ചാവേറുമല്ല, ഇരയുമല്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍; ഷാഫിയെ ചേര്‍ത്തുനിര്‍ത്തി രമേഷ് പിഷാരടിയും പ്രവര്‍ത്തകരും

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന ഷാഫി, ഇടത് സ്വാധീനമുണ്ടായിരുന്ന പാലക്കാട് ജില്ലയില്‍ സംഘടനാ സംവിധാനം വളര്‍ത്തിയെടുത്ത നേതാവാണെന്ന് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.
ചാവേറുമല്ല, ഇരയുമല്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍; ഷാഫിയെ ചേര്‍ത്തുനിര്‍ത്തി രമേഷ് പിഷാരടിയും പ്രവര്‍ത്തകരും
Published on: 

താന്‍ മുഖ്യമന്ത്രി വിഡി സതീശന്റെ ചാവേറല്ലെന്നും ഷാഫി പറമ്പില്‍ തനിക്കൊരു ഇരയല്ലെന്നും വ്യക്തമാക്കി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. കേരളത്തിലെ ജനങ്ങളാണ് വിഡി സതീശന്റെ ചാവേറുകളായി നില്‍ക്കുന്നതെന്നും അദ്ദേഹത്തിനുവേണ്ടി താന്‍ മരിക്കേണ്ട ആവശ്യമില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഷാഫി പറമ്പില്‍ 'എ' ഗ്രൂപ്പിലല്ലെന്ന തന്റെ മുന്‍ പ്രസ്താവന കേരളത്തിലെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യമാണെന്നും അതില്‍ ആരും അസ്വസ്ഥരാകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കങ്ങളും സൈബര്‍ ആക്രമണങ്ങളും രൂക്ഷമാകുന്നതിനിടെയാണ് ഉണ്ണിത്താന്‍ തന്റെ നിലപാട് ആവര്‍ത്തിച്ചത്.

തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ 'പെട്ടിതാങ്ങികളാണെന്നും' ആശാന് വേണ്ടി അടൂരിലെ ശിഷ്യന്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരാമര്‍ശിച്ച് ഉണ്ണിത്താന്‍ ആരോപിച്ചിരുന്നു. മുന്‍പ് ഉമ്മന്‍ചാണ്ടിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ പ്രതിരോധിക്കാന്‍ താനും ടി സിദ്ദിഖും മാത്രമാണ് ഉണ്ടായിരുന്നതെന്നും മറ്റുള്ളവര്‍ പ്രതിച്ഛായ ഭയന്ന് ഓടി ഒളിച്ചെന്നുമാണ് ഉണ്ണിത്താന്റെ വിമര്‍ശനം. ഇതിന് പിന്നാലെ, ഉമ്മന്‍ചാണ്ടിയെ സിപിഎം വേട്ടയാടിയപ്പോള്‍ പ്രതിരോധിച്ചത് ഉണ്ണിത്താനാണെന്ന പ്രതികരണവുമായി ഉമ്മന്‍ചാണ്ടിയുടെ കുടുംബവും രംഗത്തെത്തിയതോടെ പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുറന്നു.

ഷാഫി പറമ്പിലിനെ പിന്തുണച്ച് രമേഷ് പിഷാരടി

ഉണ്ണിത്താന്റെ വിമര്‍ശനങ്ങള്‍ക്കിടെ ഷാഫി പറമ്പിലിന് പൂര്‍ണ്ണ പിന്തുണയുമായി രമേശ് പിഷാരടി എംഎല്‍എ രംഗത്തെത്തി. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന ഷാഫി, ഇടത് സ്വാധീനമുണ്ടായിരുന്ന പാലക്കാട് ജില്ലയില്‍ സംഘടനാ സംവിധാനം വളര്‍ത്തിയെടുത്ത നേതാവാണെന്ന് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു. പാലക്കാടിനെ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റാക്കി മാറ്റിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ഷാഫിക്കാണ്.

ചാവേറുമല്ല, ഇരയുമല്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍; ഷാഫിയെ ചേര്‍ത്തുനിര്‍ത്തി രമേഷ് പിഷാരടിയും പ്രവര്‍ത്തകരും
ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് നിർബന്ധം, ഡ്രൈവിങ് ലൈസൻസിന് ഇനി മൂന്ന് പരീക്ഷകൾ; ഡിസംബർ ഒന്നു മുതൽ കളി മാറും

പാര്‍ട്ടി നിര്‍ദേശങ്ങള്‍ എല്ലാം അനുസരിക്കുന്ന ഷാഫി, വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ മന്ത്രിയാകുമായിരുന്നുവെന്നും പിഷാരടി ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും രാപ്പകലില്ലാതെ പ്രചാരണം നടത്തിയ ഷാഫിയുടെ അധ്വാനം കാണാതിരുന്നുകൂടാ. വിമര്‍ശനങ്ങള്‍ ആകാമെങ്കിലും അത് പരിധി വിടരുതെന്നും ഷാഫിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പിഷാരടി വ്യക്തമാക്കി.

കണ്ണൂരിന് പിന്നാലെ പാലക്കാട്ടും ഫ്‌ളെക്‌സുകള്‍

വിവാദങ്ങള്‍ കത്തുന്നതിനിടെ ഷാഫി പറമ്പിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കണ്ണൂരിന് പിന്നാലെ പാലക്കാടും ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപം യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരാണ് ഫ്‌ളെക്‌സുകള്‍ സ്ഥാപിച്ചത്. 'പാലക്കാടിന്റെ ഹൃദയത്തിലാണ് ഷാഫി, നോവിച്ചാല്‍ നോക്കിയിരിക്കില്ല' എന്നാണ് ഫ്‌ളെക്‌സിലെ വാചകങ്ങള്‍. കുപ്രചാരണം കൊണ്ടും കുടിലതന്ത്രങ്ങള്‍ കൊണ്ടും ഈ ജനകീയ മുഖത്തെ തകര്‍ക്കാനാവില്ലെന്ന് വ്യക്തമാക്കി നേരത്തെ കണ്ണൂരിലും ഫ്‌ളെക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Summary

Congress MP Rajmohan Unnithan has reiterated that he is neither a “suicide squad” member of Kerala Chief Minister V.D. Satheesan nor is Shafi Parambil a victim of his remarks. His comments come amid escalating factional tensions and online attacks within the Congress in Kerala.Unnithan has defended his earlier statement that Shafi does not belong to the 'A' group, while also accusing party workers of targeting him online. The controversy has widened following a response from former Chief Minister Oommen Chandy’s family, which credited Unnithan with defending Chandy when he faced attacks from the CPM.

Related Stories

ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടും കോണ്‍ഗ്രസിലെ പരസ്യപ്പോര് തുടര്‍ന്നു; അന്തിമ താക്കീതുമായി ദീപദാസ് മുന്‍ഷി
കോൺഗ്രസ് ഗ്രൂപ്പ് പോര് മുറുകുന്നു; ഉണ്ണിത്താൻ-ഷാഫി തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെടൽ, അമർഷവുമായി എ ഗ്രൂപ്പ്, അവസാനിപ്പിക്കണെമന്ന് ദീപാദാസ് മുന്‍ഷി
"ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സിന്റെ സർട്ടിഫിക്കറ്റ് വേണ്ട"; രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനുമെതിരെ രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ
'മുഖ്യമന്ത്രിയെ ​ഗൺപോയിന്റിൽ നിർത്തുകയാണ്, നിർജീവമായ പ്രതിപക്ഷത്തിന് ചില നേതാക്കൾ ഔഷധം നൽകുന്നു'; പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ