കുടകിലെ തടിയൻഡമോൾ മലനിരകളിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യ ജി.എസിനെ കണ്ടെത്തി. കാണാതായി നാലാം ദിവസമാണ് വനത്തിനുള്ളിൽ നിന്ന് തിരച്ചിൽ സംഘം ശരണ്യയെ കണ്ടെത്തുന്നത്. ശനിയാഴ്ച വൈകുന്നേരം മുതൽ നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് ആശ്വാസവാർത്ത പുറത്തുവരുന്നത്. താൻ ആരോഗ്യവതിയാണെന്നും ഫോണ്‍ സ്വിച്ച് ഓഫായി പോകുകയായിരുന്നുവെന്നും ശരണ്യ പറഞ്ഞു.
ചെങ്കുത്തായ മലനിരകളിലും വന്യമൃഗ സാന്നിധ്യമുള്ള മേഖലയിലും കുടുങ്ങിപ്പോയ ശരണ്യയെ വനംവകുപ്പും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് കണ്ടെത്തിയത്. ഡ്രോണുകളും ഡോഗ് സ്ക്വാഡും ഉൾപ്പെടെയുള്ള സന്നാഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പരാജയപ്പെട്ടെങ്കിലും തിരച്ചിൽ അവസാനിപ്പിക്കാതെ മുന്നോട്ട് നീങ്ങിയതാണ് നിർണ്ണായകമായത്.
ഏപ്രിൽ രണ്ടിന് ട്രെക്കിങ്ങിനിടെ വഴിതെറ്റിയ ശരണ്യയെ കണ്ടെത്താൻ കേരള മുഖ്യമന്ത്രിയും കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഇടപെട്ടിരുന്നു.
English Summary: After four days of intense searching, Sharanya G.S., the 36-year-old software engineer from Kerala who went missing while trekking in Coorg, has been found alive. Rescue teams located her deep within the rugged Thadiyandamol forest range. Despite the dense terrain and presence of wild animals, the joint operation by the Karnataka Police and Forest Department successfully tracked her down on the fourth day