

തിരുവനന്തപുരം: പൊതുയിടങ്ങളിലെ സർക്കാർ പരസ്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ പദ്ധതികളും നേട്ടങ്ങളും ഉൾപ്പെടുത്തി സ്ഥാപിച്ചിരിക്കുന്ന പരസ്യങ്ങൾ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് വി ഡി സതീശൻ പരാതിയിൽ പറഞ്ഞു.
വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇത്തരം പരസ്യങ്ങൾ പൊതുയിടങ്ങളിൽ തുടരുന്നത് അനുവദനീയമല്ലെന്നും അവ ഉടൻ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കെഎസ്ആർടിസി ബസുകളിലേത് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലെ പരസ്യങ്ങൾ ഒഴിവാക്കണമെന്നുമാണ് ആവശ്യം.
ഇതിനിടെ, ബസുകളിലെ പരസ്യങ്ങൾ നീക്കം ചെയ്യാത്തതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗത്തിൽ യുഡിഎഫ് പ്രതിനിധികൾ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.
English Summary: Opposition leader V. D. Satheesan filed a complaint with the Chief Electoral Officer demanding the removal of government advertisements from public spaces, alleging they violate election rules and influence voters.