

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പത്ത് സീറ്റുകളിൽ ബിജെപി-സിപിഐഎം ഡീലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാലക്കാട് മണ്ഡലത്തിൽ ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തി ബിജെപി സീറ്റ് നൽകാനാണ് സിപിഐഎം ശ്രമിച്ചിരിക്കുന്നത്. ട്വന്റി-ട്വന്റി അതി ദുർബലരായ സ്ഥാനാർത്ഥികലെ നിർത്തിയിരിക്കുന്നത് സിപിഐഎമ്മിനെ സഹായിക്കാനാണെന്നും വിഡി സതീശൻ ആരോപിച്ചു. അതേസമയം ധാരണയുണ്ടാക്കിയ മണ്ഡലങ്ങൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താൻ പ്രതിപക്ഷ നേതാവ് തയ്യാറായില്ല.
മുഖ്യമന്ത്രി ഇരട്ടചങ്കനല്ല, 90 ഡിഗ്രി വളഞ്ഞു നിൽക്കുന്നയാളാണ്. ബിജെപിയുമായി അവിഹിത ബന്ധം ഉണ്ടാക്കിയിരിക്കുന്നത് സിപിഐമ്മാണ്. പാലക്കാട് അവർ ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്നത് ബിജെപി സഹായിക്കാനാണ്, മറുവശത്ത് ട്വന്റി ട്വന്റി പ്രബലരല്ലാത്ത സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്നത് സിപിഐഎമ്മിനെ സഹായിക്കാനാണ് വിഡി സതീശൻ പറഞ്ഞു. നേരത്തെ വിഡി സതീശനെ നുണയനെന്ന് വിളിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. നുണ പറയുന്നതുനുള്ള നോബേൽ സമ്മാനം എം വി ഗോവിന്ദനുള്ളതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എംവി ഗോവിന്ദന് നുണ പറയുന്നതിനുള്ള നോബേൽ സമ്മാനം ലഭിക്കും. കേരളത്തിലെ ഏറ്റവും വലിയ നുണയന്മാരിലൊരാളാണ് ഗോവിന്ദൻ. മറ്റാരെങ്കിലും ഇങ്ങനെ നുണ പ്രചരിപ്പിക്കുമോ? വീണാ ജോർജ്ജിന്റെ കഴുത്തു ഞെരിച്ചെന്ന് അല്ലേ പെരും നുണ പറഞ്ഞത്. നൂലിൽ കെട്ടിയിറക്കിയതാണ് രാജീവ് ചന്ദ്രശേഖറിനെ കോൺഗ്രസിനെ നാണംകെട്ട പാർട്ടിയെന്ന് വിളിക്കാൻ അയാൾക്കെന്താണ് യോഗ്യത. ബിജെപിയുടെ ഒരു സീറ്റിലുമല്ല അയാൾ രാജ്യസഭയിലെത്തിയത്. വിഡി സതീശൻ കുറ്റപ്പെടുത്തി.
English Summary: V. D. Satheesan alleged a secret understanding between the Bharatiya Janata Party and Communist Party of India (Marxist) in 10 constituencies. He claimed that in Palakkad, a weak candidate was fielded to benefit the BJP.