ഒടുവിൽ തീരുമാനം; വി.ഡി സതീശൻ മുഖ്യമന്ത്രി

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ച് എഐസിസി; രാഷ്ട്രീയ ചർച്ചകൾക്ക് വിരാമം.
ഒടുവിൽ തീരുമാനം; വി.ഡി സതീശൻ മുഖ്യമന്ത്രി
Published on

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ ചുമതലയേല്‍ക്കും. പത്ത് ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ തിരഞ്ഞെടുത്തതത്. ഹൈക്കമാന്‍ഡ് തീരുമാനം കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നീ നേതാക്കളെ കേന്ദ്ര നേതൃത്വം അറിയിച്ചു.

ഒടുവിൽ തീരുമാനം; വി.ഡി സതീശൻ മുഖ്യമന്ത്രി
മുഖ്യമന്ത്രിക്കസേരയിൽ കണ്ണുവെച്ച് മൂന്നുപേർ; വേണുഗോപാലിനായി ഉപതിരഞ്ഞെടുപ്പോ?

ഡൽഹിയിൽ എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ നടത്തിയ വാർത്താസമ്മേളനത്തിൽസംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ന്യൂഡൽഹിയിൽവച്ച് രാഹുൽ ഗാന്ധിയുമായി കെ.സി.വേണുഗോപാൽ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്റെ വസതിയിൽവച്ച് ഒന്നര മണിക്കൂറോളം ഇരുവരും ചർച്ച നടത്തിയിരുന്നു. രാവിലെ കൊച്ചിയിൽ നിന്നും യാത്ര തിരിച്ച വി.ഡി. സതീശൻ ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരത്ത് എത്തി.

English Summary: The AICC has officially announced V.D. Satheesan as the new Chief Minister of Kerala. He secured the position despite strong opposition from the factions led by K.C. Venugopal and Ramesh Chennithala.

Madism Digital
madismdigital.com