

മുഖ്യമന്ത്രി വി ഡി സതീശന്റെ സന്ദര്‍ശകരുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍. സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനത്തില്‍ സംഘപരിവാര്‍ ബന്ധമുള്ളവര്‍ കൂടുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയെ കാണാനെത്തിയ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍ വാദ പ്രതിവാദങ്ങള്‍ പുരോഗമിക്കുന്നത്. ആര്‍ വി ബാബു, കെപി ശശികല തുടങ്ങിയ വിഎച്ച്പി നേതാക്കള്‍ മുഖ്യമന്ത്രിയെ ഓഫീസില്‍ സന്ദര്‍ശിച്ചതിന്റെ ചിത്രം പുറത്തുവന്നതിനു പിന്നാലെയാണ് ഇപ്പോഴത്തെ വാക്പോര്.
''ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന ഹിന്ദു നേതൃ സമ്മേളനത്തിൽ സംഘടന നേതാക്കൾ ഉന്നയിച്ച ആവശ്യങ്ങളടങ്ങുന്ന നിവേദനം കേരള മുഖ്യമന്ത്രിക്ക് നൽകി. ഉന്നയിക്കപ്പെട്ട ബഹുഭൂരിപക്ഷം ആവശ്യങ്ങളോടും വളരെ അനുഭാവപൂർണമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത് . വളരെ തിരക്കുകൾക്കിടയിലും വളരെ ക്ഷമാപൂർവം അദ്ദേഹം ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ കേൾക്കുകയും അനുകൂലമായി പ്രതികരിക്കുകയും ചെയ്തു,'' എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ആർവി ബാബു ഫോട്ടോ ഉൾപ്പെടെ പങ്കുവച്ച് ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
ഇതിനു പിന്നാലെ, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റും ഇതിന് കെ പി ശശികല നല്‍കിയ മറുപടിയും ചര്‍ച്ചകളെ സജീവമാക്കി. ''എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച അഭിനവ കേരള മതേതരവാദി വി. ഡി. സതീശന് കയ്യടിച്ച ലീഗുകാരും കോണ്‍ഗ്രസുകാരും നാളെ മൗനദിനമായി ആചരിക്കും,'' എന്ന് തുടങ്ങുന്ന പോസ്റ്റിലാണ് ശിവപ്രസാദ് വിമര്‍ശനം ഉന്നയിക്കുന്നത്. വി ഡി സതീശന്‍ എന്ന ദത്തുപുത്രനിലൂടെ ആര്‍എസ്എസിന് കേരളത്തില്‍ ഒരു മുഖ്യമന്ത്രിയെ കിട്ടിയിരിക്കുന്നുവെന്നും ശിവപ്രസാദ് വിമര്‍ശനം ഉന്നയിച്ചു.
ഇതിനു മറുപടിയായി, കെ പി ശശികലയും രംഗത്തെത്തി. ''മോന്റെ നേതാക്കള്‍ മുഖ്യമന്ത്രിമാരാകുമ്പോഴും ഞങ്ങള്‍ പലവട്ടം പോയി കണ്ടിട്ടുണ്ട് ട്ടോ..'' എന്നാണ് ഹിന്ദു ഐക്യവേദി പ്രസിഡന്റ് കൂടിയായ ശശികല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ബംഗാളിലും ത്രിപുരയിലും ഒക്കെ കൊടുത്ത ആ മരുന്ന് ഇവിടെയും മോന് കൃത്യമായി കിട്ടും. അതോടെ മോന്റെ അസുഖം പൂര്‍ണമായും മാറും എന്നും ശശികല ഫെയ്‌സ്ബുക്കില്‍ പറയുന്നു.
അതേസമയം, വിഷയം സജീവ ചര്‍ച്ചയാക്കുകയാണ ഇടത് പ്രൊഫൈലുകള്‍. മുഖ്യമന്ത്രിയായി വി ഡി സതീശന്‍ അധികാരമേറ്റതിനു പിന്നാലെ അദ്ദേഹത്തെ സന്ദര്‍ശിച്ച സംഘപരിവാര്‍ നേതാക്കളുടെ എണ്ണം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇവരുടെ കടന്നാക്രമണം. കഴിഞ്ഞ പത്തുകൊല്ലം കാണാന്‍ കഴിയാതിരുന്ന കാഴ്ച എന്നുള്ള രീതിയിലാണ് വിമര്‍ശകര്‍ ആക്രമണം കടുപ്പിക്കുന്നത്. ഇത്തരം സന്ദര്‍ശനങ്ങളില്‍ യുഡിഎഫിലെ പ്രമുഖ ഘടക കക്ഷിയായ മുസ്ലീം ലീഗിന് പോലും ശബ്ദമില്ലാതായെന്നും ഇവര്‍ പറയുന്നു.
Political discussions have intensified on social media following the circulation of photographs showing VHP leaders meeting the Chief Minister. The debate comes amid allegations that individuals with Sangh Parivar affiliations are increasingly being appointed as government advocates. Images of VHP leaders, including R.V. Babu and K.P. Sasikala, visiting the Chief Minister's office have fuelled arguments and counterarguments online, with political observers and social media users interpreting the meeting in different ways.