മുഖ്യമന്ത്രി പദത്തിനായി ഹോം വര്‍ക്ക് ആരംഭിച്ച് ചെന്നിത്തല; പരസ്യ പിന്തുണയുമായി വിഡി സതീശന്‍ വിരുദ്ധപക്ഷം

വി.ഡി സതീശന്റെ പേര് പറയാതെ തന്നെ, സീനിയര്‍ വ്യക്തിയാണ് ചെന്നിത്തലയെന്നും അദ്ദേഹമാണ് മുഖ്യമന്ത്രി പദത്തിന് അനുയോജ്യനെന്നുമാണ് കെ. സുധാകരന്‍ ചൂണ്ടിക്കാണിച്ചത്.
മുഖ്യമന്ത്രി പദത്തിനായി ഹോം വര്‍ക്ക് ആരംഭിച്ച് ചെന്നിത്തല; പരസ്യ പിന്തുണയുമായി വിഡി സതീശന്‍ വിരുദ്ധപക്ഷം
Published on

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രമേശ് ചെന്നിത്തലയെ ഉയര്‍ത്തികാണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. കണ്ണൂരില്‍ കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം തടഞ്ഞതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രി പദത്തിന്റെ കാര്യത്തില്‍ പരസ്യ നിലപാടുകളുമായി രംഗത്തുവന്നിരിക്കുന്നത്. വി.ഡി സതീശന്റെ കര്‍ശന നിലപാടാണ് കെ. സുധാകരന്റെ കണ്ണൂരിലെ സ്ഥാനാര്‍ത്ഥിത്വത്തിന് വിലങ്ങുതടിയായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ രമേശ് ചെന്നിത്തല മുഖ്യമന്ത്രി പദത്തിലെത്തണമെന്നാണ് ആഗ്രഹമെന്ന് കെ സുധാകരന്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് ടിവിക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രസ്താവന. വി.ഡി സതീശന്റെ പേര് പറയാതെ തന്നെ, സീനിയര്‍ വ്യക്തിയാണ് ചെന്നിത്തലയെന്നും അദ്ദേഹമാണ് മുഖ്യമന്ത്രി പദത്തിന് അനുയോജ്യനെന്നുമാണ് കെ. സുധാകരന്‍ ചൂണ്ടിക്കാണിച്ചത്.

യുഡിഎഫ് തിരുവല്ല മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പി.ജെ കുര്യനും ചെന്നിത്തലയുടെ പേര് മുഖ്യമന്ത്രി പദത്തിലേക്ക് പരാമര്‍ശിച്ചതോടെ വി.ഡി സതീശന്‍ വിരുദ്ധ വികാരം മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുണ്ടെന്നത് പരസ്യമാവുകയാണ്. യുഡിഎഫ് ജയിച്ചാല്‍ ചിലപ്പോള്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവുമെന്നായിരുന്നു പിജെ കുര്യന്റെ പ്രസ്താവന. നേതാക്കള്‍ മുഖ്യമന്ത്രി പദത്തെക്കുറിച്ച് പരസ്യ അഭിപ്രായം പറയുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷവുമുണ്ട്.

മുഖ്യമന്ത്രി പദത്തിനായി ഹോം വര്‍ക്ക് ആരംഭിച്ച് ചെന്നിത്തല; പരസ്യ പിന്തുണയുമായി വിഡി സതീശന്‍ വിരുദ്ധപക്ഷം
പാലക്കാടൻ യുദ്ധത്തിൽ ആര്? പ്രതിച്ഛായ തിരിച്ചുപിടിക്കാൻ രമേശ് പിഷാരടി, അട്ടിമറിക്കാൻ ശോഭാ സുരേന്ദ്രൻ

കോഴിക്കോട് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന വേളയിലും, സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായും സ്ഥാപിക്കപ്പെട്ട ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ചിത്രങ്ങളെക്കാള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നത് രമേശ് ചെന്നിത്തലയുടെ ചിത്രങ്ങളാണ്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചരടുവലികളാണ് ഇതിന് പിന്നിലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ലഭിക്കുന്ന സൂചന.

കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് വൃത്തങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് പലയാവര്‍ത്തി കെസി വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്, സ്ഥാനാര്‍ത്ഥിയാവില്ലെന്ന നിലപാട് തുടര്‍ന്നതോടെ ചിത്രത്തില്‍ നിന്ന് കെ.സി പൂര്‍ണമായും പിന്മാറി. എന്നാല്‍ ആര് മുഖ്യമന്ത്രിയാകുമെന്നത് സംബന്ധിച്ച യാതൊരു സൂചനയും അദ്ദേഹം ഇതുവരെ നല്‍കിയിട്ടില്ല. യുഡിഎഫിന് ഭരണം ലഭിക്കുകയും രമേശ് ചെന്നിത്തലയെ കെ.സി പിന്തുണയ്ക്കുകയും ചെയ്താല്‍ മുഖ്യമന്ത്രി കസേരയിലേക്കുള്ള വിഡി സതീശന്റെ നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടി നേരിടും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെ.സി, ചെന്നിത്തല പക്ഷങ്ങള്‍ക്ക് പ്രവചിക്കപ്പെട്ടത് പോലെ മേധാവിത്വം ലഭിച്ചതും 'മുഖ്യമന്ത്രി ഹോം വര്‍ക്കിന്റെ' പരിണിതഫലമാണെന്ന വിലയിരുത്തലുകളും പാര്‍ട്ടിക്കുള്ളിലുണ്ട്.

മുഖ്യമന്ത്രി പദത്തിനായി ഹോം വര്‍ക്ക് ആരംഭിച്ച് ചെന്നിത്തല; പരസ്യ പിന്തുണയുമായി വിഡി സതീശന്‍ വിരുദ്ധപക്ഷം
തൃക്കാക്കരയിൽ മുൻതൂക്കം ഉമാ തോമസിന്; അട്ടിമറിക്കാൻ എൽഡിഎഫ്, വരവറിയിക്കാൻ അഖിൽ മാരാർ

English Summary: Ramesh Chennithala is reportedly preparing for a chief ministerial bid, with support emerging from senior leaders within the Indian National Congress. This has intensified internal tensions, especially with factions opposing V. D. Satheesan.

Related Stories

No stories found.
Madism Digital
madismdigital.com