'ഇനിയെങ്കിലും വെടിക്കെട്ടും ആനകളെ പീഡിപ്പിക്കുന്ന കെട്ടുകാഴ്ച്ചകളും നിർത്തിക്കൂടെ'?; എന്തിനാണ് തീ കൊണ്ട് കളിക്കുന്ന പൂരങ്ങളെന്ന് ആർ ശ്രീലേഖ

തൃശ്ശൂർ വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ ആർ ശ്രീലേഖയുടെ പ്രതികരണം
'ഇനിയെങ്കിലും വെടിക്കെട്ടും ആനകളെ പീഡിപ്പിക്കുന്ന കെട്ടുകാഴ്ച്ചകളും നിർത്തിക്കൂടെ'?; എന്തിനാണ് തീ കൊണ്ട് കളിക്കുന്ന പൂരങ്ങളെന്ന് ആർ ശ്രീലേഖ
Published on

തൃശ്ശൂർ വെടിക്കെട്ടുപുരയിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് ആർ ശ്രീലേഖ. എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങൾ? കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകളെന്നും? എന്നാണ് ശ്രീലേഖയുടെ ചോദ്യം.

നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ചയുമൊക്കെയല്ലേ പ്രധാനമെന്ന് അഭിപ്രായപ്പെട്ട ശ്രീലേഖ, ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ടെന്നു വച്ചുകൂടെയെന്നും ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ത്യശൂർ ഒരു വെടിപ്പുരക്ക് തീപിടിച്ച് 15 പേർ മരിച്ചു! ഹാ കഷ്ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകൾ! പൂരം വെടിക്കെട്ടിനായി പടക്കം ഉണ്ടാക്കുകയായിരുന്നു ഇവിടെ. പോലീസും ഫയർ ആൻഡ് റെസ്ക്യൂ വകുപ്പും അറിഞ്ഞിരുന്നോ അവിടെ ഇങ്ങനെയൊരു പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നു എന്ന്? വേണ്ട സുരക്ഷാ നടപടികൾ ചെയ്തിരുന്നോ?

'ഇനിയെങ്കിലും വെടിക്കെട്ടും ആനകളെ പീഡിപ്പിക്കുന്ന കെട്ടുകാഴ്ച്ചകളും നിർത്തിക്കൂടെ'?; എന്തിനാണ് തീ കൊണ്ട് കളിക്കുന്ന പൂരങ്ങളെന്ന് ആർ ശ്രീലേഖ
തീപിടിച്ചത് പാടത്തെ പടക്കശാലയ്ക്ക്, രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും പൊട്ടിത്തെറി; ഉഗ്രശബ്ദം കിലോമീറ്ററുകൾ അപ്പുറത്തേക്കും

ഇനിയും ഇതുപോലെ എത്ര പടക്കനിർമാണ ശാലകൾ തൃശൂരിൽ ഉണ്ട്‌ എന്നറിയാമോ? അവയിൽ എത്രയെണ്ണം വേണ്ട സുരക്ഷിതത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാമോ? ഇതൊക്കെ നോക്കാൻ ആർക്കാണ് സമയം? എല്ലാ ഉദ്യോഗസ്ഥരും ഇപ്പോൾ രാഷ്ട്രീയം കളിച്ച് നടക്കുകയല്ലേ? ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് ആരെങ്കിലും ഒന്ന് ഫോൺ ചെയ്താൽ അതെടുക്കുന്ന ഏതെങ്കിലും ജില്ലാ പോലീസ് മേധാവികൾ ഉണ്ടോ? എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങൾ? കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകൾ?

'ഇനിയെങ്കിലും വെടിക്കെട്ടും ആനകളെ പീഡിപ്പിക്കുന്ന കെട്ടുകാഴ്ച്ചകളും നിർത്തിക്കൂടെ'?; എന്തിനാണ് തീ കൊണ്ട് കളിക്കുന്ന പൂരങ്ങളെന്ന് ആർ ശ്രീലേഖ
സ്‌ഫോടനത്തിനു കാരണം കനത്ത ചൂട്? തീപ്പൊരി ഉണ്ടായത് തിരികൾ ഉണക്കിയെടുക്കുന്നതിനിടെ; പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ

ഇനിയെങ്കിലും, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തിക്കൂടെ? നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ?

English Summary: Former DGP and BJP leader R. Sreelekha has questioned the continuation of fireworks and elephant processions in Kerala festivals, following the Thrissur firecracker unit fire, calling for a rethink on tradition versus safety

Related Stories

No stories found.
Madism Digital
madismdigital.com