“ഭൂമി കുലുങ്ങുന്നത് പോലെ തോന്നി, ഫോർച്യൂണർ കാർ പോലും ആടിയുലഞ്ഞു”; നടുക്കം മാറാതെ ദൃക്‌സാക്ഷികൾ

സാമ്പിൾ വെടിക്കെട്ടിനായി ഒരുക്കിയ പടക്കപ്പുരകൾ പൊട്ടിത്തെറിച്ചു; മുണ്ടത്തിക്കോടിനെ നടുക്കിയ സ്ഫോടനത്തിൽ ആറു മരണം. കിലോമീറ്ററുകളോളം പ്രകമ്പനം, നിരവധി പേർക്ക് പരിക്ക്
“ഭൂമി കുലുങ്ങുന്നത് പോലെ തോന്നി, ഫോർച്യൂണർ കാർ പോലും ആടിയുലഞ്ഞു”; നടുക്കം മാറാതെ ദൃക്‌സാക്ഷികൾ
Published on

"പെട്ടെന്നൊരു മുഴക്കം, ഭൂമി ഒന്ന് ആടിയുലഞ്ഞതുപോലെ തോന്നി. വണ്ടിയിൽ ഇരുന്ന ഞങ്ങളെല്ലാം ഒരു നിമിഷം സ്തംഭിച്ചുപോയി..." മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ ദൃക്‌സാക്ഷിയായ ഒരു പ്രദേശവാസി ആ ഭീകരനിമിഷം ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്.

സ്ഫോടനം നടന്ന കൃഷിസ്ഥലത്തിന് സമീപമുണ്ടായിരുന്നവർ ആദ്യം കരുതിയത് പ്രകൃതിക്ഷോഭമോ ഭൂകമ്പമോ ഉണ്ടായെന്നാണ്. സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ കിലോമീറ്ററുകൾക്കപ്പുറം പോലും പ്രകമ്പനം അനുഭവപ്പെട്ടു. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഉഗ്രസ്ഫോടനത്തിൽ കുലുങ്ങിപ്പോയത് ഇതിന്റെ ആഘാതം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു. ഭാരമേറിയ എസ്‌യുവി വാഹനങ്ങൾ പോലും പ്രകമ്പനത്തിൽ ഇളകിയാടിയത് സംഭവസ്ഥലത്തുണ്ടായിരുന്നവരിൽ കടുത്ത പരിഭ്രാന്തിയുണ്ടാക്കി.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി തൃശ്ശൂർ ജില്ലയിൽ അനുഭവപ്പെടുന്ന കഠിനമായ ചൂടാണോ സ്ഫോടനത്തിലേക്ക് നയിച്ചതെന്ന സംശയം ശക്തമാണ്. വൈകുന്നേരം അഞ്ചുമണി വരെ ലഭ്യമായ കണക്കുകൾ പ്രകാരം അഞ്ചുപേർക്ക് ജീവൻ നഷ്ടമാവുകയും എട്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയുമാണ്. വലിയൊരു തീജ്വാലയും പിന്നാലെ ഉയരുകയായിരുന്നു. സ്ഫോടകവസ്തുക്കൾ ശേഖരിച്ചുവെച്ചിരുന്ന ഇടത്തെ അമിതമായ ചൂട് അപകടത്തിന് കാരണമായോ എന്ന് ഫൊറൻസിക് പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാനാവൂ.

“ഭൂമി കുലുങ്ങുന്നത് പോലെ തോന്നി, ഫോർച്യൂണർ കാർ പോലും ആടിയുലഞ്ഞു”; നടുക്കം മാറാതെ ദൃക്‌സാക്ഷികൾ
തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: 13 മരണം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്

ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തി. തൃശ്ശൂർ ഡിഐജിയോട് അടിയന്തരമായി സംഭവസ്ഥലത്തെത്താൻ അദ്ദേഹം നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജും നിർദ്ദേശിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി എത്തിയവർക്ക് നേരെ പോലും പടക്കങ്ങൾ പൊട്ടിത്തെറിക്കുന്നത് വെല്ലുവിളിയായി തുടരുന്നു.

“ഭൂമി കുലുങ്ങുന്നത് പോലെ തോന്നി, ഫോർച്യൂണർ കാർ പോലും ആടിയുലഞ്ഞു”; നടുക്കം മാറാതെ ദൃക്‌സാക്ഷികൾ
തീപിടിച്ചത് പാടത്തെ പടക്കശാലയ്ക്ക്, രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും പൊട്ടിത്തെറി; ഉഗ്രശബ്ദം കിലോമീറ്ററുകൾ അപ്പുറത്തേക്കും

English Summary: A catastrophic explosion ripped through a fireworks manufacturing unit at Mundathikode on Tuesday afternoon, leaving at least six people dead and over forty others injured. The facility was busy preparing crackers for the upcoming Thiruvambady side's "Sample Vedikkettu" (sample fireworks display) of the world-famous Thrissur Pooram, scheduled for April 24.

Related Stories

No stories found.
Madism Digital
madismdigital.com