

കൊച്ചി∙ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തന്റെ ആഗ്രഹം അത്രമാത്രമാണെന്നും, അതിനപ്പുറം ഒന്നും താൻ ആഗ്രഹിക്കുന്നില്ല എന്നും കൊച്ചിയിൽ പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു. അടുത്ത ജന്മത്തിൽ ബ്രാഹ്‌മണനായി പുനർജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി നേരത്തേ പറഞ്ഞിരുന്നു.
‘‘ഇത് പറഞ്ഞാൽ അപകടമാകില്ല എന്ന് തോന്നുന്നു. അല്ലെങ്കിൽ ഇപ്പോൾ തന്നെ ഉത്തരേന്ത്യയിലെ പത്രങ്ങൾ മുഴുവൻ സുരേഷ് ഗോപി രാജിവച്ചു, ഗുരുവായൂർ ദേവസ്വം ചെയർമാനായി, എന്നൊക്കെ എഴുതും. ഇതൊക്കെ വലിയ പുകിലാക്കി കളയും’’ സുരേഷ് ഗോപി പറഞ്ഞു.
English Summary: Union Minister and actor Suresh Gopi revealed that his lifelong wish is to serve as the chairman of the Guruvayur Devaswom Board and “die serving Guruvayurappan.”