നിയമസഭയിലേക്ക് 11 വനിതകൾ, മന്ത്രിസഭയിൽ സ്ത്രീ പ്രാതിനിധ്യം കൂടുമോ?

മൂന്ന് മന്ത്രിമാരുൾപ്പെടെ കഴിഞ്ഞ ടേമിൽ 10 ഇടത് വനിതാ എംഎൽഎമാരും ആർഎംപിയുടെ കെ കെ രമയുമായിരുന്നു നിയമസഭയിൽ ഉണ്ടായിരുന്നത്
നിയമസഭയിലേക്ക് 11 വനിതകൾ, മന്ത്രിസഭയിൽ സ്ത്രീ പ്രാതിനിധ്യം കൂടുമോ?
Published on

പതിനാറാം കേരള നിയമസഭയിലേക്ക് ചരിത്ര വിജയം നേടി യുഡിഎഫ് അധികാരത്തിലേക്ക് എത്തുമ്പോള്‍ വനിതാ പ്രാതിനിധ്യം സജീവ ചര്‍ച്ചയാകുന്നു. മുസ്ലിം ലീഗില്‍ നിന്നുള്ള ഫാത്തിമ തെഹിലിയ ഉള്‍പ്പെടെ 9 പേരാണ് യുഡിഎഫ് പ്രതിനിധികളായി നിയമസഭയില്‍ എത്തുക. കഴിഞ്ഞ നിയമസഭയില്‍ ഉമ തോമസും, കെ കെ രമയും മാത്രമായിരുന്നു യുഡിഎഫിലെ വനിത അംഗങ്ങള്‍. രണ്ട് ഇടത് എംഎല്‍എമാരടക്കം പതിനൊന്നുപേരാണ് ഇത്തവണ നിയമ സഭയിലുള്ളത്.

തെരഞ്ഞെടുപ്പില്‍ പ്രമുഖരെ വീഴ്ത്തിയാണ് പ്രധാന വനിത പ്രതിനിധികള്‍ എല്ലാം നിയമസഭയില്‍ എത്തിയിരിക്കുന്നത്. വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചവരും കുറവല്ല. 9 വനിതകളില്‍ ആരെല്ലാം മന്ത്രി സഭയിലേക്ക് എത്തുമെന്നതാണ് ഇനി കേരളം കാത്തിരിക്കുന്നത്.

140 നിയമസഭാ സാമാജികരുള്ള കേരളത്തിൽ പതിനൊന്ന് എംഎൽഎമാർ എന്നത് ഏകദേശം എട്ട് ശതമാനമാനത്തോളമാണ് വരുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 8 വനിതാ എംഎൽഎമാരെ ഉണ്ടായിരുന്നൊള്ളുഎന്നതും ശേഷം വന്ന രണ്ട് തിരഞ്ഞെടുപ്പുകളിൽ ഇത് 11 ആയി എന്നതും ചേർത്ത് വായിക്കേണ്ടതുണ്ട്. അതേസമയം ഒൻപത് വനിതാ എംഎൽഎമാരിൽനിന്ന് ഇത്തവണ എത്ര മന്ത്രിമാർ ഉണ്ടാകും എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. മന്ത്രിസഭയിലേക്കില്ലെന്ന കെ കെ രമയുടെ പ്രസ്താവനയോടെ ബാക്കിയുള്ള എട്ട് പേരിൽ ആരെയൊക്കെ പരി​ഗണിക്കുമെന്നാണ് നേതൃത്വം ചർച്ച ചെയ്യുന്നത്.

സീനിയോറിറ്റിയും പ്രവർത്തന മികവുംകൊണ്ട് ബിന്ദു കൃഷ്ണയെ മന്ത്രിസഭയിലേക്ക് പരി​​ഗണിക്കാനുള്ള സാധ്യത കൂടുതലാണ്. മറ്റൊരു മുതിർന്ന നേതാവായ ഷാനിമോൾ ഉസ്മാൻ, മന്ത്രിമാരായ ഒ ആർ കേളു, എകെ ശശീന്ദ്രൻ എന്നിവരെ തോൽപിച്ച ഉഷ വിജയൻ, വിദ്യ ബാലകൃഷ്ണൻ, അമ്പതിനായിരത്തിധികം ഭൂരിപക്ഷത്തിന് വിജയിച്ച ഉമാ തോമസ് എന്നിവരിൽ രണ്ടോ മൂന്നോ പേർ മന്ത്രി സഭയിൽ എത്തുമെന്നാണ് സൂചന. എന്നാൽ പാർട്ടിക്ക് ആദ്യമായി വനിതാ എംഎൽഎയെ സമ്മാനിച്ച് ചരിത്രത്തിൽ ഇടംപിടിക്കുകയും യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാന ഘടകമായിനിന്ന് കയ്യടി നേടിയ മുസ്ലംലീ​ഗ് ഇപ്പോൾ ലഭിച്ച ഇമേജ് കാത്തുസൂക്ഷിക്കാനായി ഫാതിമ തഹ്ലിയക്ക് അവസരം കൊടുക്കാൻ സാധ്യതയുണ്ടെന്നും റിപ്പാേർട്ടുകളുണ്ട്.

നിയമസഭയിലേക്ക് 11 വനിതകൾ, മന്ത്രിസഭയിൽ സ്ത്രീ പ്രാതിനിധ്യം കൂടുമോ?
വയനാട്, മലപ്പുറം, എറണാകുളം, കോട്ടയം സമ്പൂർണമായി തൂക്കി യുഡിഎഫ്, കോഴിക്കോട് ഉൾപ്പെടെ 3 ജില്ലകളിൽ വിട്ടുകൊടുത്തത് ഓരോ സീറ്റ്

കെ കെ രമ(വടകര), ഫാത്തിമ തഹിലിയ(പേരാമ്പ്ര), ഉമാ തോമസ്(തൃക്കാക്കര), ഷാനിമോള്‍ ഉസ്മാന്‍(അരൂര്‍), രമ്യാ ഹരിദാസ്(ചിറയിന്‍കീഴ്), ബിന്ദു കൃഷ്ണ(കൊല്ലം), വിദ്യ ബാലകൃഷ്ണന്‍(എലത്തൂര്‍), കെ എ തുളസി(കോങ്ങാട്), ഗീതാ ഗോപി(നാട്ടിക), ഒ എസ് അംബിക(ആറ്റിങ്ങല്‍), ഉഷാ വിജയന്‍(മാനന്തവാടി) എന്നിവരാണ് കേരളത്തിന്റെ 11 വനിതാ എംഎല്‍എമാര്‍.

തൃക്കാക്കരയിൽ ഉമാതോമസ് 50,211, കൊല്ലത്ത് ബിന്ദു കൃഷ്ണ 16,830, വടകരയില്‍ കെ കെ രമ 14,862, എലത്തൂരിൽ വിദ്യ ബാലകൃഷ്ണന്‍ 12,162, മാനന്തവാടിയില്‍ ഉഷാ വിജയന്‍ 10,543, അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ 9324, പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയ 5087, കെഎ തുളസി 3706, ചിറയിന്‍കീഴിൽ രമ്യാ ഹരിദാസ് 1422, നാട്ടികയില്‍ സിപിഐയുടെ ഗീതാ ഗോപി 7093, ആറ്റിങ്ങല്‍ സിപിഐയുടെ ഒ എസ് അംബിക 13,375 ഇതായിരുന്നു വനിതാ സ്ഥാനാർത്ഥികൾക്ക് ലഭിച്ച ഭൂരിപക്ഷം. ഇത്തവണ സ്വതന്ത്ര്യരുൾപ്പെടെ 92 വനിതകൾ മത്സരിച്ചിരുന്നെങ്കിലും മൂന്ന് മുന്നണികളിൽനിന്നുമായി 48 പോരാണ് രം​ഗത്തുണ്ടായിരുന്നത്. ഇതിൽ എൽഡിഎഫിനും എൻഡിഎക്കും 18 വീതം സ്ഥാനാർത്ഥികളും യുഡിഎഫിന് 12 പേരുമാണ് മത്സരത്തിനുണ്ടായിരുന്നത്. യുഡിഎഫിലെ 9 പേരും ഇടത് രണ്ട് സ്ഥാനാർത്ഥികളുമാണ് വിജയിച്ചത്.

അഡ്വ. യു പ്രതിഭ(കായംകുളം), സികെ ആശ(വെെക്കം), ദലീമ(അരൂർ), ജെ ചിഞ്ചുറാണി(ചടയമം​ഗലം), കെകെ ശൈലജ ടീച്ചർ(മട്ടന്നൂർ), വീണ ജോർജ്( ആറന്മുള), കാനത്തിൽ ജമീല(കൊയിലാണ്ടി), ഒഎസ് അംബിക(ആറ്റിങ്ങൽ). ആർ ബിന്ദു(ഇരിങ്ങാലക്കുട), ശാന്തകുമാരി(കോങ്ങാട്) എന്നിവർ ഇടതുമുന്നണിയിലും കെകെ രമ യുഡിഎഫ് സ്വതന്ത്രയായും 2021ൽ നിയമസഭയിൽ ഉണ്ടായിരുന്നു.

നിയമസഭയിലേക്ക് 11 വനിതകൾ, മന്ത്രിസഭയിൽ സ്ത്രീ പ്രാതിനിധ്യം കൂടുമോ?
വട്ടിയൂർക്കാവിൽ പുനർജനിച്ച് കെ. മുരളീധരൻ; ബിജെപിയോട് കണക്ക് തീർത്ത് ലീഡറുടെ മകന്‍

ചത്തീസ്​ഗഢാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള സംസ്ഥാനം. ഇരുപത്തൊന്ന് ശതമാനത്തിലധികം ചത്തീസ്​​ഗഢിന്റെ വനിതാ പ്രാതിനിധ്യം. ത്രിപുര, ഹരിയാന, ജാർഘണ്ഡ്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, യുപി, ബീഹാർ, വെസ്റ്റ് ബം​ഗാൾ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് നിയമ സഭകളിൽ വനിതകൾക്ക് പത്ത് ശതമാനത്തിലധികം പ്രാധിനിത്യം നൽകുന്ന സംസ്ഥാനങ്ങൾ. മിസോറാമിലാണ് ഒരു വനിതാ സാനിധ്യവുമില്ലാത്ത നിയമസഭ.

English Summary: The 16th Kerala Assembly features 11 women MLAs, maintaining representation similar to the previous term while marking a historic first for the IUML. Following the UDF’s significant victory, there is high anticipation regarding the induction of women into the cabinet. Key contenders for ministerial berths include Bindhu Krishna, Shanimol Osman, Usha Vijayan, Vidya Balakrishnan, and record-margin winner Uma Thomas. Reports also suggest the IUML may elevate Fathima Thahiliya to maintain the momentum from their historic election of a female MLA.

Madism Digital
madismdigital.com