വേ​ടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല്, ചുമത്തിയത് മൂന്ന് വർഷം തടവ് ലഭിക്കാവുന്ന വകുപ്പ്

കേസില്‍ കുറ്റപത്രം ഉടന്‍ സമർപ്പിക്കും
വേ​ടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല്, ചുമത്തിയത് മൂന്ന് വർഷം തടവ് ലഭിക്കാവുന്ന വകുപ്പ്
Published on

കൊച്ചി: പുല്ലിപ്പല്ല് കേസിൽ റാപ്പറും ​ഗാനരചയിതാവുമായ വേ​ടന് തിരിച്ചടി. വേടന്റെ പക്കൽനിന്നും പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയാണെന്ന് സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

ഇതോടെ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വേ​ഗത്തിലാക്കാൻ അന്വേഷണ സംഘത്തിന് സാധിക്കും. നിലവിൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന വകുപ്പുകളാണ് വേ​ടനെതിരെ ചുമത്തിയിരിക്കുന്നത്.

വേ​ടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല്, ചുമത്തിയത് മൂന്ന് വർഷം തടവ് ലഭിക്കാവുന്ന വകുപ്പ്
വിജയ് ചിത്രം 'ജന നായകൻ' ചോർച്ചയിലെ മുഖ്യ പ്രതിയടക്കം അറസ്റ്റിൽ

തൃപ്പൂണിത്തുറയിലെ താമസ സ്ഥലത്തുനിന്നാണ് റാപ്പർ വേ​ടനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ചെറിയ അളവിൽ കഞ്ചാവും 9.5 ലക്ഷം രൂപയും അന്ന് വേടന്റെ ഫ്ലാറ്റിൽനിന്നും കണ്ടെടുത്തിരുന്നു. കഞ്ചാവ് കേസിൽ ചോദ്യം ചെയ്യൽ പുരോ​ഗമിക്കുന്നതിനിടെയാണ് കഴുത്തിലണിഞ്ഞിരുന്ന മാലയും ലോക്കറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളും ആരംഭിക്കുന്നത്. പുലിപ്പല്ല് വിദേശത്തുനിന്ന് സുഹൃത്ത് സമ്മാനമായി നൽകിയതാണെന്നും ഒറിജിനലാണോയെന്ന് അറിയില്ലെന്നുമായിരുന്നു അന്ന് വേടൻ പൊലീസിന് നൽകിയ മൊഴി. പുലിപ്പല്ല് ശാസ്ത്രീയമാണോയെന്ന് തെളിയുന്നതിന് മുൻപ് തിടുക്കപ്പെട്ട് അറസ്റ്റ് എന്തിനായിരുന്നുവെന്ന് ജാമ്യാപേക്ഷ പരി​ഗണിച്ച കോടതി പൊലീസിനോട് ചോദിച്ചിരുന്നു.

English Summary: Rapper and lyricist Vedan has suffered a major setback in the tiger tooth case after scientific examination confirmed that the seized item was a genuine tiger fang. The report from the zoology laboratory in Kolkata is expected to speed up the filing of the chargesheet, with serious wildlife protection charges already invoked against him.

Madism Digital
madismdigital.com