

കൊച്ചി: ദേശീയതലത്തിൽ റെയിൽവേ വികസനം ലക്ഷ്യം വെച്ച് പദ്ധതികൾ ആസൂത്രണം ചെയ്ത് റെയിൽവേ മന്ത്രാലയം. വികസന പദ്ധതിയിൽ ഉൾപ്പെട്ട 48 സ്റ്റേഷനുകളുടെ പട്ടിക കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തു വിട്ടു. ഈ പട്ടികയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ടത് എറണാകുളം ജില്ലയിലെ പ്രധാന സ്റ്റേഷനുകളായ എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, തൃപ്പൂണിത്തുറ എന്നിവയാണ്. ചെന്നൈയും കോയമ്പത്തൂരുമാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റു സ്റ്റേഷനുകൾ.
കോച്ചിങ് ടെർമിനലുകളുടെ വികസനം, യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഓപ്പറേഷൽ വികസനം നടപ്പാക്കുക എന്നിവയാണ് ലക്ഷ്യം വെക്കുന്നതെന്ന് ദക്ഷിണ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. കൊച്ചിയിൽ രണ്ടുഘട്ടങ്ങളിലായിട്ടാവും പദ്ധതി നടപ്പാക്കുക. യാത്രക്കാരുടെ സഞ്ചാരത്തിന് തടസം വരാത്ത രീതിയിലാകും വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. നിലവിൽ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
യാത്രക്കാരുടെ സഞ്ചാരത്തിന് തടസം വരാത്ത രീതിയിലാകും വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക
സ്റ്റാഫ് ക്വാട്ടേഴ്‌സ്, പാഴ്‌സൽ ഓഫീസ്, ഡ്യൂട്ടി എസ് എം റൂം, ഒ എഫ് സി റൂം എന്നീ വികസനകളാണ് നടത്തുക. കേരളത്തിന്റെ വാണിജ്യ വികസനത്തിനും ടൂറിസത്തിനും റെയിൽവേ വികസനം പിൻബലമാകും. 2030 ഓടെ റെയിൽവേ വികസനം നടപ്പാക്കാനാണ് ലക്ഷ്യം. കൂടുതൽ ആളുകൾ റെയിൽ ഗതാഗതം ഉപയോഗിക്കുന്നതിനാലാണ് വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
English Summary: The Railway Ministry has announced major redevelopment plans for 48 stations nationwide. In Kerala, Ernakulam North, Ernakulam South, and Thrippunithura stations have been selected, with phased development planned to improve passenger facilities and operations by 2030.