'ടീം യുഡിഎഫ് എന്നാൽ ടീം കേരളം'; യുഡിഫിന്റെ സ്ഥാനാർത്ഥി പട്ടികയെ പ്രശംസിച്ച് രാഹുൽ ഗാന്ധി

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ്.
Rahul Gandhi
Rahul Gandhi
Published on

ഡൽഹി: കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയെ പ്രശംസിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. "ടീം യുഡിഎഫ് എന്നാൽ ടീം കേരളം" ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മികച്ച രീതിയിലുള്ള തിരഞ്ഞെടുപ്പ് പട്ടികയാണ് സംസ്ഥാനത്ത് അവതരിപ്പിച്ചിരിക്കുന്നതെന്ന് തന്റെ എക്സ് (X) പോസ്റ്റിലൂടെ വ്യക്തമാക്കി.

യുവത്വം, അനുഭവസമ്പത്ത്, വനിതാ പ്രാതിനിധ്യം എന്നിവ കൃത്യമായി സമന്വയിപ്പിച്ച പട്ടികയാണിതെന്നും രാഹുൽ ഗാന്ധി കുറിച്ചു. കേരളം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. "കേരളം ജയിക്കും, യുഡിഎഫ് നയിക്കും" എന്ന പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

കേരളത്തിലെ ജനങ്ങളുടെ ശബ്ദത്തെയും അഭിലാഷങ്ങളെയും വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നവരാണ് ഓരോ സ്ഥാനാർത്ഥിയുമെന്ന് അദ്ദേഹം കുറിച്ചു. "കേരളം എനിക്ക് എന്റെ കുടുംബമാണ്, മലയാളികൾ എന്റെ കുടുംബാംഗങ്ങളും. അവർ എനിക്ക് നൽകിയ സ്നേഹത്തിന് ഞാൻ എന്നും കടപ്പെട്ടിരിക്കും. ജനങ്ങളെ കേൾക്കുകയും മനസ്സിലാക്കുകയും അവർക്കായി സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സർക്കാരിനെയാണ് കേരളത്തിന് ആവശ്യം," രാഹുൽ ഗാന്ധി വ്യക്തമാക്കി.

English Summary: Rahul Gandhi has praised the UDF candidate list in Kerala, calling it a balanced mix of youth, experience, and women representation. He expressed confidence that the UDF will win the upcoming elections and lead Kerala’s development.

Related Stories

No stories found.
Madism Digital
madismdigital.com