പി.ടി ഉഷയുടെ പങ്കാളി വി ശ്രീനിവാസന്‍ അന്തരിച്ചു

മുന്‍ കബഡി താരമായിരുന്ന ശ്രീനിവാസന്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ ഡിവൈഎസ്പിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പി.ടി ഉഷയുടെ പങ്കാളി വി ശ്രീനിവാസന്‍ അന്തരിച്ചു
Published on: 

കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി.ടി ഉഷയുടെ പങ്കാളി വി ശ്രീനിവാസന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് പയ്യോളിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് ശേഷം അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കും.

മുന്‍ കബഡി താരമായിരുന്ന ശ്രീനിവാസന്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ ഡിവൈഎസ്പിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണന്‍ സരോജനി ദമ്പതികളുടെ മകനാണ്. 1991ലായിരുന്നു അകന്ന ബന്ധുവായിരുന്ന പി.ടി ഉഷയുമായുള്ള വിവാഹം. മകന്‍. ഡോ. ഉജജ്വല്‍ വിഗ്നേഷ്.

English Summary: V. Srinivasan, husband of Rajya Sabha MP and Indian Olympic Association President P.T. Usha, passed away early this morning due to a heart attack.