ഞാൻ ജയിച്ചാൽ രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത നല്ല കാര്യങ്ങളുടെ തുടർച്ച മണ്ഡലത്തിൽ നടപ്പാക്കും; രമേശ് പിഷാരടി

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ച പിഷാരടി, കഴിഞ്ഞ ഒന്നര വർഷത്തിനിടെ രാഹുൽ ‌മാങ്കൂട്ടത്തിൽ 13 വീടുകൾ നിർമ്മിച്ച് നൽകിയതായും, 8 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും അറിയിച്ചു
ഞാൻ ജയിച്ചാൽ രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത നല്ല കാര്യങ്ങളുടെ തുടർച്ച മണ്ഡലത്തിൽ നടപ്പാക്കും; രമേശ് പിഷാരടി
Published on

കൊച്ചി: യുഡിഎഫ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് വ്യക്തമാക്കി രമേശ് പിഷാരടി. മുൻ എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നിവർ നടത്തിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് പിഷാരടി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോടും പിഷാരടി പ്രതികരിച്ചു. ആരോപണങ്ങൾ ഉയർന്ന സമയത്ത് രാഹുലിനെതിരെ പരാതികൾ ഉണ്ടായിരുന്നില്ലെന്നും, നിലവിൽ ബന്ധപ്പെട്ട കേസുകൾ കോടതിയുടെ പരിഗണനയിലാണെന്നും പിഷാരടി വ്യക്തമാക്കി.

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ച പിഷാരടി, കഴിഞ്ഞ ഒന്നര വർഷത്തിനിടെ രാഹുൽ ‌മാങ്കൂട്ടത്തിൽ 13 വീടുകൾ നിർമ്മിച്ച് നൽകിയതായും, 8 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും അറിയിച്ചു. ഈ പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുമെന്നും പിഷാരടി കൂട്ടിച്ചേർത്തു.

സ്ഥാനാർഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെയും വോട്ട് അഭ്യർത്ഥിച്ച പിഷാരടി, ജനവിധി തേടി ജന്മനാട്ടിലേക്ക് എത്തുകയാണെന്ന് വ്യക്തമാക്കി. കഴിഞ്ഞ 25 വർഷത്തിലേറെയായി സിനിമയും ടെലിവിഷനും ഉൾപ്പെടെ വിവിധ വേദികളിലൂടെ ജനങ്ങളുമായി ബന്ധം പുലർത്തിയ വ്യക്തിയായ താൻ, ഇപ്പോൾ പുതിയ ഉത്തരവാദിത്വത്തോടെയാണ് ജനങ്ങൾക്കിടയിലേക്ക് എത്തുന്നതെന്നും പിഷാരടി കുറിച്ചു.

ചലച്ചിത്ര താരം മമ്മൂട്ടിയിൽ നിന്ന് അനുഗ്രഹം തേടിയതായും, രാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പെടെ പല കാര്യങ്ങളിലും ആശയവിനിമയം നടത്താറുണ്ടെന്നും പിഷാരടി പറഞ്ഞു. സിനിമാ താരങ്ങളെ നിർബന്ധിച്ച് പ്രചാരണത്തിനായി എത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ. ബാബുവിന്റെയും തൃപ്പൂണിത്തുറയിലെ ജനങ്ങളുടെയും അനുഗ്രഹം നേടിയ ശേഷമാണ് പാലക്കാട് മണ്ഡലത്തിലേക്ക് എത്തിയതെന്നും പിഷാരടി കൂട്ടിച്ചേർത്തു.

English Summary: Ramesh Pisharody says he will continue development works started by Rahul Mamkootathil and Shafi Parambil if elected, while addressing controversies and seeking public support.

Related Stories

No stories found.
Madism Digital
madismdigital.com