'അദ്ദേഹം എന്നെക്കാൾ സംസ്കാരമുള്ളയാളാണ്!'; വി ശിവൻകുട്ടിയുടെ നേമം വെല്ലുവിളി തള്ളി വിഡി സതീശൻ

താൻ തർക്കിക്കാനും വഴക്കിടാനുമില്ല. കാരണം പൊളിറ്റിക്കൽ നരേറ്റീവ്‌സുണ്ട്, ഈ തിരഞ്ഞെടുപ്പിൽ. അത് എൽഡിഎഫിന്റെ ചങ്ക് തുളച്ചുപോകുന്നതാണ്
'അദ്ദേഹം എന്നെക്കാൾ സംസ്കാരമുള്ളയാളാണ്!'; വി ശിവൻകുട്ടിയുടെ നേമം വെല്ലുവിളി തള്ളി വിഡി സതീശൻ
Published on

തിരുവനന്തപുരം: നേമത്ത് മത്സരിക്കാനുള്ള വി ശിവൻകുട്ടിയുടെ വെല്ലുവിളി തള്ളി പ്രതിപക്ഷ നേതാവ്. ഞാൻ നിലവാരം കുറഞ്ഞ ആളാണ്. അദ്ദേഹത്തെക്കാൾ നിലവാരം കുറഞ്ഞ ആളാണ്. അദ്ദേഹം തന്നെക്കാൾ നിലവാരവും സംസ്‌കാരവും ഉള്ള ആളാണ്. താൻ തർക്കിക്കാനും വഴക്കിടാനുമില്ലെന്നും വി‍ഡി സതീശൻ പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങളിൽ നിന്നുള്ള വഴിമാറാനുള്ള ശ്രമങ്ങൾ നടക്കില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.

വിഡി സതീശന്റെ വാക്കുകൾ

ഞാൻ നിലവാരം കുറഞ്ഞ ആളാണ്. അദ്ദേഹത്തെക്കാൾ നിലവാരം കുറഞ്ഞ ആളാണ്. അദ്ദേഹം തന്നെക്കാൾ നിലവാരവും സംസ്‌കാരവും ഉള്ള ആളാണ്. താൻ തർക്കിക്കാനും വഴക്കിടാനുമില്ല. കാരണം പൊളിറ്റിക്കൽ നരേറ്റീവ്‌സുണ്ട്, ഈ തിരഞ്ഞെടുപ്പിൽ. അത് എൽഡിഎഫിന്റെ ചങ്ക് തുളച്ചുപോകുന്നതാണ്. ആ വിഷയത്തിൽ നിന്ന് ആരും വഴിതെറ്റിച്ചു കൊണ്ടുപോകാൻ ശ്രമിക്കേണ്ട.

നേരത്തെ സംഘപരിവാറിനെതിരെ പോരാടുന്ന വലിയ 'യോദ്ധാവായി' സ്വയം ചമയാൻ പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി സതീശൻ നടത്തുന്ന ശ്രമങ്ങൾ കൗതുകകരമാണെന്ന് വി ശിവൻകുട്ടി പറഞ്ഞിരുന്നു. ബിജെപിയോടുള്ള മൃദുസമീപനവും കോൺഗ്രസിന്റെ നിലപാടില്ലായ്മയും കേരളീയ പൊതുസമൂഹത്തിന് കൃത്യമായി ബോധ്യമുള്ളതാണ്. വെറുതെ പ്രസംഗപീഠങ്ങളിൽ ഇരുന്നു വാചകക്കസർത്ത് നടത്തിയാൽ സംഘപരിവാർ വിരുദ്ധത തെളിയിക്കാനാവില്ല. യഥാർത്ഥ പോരാട്ടം എങ്ങനെയെന്ന് നേമം മണ്ഡലം സാക്ഷ്യപ്പെടുത്തിയതാണ്. കേരളത്തിന്റെ മണ്ണിൽ ബിജെപി തുറന്ന ഏക അക്കൗണ്ട് ക്ലോസ് ചെയ്തത് ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പോരാട്ടമായിരുന്നു. സംഘപരിവാർ രാഷ്ട്രീയത്തെ മുട്ടുകുത്തിക്കാൻ ആർജ്ജവമുണ്ടെങ്കിൽ, പ്രതിപക്ഷ നേതാവിനെ ഞാൻ ഈ പോരാട്ടത്തിലേക്ക് ക്ഷണിക്കുന്നു. വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

വി ശിവൻകുട്ടിയുടെ വാക്കുകൾ

സംഘപരിവാറിനെതിരെ പോരാടുന്ന വലിയ 'യോദ്ധാവായി' സ്വയം ചമയാൻ പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി സതീശൻ നടത്തുന്ന ശ്രമങ്ങൾ കൗതുകകരമാണ്. ബിജെപിയോടുള്ള മൃദുസമീപനവും കോൺഗ്രസിന്റെ നിലപാടില്ലായ്മയും കേരളീയ പൊതുസമൂഹത്തിന് കൃത്യമായി ബോധ്യമുള്ളതാണ്. വെറുതെ പ്രസംഗപീഠങ്ങളിൽ ഇരുന്നു വാചകക്കസർത്ത് നടത്തിയാൽ സംഘപരിവാർ വിരുദ്ധത തെളിയിക്കാനാവില്ല.

യഥാർത്ഥ പോരാട്ടം എങ്ങനെയെന്ന് നേമം മണ്ഡലം സാക്ഷ്യപ്പെടുത്തിയതാണ്. കേരളത്തിന്റെ മണ്ണിൽ ബിജെപി തുറന്ന ഏക അക്കൗണ്ട് ക്ലോസ് ചെയ്തത് ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പോരാട്ടമായിരുന്നു. സംഘപരിവാർ രാഷ്ട്രീയത്തെ മുട്ടുകുത്തിക്കാൻ ആർജ്ജവമുണ്ടെങ്കിൽ, പ്രതിപക്ഷ നേതാവിനെ ഞാൻ ഈ പോരാട്ടത്തിലേക്ക് ക്ഷണിക്കുന്നു.

ശ്രീ. വി.ഡി സതീശൻ ശരിക്കും ഒരു സംഘപരിവാർ വിരുദ്ധനാണെങ്കിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഒരിക്കൽ വിജയിച്ച നേമം മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ അദ്ദേഹം തയ്യാറാകണം. വെല്ലുവിളികൾ ഏറ്റെടുക്കാൻ ധൈര്യമുണ്ടെങ്കിൽ, വർഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരാൻ അദ്ദേഹം ഈ ക്ഷണം സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകളേക്കാൾ, നിലപാടുകൾ പ്രവൃത്തിയിലൂടെ തെളിയിക്കാനുള്ള ആർജ്ജവമാണ് ഒരു നേതാവിന് വേണ്ടത്. വി ഡി സതീശൻ മത്സരിച്ചാലും ഇല്ലെങ്കിലും നേമത്ത് ക്ളോസ് ചെയ്ത ബിജെപിയുടെ അക്കൗണ്ട് തുറക്കാൻ ഇടതുപക്ഷം അനുവദിക്കില്ല. വിജയിക്കുന്നത്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായിരിക്കും.

English Summary: Opposition Leader V.D. Satheesan rejected Education Minister V. Sivankutty’s challenge to contest from Nemom, sarcastically stating that he lacks the “standards and culture” Sivankutty possesses and is not interested in personal arguments or mudslinging. He emphasized that he will not be diverted from raising core political issues.

Related Stories

No stories found.
Madism Digital
madismdigital.com