പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദനം; മർദിച്ചത് പ്ലസ് വൺ വിദ്യാർത്ഥികളെന്ന് പരാതി

ആക്രമണത്തിൽ വിദ്യാർഥിയുടെ തോളെല്ലിനും കൈക്കും പൊട്ടലുണ്ട്. കഴുത്തിനും പരിക്കുണ്ട്
പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദനം; മർദിച്ചത് പ്ലസ് വൺ വിദ്യാർത്ഥികളെന്ന് പരാതി
Published on

തിരുവനന്തപുരം: കല്ലമ്പലത്തെ സ്വകാര്യ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയ്ക്ക് സഹപാഠികളിൽ നിന്ന് ക്രൂരമർദ്ദനമേറ്റതായി പരാതി. പ്ലസ്‌ടു കൊമേഴ്സ് വിദ്യാർഥിയായ മുഹമ്മദ് സെയ്ദലിയെ പ്ലസ്‌വൺ ഹ്യൂമാനിറ്റീസ് വിദ്യാർഥികളാണ് മർദിച്ചത്. കഴിഞ്ഞ മാസം 22 ന്, പരീക്ഷ കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് സെയ്ദലിയെ സഹപാഠികൾ ആക്രമിച്ചത്. ആക്രമണത്തിൽ വിദ്യാർഥിയുടെ തോളെല്ലിനും കൈക്കും പൊട്ടലുണ്ട്. കഴുത്തിനും പരിക്കുണ്ട്

ഇതുസംബന്ധിച്ച് സെയ്ദലിയുടെ മാതാവ് കല്ലമ്പലം പൊലീസിലും സ്‌കൂൾ അധികൃതർക്കും പരാതി നൽകി. തന്റെ മകന് നീതി ലഭിക്കണമെന്നും, കുറ്റക്കാരായ വിദ്യർത്ഥികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. പരാതി ലഭിച്ചതോടെ സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ ഒരു വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തതിട്ടുണ്ട്.

English Summary: A Plus Two student in Thiruvananthapuram was allegedly assaulted by Plus One students of the same private school, resulting in serious injuries. A complaint has been filed with police and school authorities

Related Stories

No stories found.
Madism Digital
madismdigital.com