സീറ്റ് തർക്കമൊഴിയാതെ കോൺഗ്രസ്; സുധാകരന് മത്സരിക്കാമെങ്കിൽ തനിക്കുമാവാമെന്ന നിലപാടിൽ അടൂർ പ്രകാശ്

തന്റെ ആവശ്യങ്ങൾ ഉന്നയിച്ച് അടൂർ പ്രകാശ് ഹൈക്കമാൻഡിന് സന്ദേശം അയക്കുകയും ചെയ്തു
സീറ്റ് തർക്കമൊഴിയാതെ കോൺഗ്രസ്; സുധാകരന് മത്സരിക്കാമെങ്കിൽ തനിക്കുമാവാമെന്ന നിലപാടിൽ അടൂർ പ്രകാശ്
Published on

പത്തനംതിട്ട: നിയമസഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ സുധാകരന് ഹൈക്കമാൻഡ് അനുവാദം നൽകിയതോടെ, മത്സരിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വീണ്ടും രംഗത്ത്. കെ സുധാകരന് മത്സരിക്കാമെങ്കിൽ തനിക്കും സീറ്റ് നൽകണമെന്ന നിലപാടിലാണ് അടൂര്‍ പ്രകാശ്. കെ സുധാകരൻ മത്സരത്തിന് അർഹനാണെങ്കിൽ അതേ അർഹത തനിക്കുമുണ്ട്. അല്ലാത്തപക്ഷം സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോന്നിയിൽ എന്തെങ്കിലും പ്രത്യാഘാതമുണ്ടായാലും താൻ ഉത്തരവാദി ആയിരിക്കില്ലെന്നും അടൂർ പ്രകാശ് ഹൈക്കമാൻഡിനു മുന്നറിയിപ്പ് നൽകി.

തന്റെ ആവശ്യങ്ങൾ ഉന്നയിച്ച് അടൂർ പ്രകാശ് ഹൈക്കമാൻഡിന് സന്ദേശം അയക്കുകയും ചെയ്തു. എംപി മാർ ആരും മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിർദേശത്തെത്തുടർന്ന് അടൂർ പ്രകാശ് ഫേസ്ബുക്കിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരുന്നു. മത്സരിക്കാന്‍ കോന്നിയിലേക്കില്ലെന്ന് കുറിപ്പിലൂടെ അടൂര്‍ പ്രകാശ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

കോന്നിയിലെ ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ അഭിമാണെന്നും, വ്യക്തിപരമായി കോന്നി ഒരു മണ്ഡലം മാത്രമല്ല മറിച്ച് ജീവിതത്തിന്റെ ഭാഗമാണ്, സ്വന്തം കുടുംബമാണ്. ഈ പ്രാവശ്യം കോന്നിയിൽ മത്സരിക്കാൻ അവസരം ലഭിക്കാതിരുന്നത് നിങ്ങളിൽ നിരാശ ഉണ്ടാക്കുന്നുണ്ടെന്ന കാര്യം ആഴത്തിൽ മനസ്സിലാക്കുന്നു. പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കുകയെന്നത് കടമയാണ് എന്നിങ്ങനെ അടൂർ പ്രകാശ് കുറിപ്പിൽ എഴുതിയിരുന്നു.

എന്നാൽ സ്ഥാനാർത്ഥിത്വത്തിൽ കെ സുധാകരന് ഇളവ് നൽകാനുള്ള തീരുമാനത്തിനു പിന്നാലെ അടൂർ പ്രകാശ് ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. തുടർന്നാണ് സുധാകരനെപ്പോലെ തനിക്കും മത്സരിക്കാൻ അർഹതയുണ്ടെന്ന് വ്യക്തമാക്കി അദ്ദേഹം രം​ഗത്തു വന്നിരിക്കുന്നത്. കോന്നിയിൽ അടൂർ പ്രകാശിനു പകരം സതീഷ് കൊച്ചുപറമ്പിലിനെയാണ് കോൺ​ഗ്രസ് നേതൃത്വം പരി​ഗണിച്ചിരുന്നത്. അടൂർ പ്രകാശ് അവകാശവാദം ശക്തമാക്കിയതോടെ കോന്നിയിൽ ആര് മത്സരിക്കുമെന്ന വിഷയത്തിൽ കോൺഗ്രസിലെ സീറ്റ് ചർച്ചകൾ കൂടുതൽ സങ്കീർണ്ണമായേകുന്ന സാഹചര്യമാണുള്ളത്.

English Summary: Adoor Prakash has demanded a seat in the Assembly elections after K. Sudhakaran was allowed to contest by the Indian National Congress high command. Insisting on equal treatment, Adoor Prakash warned of consequences in Konni if denied, intensifying the party’s internal seat dispute.

Related Stories

No stories found.
Madism Digital
madismdigital.com