'ആ പരാമർശം പുരോഗമന കേരളത്തിന് യോജിക്കുന്നതല്ല, ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നു'; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി
'ആ പരാമർശം പുരോഗമന കേരളത്തിന് യോജിക്കുന്നതല്ല, ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നു'; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി
Published on

സ്ത്രീകൾ വീട്ടിലിരിക്കേണ്ടവരാണെന്ന കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. അത്തരം പരാമർശങ്ങൾ പുരോഗമന കേരളത്തിന് യോജിക്കുന്നതല്ലെന്നും ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് കാന്തപുരമെന്നും മുഖ്യമന്ത്രി പറഞ്ഞു

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും, പെണ്ണുങ്ങൾ വീടുകളിൽ അടങ്ങിയൊതുങ്ങി ജീവിക്കണം എന്നാണ് ഖുറാൻ പറയുന്നത് എന്ന കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാനാവില്ല. അത് പുരോഗമന കേരളത്തിന് യോജിച്ച ഒരു നിലപാടല്ല. 19ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമാണ് 21ാം നൂറ്റാണ്ടിൽ വന്ന് പറയുന്നത്. സ്ത്രീകളങ്ങനെ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കേണ്ടവരല്ല. മുഖ്യധാരയിൽ എല്ലാ കാര്യങ്ങളിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണവർ. ഇസ്ലാമിക ചരിത്രവും അത് തന്നെയാണ് പറയുന്നത്. ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിച്ചു.

പ്രവാചകന്റെ ആദ്യഭാര്യ ഖദീജ ഒരു ബിസിനസ് വുമൺ ആയിരുന്നു. അയിഷ ബീവി സർവസൈന്യാധിപയായി യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇതിനൊക്കെ എതിരായ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാനാവില്ല.

'ആ പരാമർശം പുരോഗമന കേരളത്തിന് യോജിക്കുന്നതല്ല, ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നു'; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി
'വിശ്വാസവും ആചാരവും കാട്ടി സ്ത്രീവിരുദ്ധത പറയേണ്ട'; 'അടങ്ങിയില്ല' സ്ത്രീകൾ, കാന്തപുരത്തിനെതിരെ രൂക്ഷവിമർശനം

വോട്ടുബാങ്ക് രാഷ്ട്രീയത്തിനകത്ത് ഒരാശങ്കയുമില്ലാത്ത പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. സ്ത്രീകളുടെ സുരക്ഷയാണ് കാന്തപുരം ഉദ്ദേശിച്ചതെന്ന പ്രസ്താവന ലീഗിന്റെ ഭാഗത്ത് നിന്നടക്കം ഉണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം.

കാന്തപുരത്തിന്റെ പ്രസ്താവനയിൽ ഇതിനോടകം തന്നെ പലഭാഗത്ത് നിന്നും വിമർശനങ്ങളുയർന്നിട്ടുണ്ട്. പ്രസ്താവന സ്ത്രീവിരുദ്ധമെന്നും ഈ രാജ്യത്തിനൊരു ഭരണഘടനയുണ്ട് എന്നത് മറക്കരുതെന്നുമാണ് വ്യാപകമായി ഉയരുന്ന വിമർശനം. മന്ത്രി ബിന്ദു കൃഷ്‌ണ, പി കെ ശ്രീമതി എന്നിങ്ങനെ പൊതുപ്രവർത്തകരായ നിരവധി സ്ത്രീകൾ പ്രസ്‌താവനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

സിപിഎം നേതാവ് പി കെ ശ്രീമതി രണ്ടു തവണയാണ് കാന്തപുരത്തിന്റെ നിലപാടിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്. മതവിശ്വാസം മുൻനിർത്തി സ്ത്രീകളുടെ അവകാശം നിഷേധിക്കാനാവില്ലെന്നായിരുന്നു രണ്ട് തവണയും അവർ ആവർത്തിച്ചത്. പ്രായാധിക്യത്തിന്റെ അത്തും പിത്തുമായിട്ട് മാത്രം ഇത്തരം പ്രസ്താവനകളെ അവഗണിച്ച് തള്ളിയാല്‍ കാലം ആയുധിക കേരളത്തിന് മാപ്പ് നല്‍കില്ലെന്നും ശ്രീമതി വിമര്‍ശിച്ചിരുന്നു.

'ആ പരാമർശം പുരോഗമന കേരളത്തിന് യോജിക്കുന്നതല്ല, ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നു'; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി
'നീ വെറും പെണ്ണ് എന്ന് വിധി എഴുതപ്പെട്ട ദിവസം'; കാന്തപുരത്തിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ നടി മാല പാർവതി

സ്ത്രീകള്‍ പൊതുവേദികളില്‍ വരുന്നതിനെ 'പ്രദര്‍ശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നാണ് എസ്എഫ്‌ഐ വിമര്‍ശിച്ചിരുന്നു. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞത്. സ്ത്രീവിരുദ്ധ നിലപാടുകൾ അംഗീകരിക്കില്ലെന്ന് എ.കെ ബാലനും വ്യക്തമാക്കി.

അതേസമയം, അന്യ പുരുഷന്‍മാര്‍ക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നുമുള്ള പ്രസ്താവന വിവാദമായിരിക്കെ സ്ത്രീകള്‍ക്കൊപ്പം വേദി പങ്കിടുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഈജിപ്തിലും മർകസ് നോളജ് സിറ്റിയിലും നടന്ന പരിപാടികളിൽ സ്ത്രീകൾക്കൊപ്പം വേദി പങ്കിടുന്ന കാന്തപുരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Summary

Chief Minister V.D. Satheesan said he cannot agree in any way with Kanthapuram A.P. Aboobacker Musliyar’s statement that women should stay at home. He said such remarks are not in line with progressive Kerala and accused Kanthapuram of misinterpreting Islam.

Madism Digital
madismdigital.com