സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്ന ധവളപത്രം ധനവകുപ്പ് പുറത്തിറക്കിയതിന് പിന്നാലെ, വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റ് ഇന്ന് അവതരിപ്പിക്കും. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ബജറ്റിൽ എത്രത്തോളം പ്രതിഫലിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി ഡി സതീശനാണ് ബജറ്റ് അവതരിപ്പിക്കുക.
ക്ഷേമ പ്രഖ്യാപനങ്ങളിൽ ഊന്നിയായിരിക്കും ബജറ്റ് അവതരണമെന്നാണ് സൂചന. ക്ഷേമ പെൻഷൻ വർദ്ധന, വിരമിക്കൽ പ്രായം, നിലവിലുള്ള സെസ്സുകളുടെ ഭാവി, സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ എന്നീ കാര്യങ്ങളിൽ ഇന്നത്തെ ബജറ്റ് വ്യക്തത വരുത്തും. സാമ്പത്തിക അവകാശങ്ങളുടെ പേരിൽ കഴിഞ്ഞ പത്ത് വർഷമായി കേന്ദ്ര സർക്കാരുമായി തുടരുന്ന നിരന്തര തർക്കങ്ങൾക്കിടെയാണ് ഈ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.
സാമ്പത്തിക ലോകം ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് കിഫ്‌ബിയുടെ ഘടനയിൽ വരാനിരിക്കുന്ന മാറ്റങ്ങളാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാന വികസനത്തിന്റെ ഒറ്റമൂലിയായും സ്വതന്ത്ര ധനസമാഹരണ ഏജൻസിയായും പ്രവർത്തിച്ചിരുന്ന കിഫ്ബിയെ പൂർണ്ണമായും ഉടച്ചുവാർക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. കിഫ്ബിയെ പൂർണ്ണമായും പുനഃസംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരെന്നാണ് സൂചന.
ഇന്ദിര ഗ്യാരണ്ടിയിൽ ഊന്നിയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം പ്രഖ്യാപിച്ച ഇൻഷുറൻസ് പദ്ധതിയുൾപ്പടെ യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ 'ഇന്ദിരാ ഗ്യാരണ്ടി'കളും ബജറ്റിൽ എങ്ങനെ ഇടംപിടിക്കുമെന്നും കേരളം ഉറ്റുനോക്കുന്നുണ്ട്. ഇതിനായി ബജറ്റിൽ എത്ര രൂപ വകയിരുത്തുമെന്നതാണ് ഏവരും കാത്തിരിക്കുന്ന മറ്റൊരു പ്രധാന കാര്യം.
സംസ്ഥാനം നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ യുഡിഎഫ് സർക്കാർ അടുത്തിടെ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലെ കർശന ശുപാർശകൾ കന്നി ബജറ്റിൽ നടപ്പിലാക്കുമോ എന്നതും നിർണായകമാണ്. ജീവനക്കാരുടെ വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തുക, ശമ്പള പരിഷ്കരണം പത്ത് വർഷത്തിലൊരിക്കലാക്കുക, ബെവ്കോ-സപ്ലൈകോ ലയനം, കിഫ്ബിയിലെ ഫോറൻസിക് ഓഡിറ്റ് എന്നിവയാണ് ധവളപത്രത്തിലെ പ്രധാന നിർദ്ദേശങ്ങൾ. ഇതിനുപുറമെ കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവയുടെ സമഗ്ര അഴിച്ചുപണിയും നഷ്ടത്തിലുള്ള മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും ഇതിൽ ഉൾപ്പെടുന്നു. കേന്ദ്ര വിഹിതം കുറയുന്ന സാഹചര്യത്തിൽ ഈ കടുത്ത നടപടികളിലൂടെ ചെലവ് ചുരുക്കാനും തനതു വരുമാനം വർദ്ധിപ്പിക്കാനും ധനമന്ത്രി തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
സംസ്ഥാന ബജറ്റിന്റെ അച്ചടിച്ച കോപ്പി ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന് ഉദ്യോഗസ്ഥർ കൈമാറി. ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം 'കന്റോൺമെന്റ് ഹൗസി'ലെത്തിയാണ് ബജറ്റ് രേഖകൾ നൽകിയത്.
കന്നി ബജറ്റ് അവതരിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശൻ ബജറ്റ് രേഖകളുമായി നിയമസഭയിലേക്ക് തിരിച്ചു. കന്റോൺമെന്റ് ഹൗസിൽ നിന്നും പുറപ്പെട്ട അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
ബജറ്റ് അവതരണത്തിനായി മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിലെത്തി
ബജറ്റ് അവതരണത്തിന് മുൻപ് എംഎൽഎമാർക്കും മന്ത്രിമാർക്കും ഹസ്തദാനം നൽകി മുഖ്യമന്ത്രി. അൽപ്പസമയത്തിനകം ബജറ്റ് അവതരണം ആരംഭിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാവിയെ നിർണ്ണയിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് കേരളം.
ബജറ്റ് പ്രഖ്യാപനം തുടങ്ങി.
ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ച് ബജറ്റ് പ്രസംഗം. ബജറ്റിലൂടെ ലക്ഷ്യമിടുന്നത് പുതുയുഗ കേരള സൃഷ്ടി.
സംസ്ഥാനം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി. കേന്ദ്ര വിഹിതം കുറവ്. വരുമാനത്തിൽ 20ശതമാനവും ചെലവിടുന്നത് പലിശയ്ക്കെന്നും വിമർശനം.
കിഫ്ബിയുടെ നിലവിലെ ഘടന സമഗ്രമായി പരിഷ്കരിക്കും. കിഫ്ബി പഠിക്കാൻ പ്രത്യേക വിദഗ്ധ സമിതി. കിഫ്ബി പ്രവർത്തനം പഠിപ്പിക്കും
കേരളത്തെ പോർട്ട് സിറ്റിയാക്കും
മിഷൻ സമുദ്രയ്ക്ക് 400 കോടി
മാരിടൈം നടപ്പാക്കും
ആരോഗ്യമേഖല മെച്ചപ്പെടുത്തും
തുറമുഖങ്ങളെ ബന്ധിപ്പിക്കും
കപ്പൽ നിർമാണ കേന്ദ്രം ആരംഭിക്കും
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി. പശ്ചിമേഷ്യൻ യുദ്ധം പ്രതിസന്ധിയുടെ വ്യാപ്തി വർദ്ധിപ്പിച്ചു.
കിഫ്ബി വായ്പകൾ എടുക്കുന്നത് ഉയർന്ന പലിശയ്ക്ക്. കിഫ്ബിയെ സമഗ്രമായി പരിഷ്കരിക്കുകയും പൂർണ്ണമായും പൊളിച്ചുപണിയുകയും ചെയ്യും.
മിഷൻ സമുദ്ര കേരളത്തിൻ്റെ സ്വപ്ന പദ്ധതിയെന്ന് മുഖ്യമന്ത്രി. മിഷൻ സമുദ്രയ്ക്ക് 400 കോടി. 5 വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും. കേരളത്തിന് മാരിടൈം പോളിസി
സംസ്ഥാനത്ത് ജലഗതാഗത മേഖല വിപുലമായി വികസിപ്പിക്കും. ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജലാശയങ്ങളെ പരസ്പരം കേന്ദ്രീകരിച്ച് ഒരു ഏകീകൃത നെറ്റ്‌വര്‍ക്ക് ആരംഭിക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് 'സതേൺ കേരള ഇക്കണോമിക് കോറിഡോർ'. പദ്ധതിയുടെ പ്രായോഗികതയും രൂപരേഖയും തയ്യാറാക്കുന്നതിനായി ഒരു വിദഗ്ധ ഏജൻസിയെ പഠന ചുമതല ഏൽപ്പിക്കും. പ്രാരംഭ ഘട്ട പഠനങ്ങൾക്കായി 50 കോടി രൂപ.
രോഗികളായ അർഹരായ ഗുണഭോക്താക്കൾക്ക് നേരിട്ട് സഹായം.
സർക്കാർ ഇതര സ്ഥാപനങ്ങളിൽ നിന്നടക്കം ലഭിക്കുന്ന സംഭാവനകൾ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രമായി വിനിയോഗിക്കും. ഈ തുക അർഹരായവരിൽ തന്നെ നേരിട്ടെത്തുമെന്ന് ഉറപ്പാക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട ഭരണപരമായ മുഴുവൻ ചെലവുകളും സർക്കാർ തന്നെ വഹിക്കും.
അർഹരെ കണ്ടെത്താൻ ഡിജിറ്റൽ വെരിഫിക്കേഷൻ ഏർപ്പെടുത്തും.
പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഇത്തവണത്തെ ബജറ്റിൽ 1 കോടി രൂപ മാറ്റിവെച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി കേരള നോളജ് വാലി.
പ്രത്യേക നിയമ നിർമാണത്തിലൂടെ കേരളത്തിലേക്ക് വിദേശ സർവകലാശാലകളെ ആകർഷിക്കും
മികച്ച ആഗോള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിലൂടെ മലയാളി വിദ്യാർഥികൾക്ക് സ്വന്തം നാട്ടിൽ തന്നെ വിദേശ നിലവാരത്തിലുള്ള പഠന അവസരം ലഭിക്കും
സ്വകാര്യ സർവകലാശാല ബില്ലിൽ മാറ്റം, 100 കോടി വകയിരുത്തി
കൊച്ചിയിൽ സിയാലിനോട് ചേർന്ന് ഗ്ലോബൽ കൺവെൻഷൻ സെന്റർ
സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും കേന്ദ്രീകരിച്ച് സമഗ്ര വികസന പദ്ധതികൾ നടപ്പാക്കും
പ്രാരംഭഘട്ട പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ
കേരളത്തെ ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട 'ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബ്' മാറ്റും.
സംസ്ഥാനത്തിന്റെ വ്യവസായ വളർച്ച ലക്ഷ്യമിട്ട് രൂപീകരിക്കുന്ന 'റെയർ ക്രിട്ടിക്കൽ മിനറൽസ് കോറിഡോറിനായി' 100 കോടി രൂപ.
കേരളത്തിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനായി 'ഇൻവെസ്റ്റ് കേരള' പദ്ധതി
നിക്ഷേപകരെ ആകർഷിക്കാൻ ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരള
ഇതിനായി മുഖ്യമന്ത്രി അധ്യക്ഷനും വ്യവസായ മന്ത്രി ഉപാധ്യക്ഷനുമായി ഒരു 'ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സമിതി' രൂപീകരിക്കും
പതിനായിരം എംഎസ്എംഇ ആരംഭിക്കും. ഇതിനായി 100 കോടി ബജറ്റിൽ വകയിരുത്തി.
യുവജനങ്ങളുടെ നൈപുണ്യ വികസനത്തിനായി 'ഫ്യൂച്ചര്‍ സ്കില്‍സ് ആന്‍ഡ് എംപ്ലോയ്മെന്‍റ് സ്കില്‍സ് മിഷന്‍'
പ്രധാന മേഖലകളിൽ ആവശ്യമായ തൊഴിൽ ശക്തിയുടെ കൃത്യമായ ആസൂത്രണത്തിന് പിന്തുണ നൽകും
പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾക്കായി 2 കോടി രൂപ
വയനാട് ട്രൈബല്‍ സര്‍വകലാശാല ആരംഭിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തി.
വയോജനങ്ങളുടെ ക്ഷേമം മുൻനിർത്തി ‘സിൽവർ ഇക്കോണമി’ പദ്ധതി
വയോജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രത്യേക വകുപ്പിന് രൂപം നൽകും
സംസ്ഥാനത്തെ പ്രധാന ആരോഗ്യ സ്ഥാപനങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള 'കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ' ആരംഭിക്കും
കെയർ ഗിവർ പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തി
റബർ കർഷകർക്ക് കൈത്താങ്ങ്
താങ്ങുവില 250 രൂപയാക്കി
കർഷക താൽപര്യം സംരക്ഷിക്കും
കൃഷി അനുബന്ധ മേഖലയ്ക്കായി കൂടുതൽ തുക വകയിരുത്തി
നാളികേരത്തിന് പുതിയ സംഭരണ കേന്ദ്രങ്ങൾ
മണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതി
ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും
വനം വന്യജീവി സംരക്ഷണത്തിന് 243 കോടി
മൃഗ സംരക്ഷണ പ്രവർത്തനത്തിന് 258.88
സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള 'കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി' യാഥാർത്ഥ്യമാക്കും
അത്യാധുനിക ആരോഗ്യ സൗകര്യങ്ങളും ജീവശാസ്ത്ര ഗവേഷണ സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള വലിയൊരു ഹബ്ബായി ഇത് മാറും
ഇതിനായി 100 കോടി രൂപ വകയിരുത്തി
തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പിലാക്കും
പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 20 കോടി രൂപ നീക്കിവെച്ചു
സ്വർണ്ണ വ്യവസായ മേഖലയ്ക്ക് ഉണർവേകാൻ 'കേരള ഗോൾഡ് ഹബ്ബ്' യാഥാർത്ഥ്യമാക്കും
ഇതിനായി 100 കോടി രൂപ അനുവദിച്ചു
കൊച്ചി - ആലുവ - പെരുമ്പാവൂർ ബെൽറ്റിനെ സംസ്ഥാനത്തെ പ്രധാന ഫർണിച്ചർ നിർമാണ ഹബ്ബാക്കി മാറ്റും
സിനിമ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കൊച്ചിയിൽ 'ചിത്രനഗരം' സ്ഥാപിക്കും
ജെസി ഡാനിയേല്‍ ഫിലിം സിറ്റിയും കൊച്ചിയില്‍ ആരംഭിക്കും
സിനിമ നിർമാണത്തിനാവശ്യമായ ആധുനിക സൗകര്യങ്ങൾ ഒരുക്കുന്ന ഈ വൻകിട പദ്ധതിക്കായി ബജറ്റിൽ 100 കോടി രൂപ വകയിരുത്തി
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്ക് സ്ഥാപിക്കും
ഇതിന്റെ മേൽനോട്ടത്തിനായി പ്രത്യേക 'കൾച്ചറൽ ടൂറിസം ട്രസ്റ്റ്' രൂപീകരിക്കും
ജോൺസൺ മാസ്റ്ററുടെ സ്മരണാർത്ഥം തൃശ്ശൂരിൽ മ്യൂസിക് അക്കാദമി ആരംഭിക്കും
ഉരുൾപ്പൊട്ടലിൽ തകർന്ന വിലങ്ങാട് പഞ്ചായത്തിന് പ്രത്യേക പദ്ധതി. 5 കോടി പ്രഖ്യാപിച്ചു
സംസ്ഥാനത്ത് രണ്ടാം ഭൂപരിഷ്‌കരണ 2.0 നടപ്പിലാക്കും
വ്യവസായങ്ങൾക്കും വികസന പദ്ധതികൾക്കുമായുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കും
പുനഃരുപയോഗ ഊർജ്ജത്തിന്റെ പരമാവധി വിനിയോഗം ഉറപ്പാക്കിക്കൊണ്ട് കേരളത്തെ രാജ്യത്തെ പ്രധാന 'ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്' ആക്കി മാറ്റും
ഈ വൻകിട പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തി
മലബാറില്‍ ലോകനിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്‌റ്റേഡിയം നിര്‍മിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തും
കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ചികിത്സാ കവറേജ് ഉറപ്പാക്കും
പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾക്കായി ഇത്തവണത്തെ ബജറ്റിൽ 10 കോടി രൂപ നീക്കിവെച്ചു
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രക്കായി ബജറ്റിൽ 600 കോടി വകയിരുത്തി
മത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക കാലികമായി പരിഷ്കരിക്കും
അപകടത്തിൽപ്പെടുന്ന തൊഴിലാളികളെ വേഗത്തിൽ രക്ഷപ്പെടുത്താൻ കൂടുതൽ മറൈൻ ആംബുലൻസുകളും/ബോട്ടുകളും ഏർപ്പാടാക്കും
പുതിയതായി നടപ്പാക്കുന്ന പോർട്ട് സിറ്റി പദ്ധതിയിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പ്രത്യേക തൊഴിലവസരങ്ങൾ നൽകും
വനിതകൾക്ക് 'ഷീ സ്കൂട്ടർ'
മത്സ്യവിപണന രംഗത്ത് പ്രവർത്തിക്കുന്ന വനിതകൾക്ക് സഹായകരമാകുന്നതിനായി വിപണന സൗകര്യമുള്ള 'ഷീ സ്കൂട്ടറുകൾ' വിതരണം ചെയ്യും
സംസ്ഥാനത്തെ നഗരങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 'കേരള അർബൻ ഗ്രോത്ത് മിഷൻ' ആരംഭിക്കും
റോഡ് അപകടങ്ങൾ കുറയ്ക്കാൻ പ്രത്യേക സംവിധാനം
ഗതാഗത വകുപ്പിന്റെ ഐസിടി, ഐടി അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ 20 കോടി
നികുതി വെട്ടിപ്പ് തടയാൻ പ്രത്യേക സംവിധാനം
ക്ഷീര വികസന പദ്ധതികൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 102.88 കോടി രൂപ വകയിരുത്തി
സംസ്ഥാനത്ത് നിലവിൽ 70 ലക്ഷം ലിറ്ററുള്ള പാൽ ഉൽപാദനം വരും കാലങ്ങളിൽ വർദ്ധിപ്പിക്കും
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത് ഒരു കോടി ലിറ്ററായി ഉയർത്തുകയാണ് ലക്ഷ്യം
തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ്
ഹരിപ്പാട് പുതി മെഡിക്കൽ കോളേജ്
ഇതിനായി 100 കോടി രൂപ
തിരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണ പദവി
മലയാളം എ ഐ സംരംഭം ആരംഭിക്കുന്നതിനായി 10 കോടി രൂപ വകയിരുത്തും
അന്തരിച്ച നടൻ സലിം കുമാറിന് കൊച്ചിയിൽ സ്മാരകം പണിയും. ഇതിനായി 1 കോടി രൂപ വകയിരുത്തി
സംസ്ഥാനത്തെ വ്യവസായ മേഖലയെ മെച്ചപ്പെടുത്തുന്നതിനായി 1115.48 കോടി രൂപ വകയിരുത്തി
പ്രതിസന്ധിയിലായി പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ 'ഒറ്റത്തവണ തീർപ്പാക്കൽ' പദ്ധതി നടപ്പാക്കും
കശുവണ്ടി മേഖലയുടെ പുനഃരുദ്ധാരണത്തിനായി 56 കോടി രൂപ
കയർ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് പ്രത്യേക പ്രോത്സാഹനം നൽകും
ൺപാത്ര നിർമ്മാണ മേഖലയിലുള്ള തൊഴിലാളികൾക്കായി ബജറ്റിൽ പ്രത്യേക ആനുകൂല്യങ്ങൾ
പുതിയ സംരംഭങ്ങൾക്ക് മികച്ച പിന്തുണ നൽകുന്നതിനായി പ്രത്യേക 'ഇൻക്യുബേഷൻ സെന്റർ' ആരംഭിക്കും
10,000 എംഎസ്എംഇ കൾ തുടങ്ങാനായി സഹായം നൽകും. അതിനായി 100 കോടി അനുവദിച്ചു
സംസ്ഥാനത്തെ ക്യാമ്പസുകളിൽ ശക്തമായ ആന്റി-റാഗിങ് സംവിധാനം കൊണ്ടുവരും
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയാൻ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥിൻ്റെ പേരിൽ റാഗിംഗ് വിരുദ്ധ സ്ക്വാഡ്
എല്ലാ പെൺകുട്ടികൾക്കും സ്കൂളുകളിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കും
പൊതുവിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി 1478.57 കോടി രൂപ
മാനദണ്ഡങ്ങൾ പാലിക്കുന്ന അർഹരായ സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകും
ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും
പഠന-ഗവേഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും തീരുമാനം
കായിക യുവജന മേഖലയുടെ സമഗ്ര വികസന പ്രവർത്തനങ്ങൾക്കായി 173.77 കോടി രൂപ
എല്ലാ പ്രധാന സർവകലാശാലകളിലും സ്റ്റുഡൻ്റ് ഡൈവേഴ്സിറ്റിക്ക് പ്രത്യേക പരിഗണന
2036 ലെ ഒളിമ്പിക്സിൽ പങ്കെടുക്കാൻ താരങ്ങളെ പ്രാപ്തമാക്കാൻ മിഷൻ 2036
സാറ്റലൈറ്റ് ടെക്നോളജിക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് പുതിയ ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കും
സ്വകാര്യ സാറ്റലൈറ്റ് നിർമ്മാണ - വിക്ഷേപണ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം
വനം മേഖലയുടെ വിവിധ പദ്ധതികൾക്കായി 241.8 കോടി രൂപ
പരിസ്ഥിതി മേഖലയ്ക്കായി 22 കോടി രൂപ
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും വന്യമൃഗങ്ങളുടെ സാന്നിധ്യം നേരത്തെ കണ്ടെത്തുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും
വന്യജീവി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ദ്രുതകർമ്മ സേനകളെ (RRT - Rapid Response Team) വിന്യസിക്കും
കടുവകളുടെയും പുലികളുടെയും എണ്ണം കൃത്യമായി തിട്ടപ്പെടുത്തുന്നതിനായി പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ശാസ്ത്രീയ സെൻസസ് നടത്തും
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കും
ഭവന നിർമ്മാണത്തിനും മറ്റുമുള്ള ഗ്രാന്റുകൾ സമയബന്ധിതമായി തന്നെ കൊടുത്തു തീർക്കും
ഭിന്നശേഷിക്കാർക്ക് തടസ്സരഹിതമായ യാത്ര ഉറപ്പാക്കാൻ പൊതു ഇടങ്ങളിൽ റാംപുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും
ആശാ വർക്കർമാരുടെ ഓണറേറിയത്തിനായി 78 കോടി രൂപ മാറ്റിവെച്ചു
നഗരങ്ങളുടെ ആസൂത്രിത വികസനത്തിനായി 100 കോടി രൂപ ചെലവിൽ 'അർബൻ ഗ്രോത്ത് മിഷൻ' നടപ്പിലാക്കും
പ്രവാസികളെ നിക്ഷേപകരും സംരംഭകരുമാക്കാൻ ലക്ഷ്യമിട്ട് പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിക്കും
സംസ്ഥാനത്തിന്റെ തനത് പരമ്പരാഗത ഉൽപ്പന്നങ്ങളെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി 'ബ്രാൻഡ് കേരളം' പദ്ധതി കൊണ്ടുവരും
സുഗന്ധ വ്യഞ്ജനങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, കൈത്തറി, ആയുർവേദ കൂട്ടുകൾ, കശുവണ്ടി, കയർ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇടനിലക്കാരുടെ ലേബലിലല്ലാതെ സ്വന്തം ബ്രാൻഡിൽ വിപണിയിലെത്തിക്കാനാണ് പദ്ധതി
ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ തിരുപ്പതി മോഡലിൽ ദേശീയ തീർത്ഥാടനകേന്ദ്രങ്ങളാക്കും
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കൂട്ടി
സർക്കാർ ജീവനക്കാർക്ക് ഡി എ മുടക്കം കൂടാതെ നൽകും
മെഡിസെപ് സമഗ്രമായി പരിഷ്കരിക്കും
അഷ്വേർഡ് പെൻഷന്റെ അപാകതകൾ പഠിച്ച് പരിഷ്കരിക്കും
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ 'മകള്‍ക്കൊപ്പം' പദ്ധതി നടപ്പിലാക്കും. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് സീറോ ടോളറന്‍സ് നിലപാട്
ജെൻസികൾക്കായി സ്റ്റാർട്ട് അപ് പദ്ധതി. ഇതിനായി 50 കോടി വകയിരുത്തും
എക്സൈസ് വകുപ്പിന് 23 കോടി
ഓപ്പറേഷൻ തൂഫാന് 10 കോടി
ഫിഷറീസ് വികസനത്തിനായി 200 കോടി
ഇടുക്കി, വയനാട്, കാസർകോട് ജില്ലകൾക്ക് പ്രത്യേക പാക്കേജ്
എൻഡോസൾഫാൻ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കും
ഊർജമേഖലക്ക് 1284.75 കോടി രൂപ വകയിരുത്തി. നെയ്യാർ ജലസേചന പദ്ധതി മെച്ചപ്പെടുത്തും
ഇൻവെസ്റ്റ് കേരളം സെൽ
നിക്ഷേപകർക്ക് ഭൂമി, നിയമപരമായ അനുമതികൾ, നിക്ഷേപാനന്തര പിന്തുണ എന്നിവ നൽകുന്ന ഏകജാലക സംവിധാനം
2026-27 വർഷത്തെ പദ്ധതി അടങ്കൽ തുക 30,370 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വികസനഫണ്ട് പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനമായി ഉയർത്തി
ശ്രീനാരായണ ഗുരുവിന് ഡൽഹിയിൽ പ്രതിമയും സാംസ്കാരിക കേന്ദ്രവും. ഇതിനായി 1 കോടി രൂപ വകയിരുത്തും
സംസ്ഥാന ബജറ്റിൽ ജനക്ഷേമത്തിനായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
മുൻ പ്രഖ്യാപനങ്ങൾ പേരുമാറ്റി പുതിയതായി പ്രഖ്യാപിക്കുന്നു
സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ പുതിയ ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മോഹന്‍ലാല്‍
ഈ തീരുമാനം സിനിമാ മേഖലയ്ക്ക് പുത്തൻ ഉണർവും വളർച്ചയും പ്രദാനം ചെയ്യും