പാലക്കാടിനെ 'കൈ'യിൽപ്പിടിക്കാൻ യുഡിഎഫ്; പ്രമുഖരെ അണിനിരത്തി സ്ഥാനാർത്ഥി പട്ടിക

അമ്പലപ്പുഴയിലെ സമാന നീക്കത്തിലൂടെ ഒറ്റപ്പാലത്ത് പികെ ശശിയെ വിജയിപ്പിക്കാമെന്ന പ്രതീക്ഷയും യുഡിഎഫ് പാളയത്തിലുണ്ട്
പാലക്കാടിനെ 'കൈ'യിൽപ്പിടിക്കാൻ യുഡിഎഫ്; പ്രമുഖരെ അണിനിരത്തി സ്ഥാനാർത്ഥി പട്ടിക
Published on

പാലക്കാട്: നിയമസഭാ തെര പാലക്കാട് ജില്ലയിൽ പ്രമുഖരെ അണിനിരത്തി കോൺ​ഗ്രസ്. രാഹുൽ മാങ്കൂട്ടത്തിലിന് പകരം പാലക്കാട് മണ്ഡലത്തിൽ സെലിബ്രറ്റി സ്ഥാനാർത്ഥി രമേശ് പിഷാരടിയും മലമ്പുഴയിൽ എ സുരേഷും തൃത്താലയിൽ വി ടി ബൽറാമും മത്സരിക്കും. ജില്ലയിൽ 12 സീറ്റുകളിൽ 8 എണ്ണത്തിലും കോൺ​ഗ്രസ് നേരിട്ട് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ജില്ലയിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നും തൃത്താല തിരികെ പിടിക്കുമെന്നുമാണ് കോൺ​ഗ്രസിന്റെ പ്രതീക്ഷ. അതേസമയം അമ്പലപ്പുഴയിലെ സമാന നീക്കത്തിലൂടെ ഒറ്റപ്പാലത്ത് പികെ ശശിയെ വിജയിപ്പിക്കാമെന്ന പ്രതീക്ഷയും യുഡിഎഫ് പാളയത്തിലുണ്ട്.

ആലത്തൂർ- കെ എം ഫെബിൻ, ചിറ്റൂർ- സുമേഷ് അച്യുതൻ, കോങ്ങാട്- കെ എ തുളസി, മണ്ണാർക്കാട്- എൻ ഷംസുദ്ധീൻ, നെന്മാറ- എ തങ്കപ്പൻ, തരൂർ- കെ സി സുബ്രഹ്‌മണ്യൻ എന്നിവരാണ് സ്ഥാനാർത്ഥികൾ. പട്ടാമ്പിയിൽ ടി പി ഷാജി, റിയാസ് മുക്കോളി എന്നിവരെ മത്സരിപ്പിക്കാനാണ് സാധ്യത. ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ഉടനുണ്ടായേക്കും. ഷൊർണ്ണൂരിൽ പി ഹരിഗോവിന്ദന് നറുക്ക് വീഴുമെന്നാണ് നിലവിൽ പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ജില്ലയിലെ മുതിർന്ന നേതാക്കളും സംസ്ഥാന നേതൃത്വവും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാവും അന്തിമ തീരുമാനം.

വി എസ് അച്യുതാനന്ദന്റെ സന്തത സഹചാരിയായിരുന്ന എ സുരേഷ് ഇന്ന് കോൺഗ്രസിൽ ചേരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് വിമത നീക്കങ്ങളൊന്നുമില്ലാത്തത് ഇത്തവണ കോൺ​ഗ്രസിന് അനു​ഗ്രഹമാകും. മറുവശത്ത് പികെ ശശി ഉയർത്തുന്ന വെല്ലുവിളിയെ അതിജീവിക്കുകയാണ് സിപിഐഎമ്മിന് മുന്നിലെ പ്രതിസന്ധി. മാർക്‌സിസ്റ്റ് ജനാധിപത്യ കൂട്ടായ്മയിലൂടെ മത്സരിക്കാനാണ് നിലവിൽ പികെ ശശിയുടെ തീരുമാനം. കോൺ​ഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിൽ വലിയൊരു ശതമാനം യുഡിഎഫ് വോട്ടുകൾ ശശിയുടെ പാളയത്തിലെത്തും.

English Summary: The United Democratic Front is gearing up strongly in Palakkad by fielding prominent candidates across constituencies. Leaders like V. T. Balram, Ramesh Pisharody, and A. Suresh are expected to contest, with the Indian National Congress aiming for major gains in the district.

Related Stories

No stories found.
Madism Digital
madismdigital.com