മഞ്ചേശ്വരം, കോന്നി, റാന്നി മണ്ഡലങ്ങളില്‍ സിപിഐഎം-ബിജെപി ഡീല്‍; വിഡി സതീശന്‍

'1977ല്‍ ആര്‍എസ്എസ് വോട്ട് നേടിയ വിജയിച്ചയാളാണ് പിണറായി വിജയന്‍. ആ ചരിത്രം ഞങ്ങള്‍ക്കും പറയേണ്ടിവരും'
മഞ്ചേശ്വരം, കോന്നി, റാന്നി മണ്ഡലങ്ങളില്‍ സിപിഐഎം-ബിജെപി ഡീല്‍; വിഡി സതീശന്‍
Published on

കൊച്ചി: 'ഡീല്‍' ആരോപണങ്ങള്‍ കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മഞ്ചേശ്വരം, റാന്നി, കോന്നി മണ്ഡലങ്ങളില്‍ സിപിഐഎം-ബിജെപി ഡീലുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നേരത്തെ പത്ത് മണ്ഡലങ്ങളില്‍ ഡീലുണ്ടെന്ന് സതീശന്‍ ആരോപിച്ചിരുന്നെങ്കിലും പാലക്കാട് മണ്ഡലത്തിന്റെ പേര് മാത്രമാണ് എടുത്തുപറഞ്ഞത്. ഡീല്‍ ആരോപണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ശക്തമായ പ്രതിരോധവുമായി രംഗത്തുവന്നിരുന്നു.

1977ല്‍ ആര്‍എസ്എസ് വോട്ട് നേടിയ വിജയിച്ചയാളാണ് പിണറായി വിജയന്‍. ആ ചരിത്രം ഞങ്ങള്‍ക്കും പറയേണ്ടിവരും. തൃശ്ശൂരില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ വിഎസ് സുനില്‍ കുമാറിന് ലഭിച്ചിരുന്നു. ന്യൂനപക്ഷ വോട്ടുകളും ഗണ്യമായി സുനില്‍ കുമാറിന് ലഭിച്ചു. എന്നിട്ടും സിപിഐഎം വോട്ട് അദ്ദേഹത്തിന് കിട്ടിയില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തിന്റെ മറവില്‍ നടന്ന ഡീലാണ് തൃശ്ശൂര്‍ സീറ്റെന്നും വിഡി സതീശന്‍ ആരോപിച്ചു.

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് പിഷാരടിക്കെതിരെ ഇടത് കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കും സതീശന്‍ മറുപടി പറഞ്ഞു. നടന്‍ മുകേഷ് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന കാലത്താണല്ലോ? മത്സരിച്ചതെന്നായിരുന്നു സതീശന്റെ പരിഹാസരൂപേണയുള്ള മറുപടി.

Also Read
ബിജെപിയുമായി ഡീലുണ്ടാക്കിയ ചരിത്രമുള്ളത് കോൺഗ്രസിന്; 'കോലീബി സഖ്യം' ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രിയുടെ മറുപടി
മഞ്ചേശ്വരം, കോന്നി, റാന്നി മണ്ഡലങ്ങളില്‍ സിപിഐഎം-ബിജെപി ഡീല്‍; വിഡി സതീശന്‍

സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്ന കോണ്‍ഗ്രസ് ആരോപണത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ബിജെപിയുമായി ഡീലുണ്ടാക്കിയ ചരിത്രം കോണ്‍ഗ്രസിനാണെന്നും, 2016 ല്‍ നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് കാരണം കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. 'കോലീബി സഖ്യം' അടക്കമുള്ള കാര്യങ്ങള്‍ ഓര്‍മപ്പെടുത്തിയായിരുന്നു വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി.

2016ല്‍ നേമത്ത് കോണ്‍ഗ്രസിന്റെ വോട്ട് കുറഞ്ഞത്, ബിജെപിയുമായി നടന്ന ഡീലിന്റെ ഭാഗമാണെന്നും പിണറായി ആരോപിച്ചു. കൂടാതെ, രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ബിജെപിയുടെ ബി ടീമാണെന്നും, കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോള്‍ കോണ്‍ഗ്രസ് പടക്കം പൊട്ടിച്ചു ആഘോഷിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ഒറ്റയ്ക്ക് നിന്ന് ബിജെപിയെ പലയിടത്തും എതിര്‍ക്കാനുള്ള കഴിവ് കോണ്‍ഗ്രസിനില്ലെന്നും, കൂടെയുള്ളവരെ ഒന്നിപ്പിച്ച് നിര്‍ത്താനവര്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ഡീല്‍ ആരോപണം തങ്ങളെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

English Summary: V. D. Satheesan intensified allegations of a deal between the Communist Party of India (Marxist) and Bharatiya Janata Party in constituencies like Manjeshwaram, Konni, and Ranni. The claims have triggered strong counterattacks from Pinarayi Vijayan, escalating political tensions in Kerala.

Related Stories

No stories found.
Madism Digital
madismdigital.com