'കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല, ആ പി ബി അംഗം ക്രൂരമായി അവഗണിച്ചു'; സിപിഎം നേതൃത്വത്തിന് എതിരെ വിനോദിനി ബാലകൃഷ്ണന്‍

എനിക്കു തോന്നുന്ന ശരികളൊന്നും ചെയ്യാതെ മിണ്ടാതിരിക്കാന്‍ കഴിയില്ല
'കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല,  ആ പി ബി അംഗം ക്രൂരമായി അവഗണിച്ചു';  സിപിഎം നേതൃത്വത്തിന് എതിരെ വിനോദിനി ബാലകൃഷ്ണന്‍
Published on

പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍. പാര്‍ട്ടിയിലെ ചില നേതാക്കള്‍ എന്ന് വ്യക്തമാക്കിയാണ് വിനോദിനി ബാലകൃഷ്ണന്‍ താനും കുടുംബവും നേരിട്ട വലിയ അവഗണയിലേക്ക് വിരല്‍ ചൂണ്ടുന്നത്. പച്ചക്കുതിര മാസികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വിനോദിനി ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കുന്നത്.

'കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല,  ആ പി ബി അംഗം ക്രൂരമായി അവഗണിച്ചു';  സിപിഎം നേതൃത്വത്തിന് എതിരെ വിനോദിനി ബാലകൃഷ്ണന്‍
പിന്മാറാതെ സിപിഐ, കീഴ്‌വഴക്കത്തില്‍ പിടിച്ച് സിപിഎം; പ്രതിസന്ധികാലത്ത് പ്രതിപക്ഷ ഉപനേതാവ് കീറാമുട്ടിയാകുമ്പോള്‍

പ്രധാനപ്പെട്ട ഒരു കാര്യം പറയാന്‍വേണ്ടി പാര്‍ട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാന്‍ വിളിച്ചിട്ടും ഫോണെടുത്തില്ല, തിരിച്ചു വിളിച്ചതുമില്ല. ശുപാര്‍ശക്കൊന്നുമല്ല, വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല. എന്നാണ് വിനോദിനിയുടെ വാക്കുകള്‍. ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും ആയിരുന്ന കോടിയേരിയുടെ മരണം നടന്ന് നാലു വര്‍ഷത്തിനിടയില്‍ ഈ പി ബി അംഗം തിരിഞ്ഞു നോക്കിയില്ലെന്നാണ് വിനോദിനി കോടിയേരിയുടെ ആക്ഷേപം.

'കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല,  ആ പി ബി അംഗം ക്രൂരമായി അവഗണിച്ചു';  സിപിഎം നേതൃത്വത്തിന് എതിരെ വിനോദിനി ബാലകൃഷ്ണന്‍
ജനസംഖ്യ പഠിക്കാന്‍ കമ്മിറ്റി, പക്ഷേ ഒരൊറ്റ ശാസ്ത്രജ്ഞന്‍ പോലുമില്ല! 6 കോടി വോട്ടര്‍മാരെ ഒഴിവാക്കിയതിനുപിന്നിലെ യഥാര്‍ത്ഥ അജൻഡ?

വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് ഒന്നു സംസാരിക്കാന്‍പോലും ആര്‍ക്കും തോന്നാത്ത ഒരു കാലമാ യി ഇതു മാറിയോ? എന്ന ചോദ്യമാണ് വിനോദിനി ഉയര്‍ത്തുന്നത്. എന്നാല്‍ ഈ പരാമര്‍ശം മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചല്ലെന്നും വിനോദിനി പറയുന്നു. എന്നും ഈ സിപിഎമ്മിനോട് ചേര്‍ന്ന് നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നു വച്ച് എനിക്കു തോന്നുന്ന ശരികളൊന്നും ചെയ്യാതെ മിണ്ടാതിരിക്കാനും കഴിയില്ല. അനാവശ്യമായ വിധേയത്വവും തനിക്കില്ല. എന്നും വിനോദിനി വ്യക്തമാക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിമ്പറമ്പില്‍ സിപിഎം വിമതനായി മത്സരിച്ച് വിജയിച്ച ടി കെ ഗോവിന്ദന്‍ കോടിയേരിയുടെ വീട് സന്ദര്‍ശിച്ച സമയത്തും പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രതികരണമായിരുന്നു വിനോദിനി നടത്തിയത്. വീട്ടില്‍ വരുന്നവരെ വര്‍ഗവഞ്ചകന്‍ എന്ന് ആക്ഷേപിക്കാന്‍ തനിക്കാകില്ലെന്നായിരുന്നു അന്ന് വിനോദിനി മാധ്യമങ്ങളോട് പ്രതികരിച്ചത്.

അടുത്തിടെ ടി വീണയുമായി ബന്ധപ്പെട്ട കേസില്‍ പിണറായി വിജയന്റെ വീട്ടില്‍ ഇ ഡി പരിശോധന നടത്തിയ സമയത്തും കോടിയേരിയുടെ കുടുംബവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ചയായിരുന്നു. ബിനീഷ് കോടിയേരി കര്‍ണാടകയില്‍ ലഹരിക്കേസില്‍ അകപ്പെട്ട സമയത്ത് പാര്‍ട്ടി കയ്യൊഴിഞ്ഞെന്നും, പിണറായിയുടെ തണലില്‍ വീണയ്ക്ക് സംരക്ഷണം ലഭിക്കുന്നതില്‍ ഇരട്ടത്താപ്പുണ്ടെന്നുമായിരുന്നു ചര്‍ച്ച. ഇതിന് പുറമെ ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കുന്നതില്‍ വന്ന കാലതാമസവും അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിനോദിനിയുടെ പ്രതികരണം പുറത്തുവരുന്നത്.

Summary

English Summary: Vinodini Balakrishnan, wife of former CPM State Secretary K. Kodiyeri Balakrishnan, has publicly expressed dissatisfaction with sections of the party leadership. In a special interview with Pachakkuthira magazine, she alleged that certain leaders within the party had neglected and sidelined her family. Without naming specific individuals, Vinodini pointed to what she described as significant disregard and lack of support experienced by her family. Her remarks have sparked discussion within political circles, as they come from the family of one of CPM's most prominent former leaders.

Madism Digital
madismdigital.com