ആര്‍എസ്എസ് നേതാവ് മുഖ്യപ്രഭാഷകന്‍, പരിപാടിയില്‍ കെപി രാമനുണ്ണിയും; കേരള കേന്ദ്ര സര്‍വകലാശാലയിലെ 'വന്ദേമാതരം' സെമിനാര്‍ വിവാദത്തില്‍

ഔദ്യോഗിക പ്രോഗ്രാം ചാര്‍ട്ട് പ്രകാരം ആര്‍എസ്എസിന്റെ ബുദ്ധിജീവി വിഭാഗമായ 'പ്രജ്ഞാ പ്രവാഹ്' ദേശീയ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ജെ. നന്ദകുമാറാണ് ഉദ്ഘാടന ദിവസം മുഖ്യപ്രഭാഷണം നടത്തുന്നത്
ആര്‍എസ്എസ് നേതാവ് മുഖ്യപ്രഭാഷകന്‍, പരിപാടിയില്‍ കെപി രാമനുണ്ണിയും; കേരള കേന്ദ്ര സര്‍വകലാശാലയിലെ 'വന്ദേമാതരം' സെമിനാര്‍ വിവാദത്തില്‍
Published on: 

കേരള കേന്ദ്ര സര്‍വകലാശാലയില്‍ (സിയുകെ) 'വന്ദേമാതരം' 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ ദേശീയ സെമിനാര്‍ വിവാദത്തില്‍. പരിപാടിയില്‍ സംഘപരിവാര്‍ ബന്ധമുള്ള സംഘടനകളുടെയും നേതാക്കളുടെയും സാന്നിധ്യം ചൂണ്ടിക്കാട്ടി വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. സെമിനാറിന്റെ സ്വഭാവവും ലക്ഷ്യവും അക്കാദമിക നിഷ്പക്ഷതയും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ, എന്‍എസ്‌യുഐ, എംഎസ്എഫ് യൂണിറ്റുകള്‍ സര്‍വകലാശാലയ്ക്ക് കത്തുനല്‍കി.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേന്ദ്ര സാഹിത്യ അക്കാദമി, ആര്‍എസ്എസിന്റെ സാംസ്‌കാരിക-സാഹിത്യ വിഭാഗമായ അഖില ഭാരതീയ സാഹിത്യ പരിഷത്തുമായി ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഈ മാസം 6, 7 തീയതികളില്‍ സര്‍വകലാശാലയിലെ ലൈബ്രറി സെമിനാര്‍ ഹാളിലാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രോഗ്രാം ചാര്‍ട്ട് പ്രകാരം ആര്‍എസ്എസിന്റെ ബുദ്ധിജീവി വിഭാഗമായ 'പ്രജ്ഞാ പ്രവാഹ്' ദേശീയ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ജെ. നന്ദകുമാറാണ് ഉദ്ഘാടന ദിവസം മുഖ്യപ്രഭാഷണം നടത്തുന്നത്. സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ മുഖ്യാതിഥിയാകും.

ഇടതുപക്ഷ സഹയാത്രികനും എഴുത്തുകാരനുമായ കെപി രാമനുണ്ണിയും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഭാഷാ കണ്‍വീനറാണ് അദ്ദേഹം. കേന്ദ്ര സാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് അംഗവും മലയാളം ഭാഷാ കണ്‍വീനറുമായതിനാലാണ് സെമിനാറില്‍ പങ്കെടുക്കുന്നതെന്ന് കെപി രാമനുണ്ണി മാഡിസം ഡിജിറ്റലിനോട് പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ കേരളത്തില്‍ നടക്കുന്ന മറ്റു പരിപാടികളിലും ഔദ്യോഗിക ഉത്തരവാദിത്തത്തിന്റെ പേരില്‍ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍എസ്എസ് നേതാവ് മുഖ്യപ്രഭാഷകന്‍, പരിപാടിയില്‍ കെപി രാമനുണ്ണിയും; കേരള കേന്ദ്ര സര്‍വകലാശാലയിലെ 'വന്ദേമാതരം' സെമിനാര്‍ വിവാദത്തില്‍
മലനിരകളിലെ മഞ്ഞ് ബോംബുകള്‍; ഹിമാനി തടാക വിസ്‌ഫോടനങ്ങളും ഭാവിയുടെ മുന്നറിയിപ്പുകളും

സെമിനാറില്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് ആന്‍ഡ് കമ്പാരറ്റീവ് ലിറ്ററേച്ചറിന് കീഴിലുള്ള എല്ലാ അധ്യാപകരും ഗവേഷകരും വിദ്യാര്‍ഥികളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഡീന്‍ പ്രൊഫ. തരു എസ്. പവാര്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത് വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, കന്നഡ, ലിംഗ്വിസ്റ്റിക്‌സ് എന്നീ പഠനവകുപ്പുകളാണ് ഈ സ്‌കൂളിന് കീഴില്‍ വരുന്നത്.

പരിപാടിയിലൂടെ ക്യാമ്പസ് കാവിവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് എസ്എഫ്‌ഐ, എന്‍എസ്‌യുഐ, എംഎസ്എഫ് സംഘടനകള്‍ ആരോപിച്ചു. ദേശീയഗാനത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ ഓര്‍മിക്കുന്നതിനോ, ആദ്യ രണ്ട് വരികള്‍ ഉള്‍പ്പെടുത്തി പരിപാടി നടത്തുന്നതിനോ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. സര്‍വകലാശാലകള്‍ മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഇടങ്ങളായി നിലനില്‍ക്കണമെന്നും കാവിവല്‍ക്കരണ നീക്കങ്ങളെ ജനാധിപത്യപരമായി ചെറുക്കുമെന്നും എന്‍എസ്‌യുഐയും എസ്എഫ്‌ഐയും അറിയിച്ചു.

'ഒരു ദേശീയഗാനത്തിന്റെ വാര്‍ഷികാചരണം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളില്‍ മതപരമായ സങ്കല്‍പ്പങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനോ ആശയപരമായ അജണ്ടകള്‍ നടപ്പാക്കുന്നതിനോ ഉള്ള അവസരമായി മാറരുത്', എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നിയതിതാര എഎല്‍ പറഞ്ഞു. സെമിനാറിനെ പൂര്‍ണ്ണമായി എതിര്‍ക്കുന്നതിന് പകരം, അതില്‍ ബാഹ്യ സംഘടനകളെയും പ്രാസംഗികരെയും ഉള്‍പ്പെടുത്തിയതിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍വകലാശാലയുടെ പേരില്‍ നടത്തുന്ന പരിപാടികള്‍ അക്കാദമിക് തുറന്ന സമീപനവും സ്ഥാപനപരമായ നിഷ്പക്ഷതയും പുലര്‍ത്തണമെന്ന് എംഎസ്എഫ് ഓര്‍മിപ്പിച്ചു.

ആര്‍എസ്എസ് നേതാവ് മുഖ്യപ്രഭാഷകന്‍, പരിപാടിയില്‍ കെപി രാമനുണ്ണിയും; കേരള കേന്ദ്ര സര്‍വകലാശാലയിലെ 'വന്ദേമാതരം' സെമിനാര്‍ വിവാദത്തില്‍
ബിജെപിയെ വീണ്ടും വെട്ടിലാക്കി ശ്രീലേഖ; തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണം നഷ്ടപ്പെടും?

ഉദ്ഘാടന സമ്മേളനത്തില്‍ നന്ദകുമാറിന്റെ സാന്നിധ്യവും ഭാരതീയ സാഹിത്യ പരിഷത്തുമായുള്ള സഹകരണവുമാണ് തങ്ങളുടെ ആശങ്കയ്ക്ക് കാരണമെന്ന് എന്‍എസ്‌യുഐ യൂണിറ്റ് അറിയിച്ചു. ഈ നീക്കത്തെ ജനാധിപത്യപരമായി എതിര്‍ക്കുകയും ചെറുക്കുകയും ചെയ്യുമെന്നും എന്‍എസ്‌യുഐ വ്യക്തമാക്കി. അതേസമയം, ആരോപണങ്ങളെ സാഹിത്യ അക്കാദമി തള്ളിക്കളഞ്ഞു. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേവലമൊരു അക്കാദമിക് സാഹിത്യ സെമിനാര്‍ മാത്രമാണിതെന്നാണ് അക്കാദമിയുടെ വിശദീകരണം.

Summary

A two-day national seminar marking the 150th anniversary of Vande Mataram at the Central University of Kerala (CUK) has triggered controversy after student organisations questioned the participation of speakers and organisations associated with the Sangh Parivar. The seminar is scheduled for October 6–7, 2026, at the university's Library Seminar Hall and is being organised by the Sahitya Akademi in collaboration with the Akhil Bharatiya Sahitya Parishad and CUK. The Sahitya Akademi's official website confirms the event and the collaboration.

Madism Digital
madismdigital.com