'ഗണേഷ് കുമാർ മന്ത്രിസഭയിലെ പുഴുക്കുത്ത്'; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

ഇത് സര്‍ക്കാരിന്റെ ഇമേജ് നഷ്ടപ്പെട്ട സംഭവമാണ് എന്നും അദ്ദേഹം വിമർശിച്ചു
'ഗണേഷ് കുമാർ മന്ത്രിസഭയിലെ പുഴുക്കുത്ത്'; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
Published on

മന്ത്രി കെബി ഗണേഷ് കുമാറിനെ രൂക്ഷമായി വിമർശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗണേഷ്‌കുമാർ മന്ത്രിസഭയ്ക്കകത്തെ പുഴുക്കുത്ത് ആണെന്നും മന്ത്രി സ്ഥാനത്ത് തുടരുമ്പോൾ അതിന്റെ നിലയും വിലയും സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭാരതീയ സംസ്‌കാരത്തിന് ഉചിതമായ പ്രവർത്തികളല്ല ഗണേഷ് കുമാർ ചെയ്യുന്നതെന്നും, പ്രത്യേകിച്ചും രാഹുല്‍ മാങ്കൂട്ടത്തിനെതിരെയടക്കമുള്ള ആരോപണങ്ങള്‍ ലൈവായി നിൽക്കുന്ന സാഹചര്യമാണിതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പെണ്ണിനോടും പൊന്നിനോടും കെ ബി ഗണേഷ് കുമാറിന് എന്നും താല്പര്യം കൂടുതലാണ്, പല ഭാര്യമാർ വന്നുപോയി. അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല. ഇത് സര്‍ക്കാരിന്റെ ഇമേജ് നഷ്ടപ്പെട്ട സംഭവമാണ് എന്നും അദ്ദേഹം വിമർശിച്ചു.

മാന്യമായ പൊതുപ്രവര്‍ത്തനത്തിൽ ഏർപ്പെടുന്നതിനു പകരം വഷളായി പോയ ഒരു മന്ത്രിയാണ് കെ ബി ഗണേഷ് കുമാര്‍. ഇത്രയ്ക്കും തറയായ മന്ത്രി വേറെ കാണില്ല. ഭാര്യ പരാതി പിന്‍വലിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും മാന്യതയും മര്യാദയും ഉണ്ടാവണം. ഇത് മന്ത്രിസഭയ്ക്ക് പുഴുക്കുത്താണ്. ഭംഗിയായി ഭരണം കൊണ്ടുപോവുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളാണിതെല്ലാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

നമ്പർ വൺ മന്ത്രിയെന്ന ഇമേജ് നേടുവാൻ പത്രത്തിലിടം പിടിക്കാൻ സ്വന്തം ക്യാമറയും ആളുകളെയും കൊണ്ടുവന്ന ചരിത്രം എല്ലാവര്‍ക്കും അറിയാം. ഈ വിഷയത്തിൽ ജനങ്ങള്‍ക്ക് തൃപ്തികരമായ ഒരു തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും അതില്‍ ന്യായവും നീതിയും ഉണ്ടാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തലയിൽ ആൾതാമസമുള്ള ആരെങ്കിലും അയ്യായിരം പ്രണയിനികള്‍ ഉണ്ടെന്ന് പറയുമോ എന്നും ഗണേഷ് കുമാറിനെ ഊളംപാറയില്‍ അയക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു.

English Summary: SNDP Yogam General Secretary Vellappally Natesan strongly criticized Kerala Minister K. B. Ganesh Kumar, calling him a “blemish” in the cabinet and accusing him of damaging the government’s image. He alleged that Ganesh Kumar’s actions and controversies related to personal life and allegations against others have brought disrepute to public office. Vellappally also urged the Chief Minister to take a fair decision on the issue.

Related Stories

No stories found.
Madism Digital
madismdigital.com