ത് പോലും സജീവമായി എൻ.ഡി.എ മുന്നണി ഇല്ലായിരുന്നു. യുഡിഎഫ് -ബിജെപി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എൽഡിഎഫിനെതിരെ പ്രവർത്തിച്ചത്. ഇവിടെ ചക്ക ചിഹ്നത്തിൽ ട്വന്റി ട്വന്റിയ്ക്ക് സീറ്റ് നൽകിയത് വഴി അവരുടെ ഡീൽ ആരംഭിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം ഡീലുകൾ ഉണ്ടായിരുന്നു. പാർട്ടികൾക്ക് കിട്ടിയ വോട്ട് ഷെയറുകൾ നോക്കിയാൽ മനസിലാകും.

സംസ്ഥാനത്ത് തന്നെ ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എൽഡിഎഫ് ആണ്, വളരെ കുറഞ്ഞ വോട്ടുകൾക്കാണ് മൂന്ന് സ്ഥലത്തും ബിജെപിയ്ക്ക് ജയിക്കാൻ കഴിഞ്ഞത്. മൂന്ന് സ്ഥലത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്. ആ സ്ഥലങ്ങളിൽ കഴിഞ്ഞ പാർലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകൾ പോലും കോൺഗ്രസിനു ലഭിച്ചില്ല.

​'പത്തനാപുരത്ത് യുഡിഎഫ്-ബിജെപി ഡീൽ'; ​​ഗണേഷ് കുമാറിന്റെ വാ​ദങ്ങളില്‍ കഴമ്പുണ്ടോ?
കണ്ണൂരിൽ കാലത്തിന്റെ ചുവരെഴുത്ത്, ചുവപ്പിൽ പടരുന്ന ത്രിവർണം; യു ഡി എഫിനെ ചേര്‍ത്തുപിടിച്ച് സി പി എമ്മിന്റെ ശക്തികേന്ദ്രങ്ങള്‍

​ഗണേഷ് കുമാർ ഉന്നയിക്കുന്ന വിഷയങ്ങളിൽ എൻഡിഎ മുന്നണിയിൽ വോട്ട് ചോർച്ചയുണ്ടായെന്നത് വസ്തുതാപരമാണ്. ട്വന്റി കൂടെ മുന്നണിയായി ഇത്തവണ ബിജെപിക്ക് ഒപ്പമുണ്ടായിട്ടും മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ ചെറിയൊരു ശതമാനം വോട്ട് പോലുമുയർത്താൻ ബിജെപിക്ക് സാധിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലവും മറ്റു ഘടകങ്ങളും പരിശോധിക്കുമ്പോൾ ബിജെപി ദയനീയ പ്രകടനം കാഴ്ച്ചവെച്ചതും പത്തനാപുരത്ത് തന്നെയാണ്. വോട്ടുകൾ കുറഞ്ഞത് പ്രചരണമുൾപ്പെടെയുള്ള കാര്യങ്ങളിൽ പിന്നോക്കമായതിനാലാണ് എന്ന വസ്തുതയും മുൻമന്ത്രി മുന്നോട്ടുവെക്കുന്നുണ്ട്.

English Summary: Allegations of a covert understanding between United Democratic Front and Bharatiya Janata Party in Pathanapuram have been raised by K. B. Ganesh Kumar. He points to a sharp drop in BJP vote share and candidate choices as indicators, though alternative explanations like weak campaigning also remain relevant.

Madism Digital
madismdigital.com