Podcast
ജന്തർ മന്തറിലെ സിജെപി പ്രതിഷേധവും മാധ്യമപ്രവർത്തകരുടെ കസ്റ്റഡിയും ഭരണകൂടത്തിന്റെ അധികാരപ്രയോഗവുമടക്കം സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് തുറന്നുസംസാരിച്ച് മാധ്യമപ്രവർത്തകൻ കാൾ ലഫ്രെനൈസ്. പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ നേരിടുന്ന വെല്ലുവിളികൾ, മാധ്യമസ്വാതന്ത്ര്യം, രാഷ്ട്രീയ ധ്രുവീകരണം, സോഷ്യൽ മീഡിയ ആക്ടിവിസം, സ്ത്രീസുരക്ഷ, കലാകാരന്മാരുടെ രാഷ്ട്രീയ നിലപാടുകൾ എന്നിവയ്ക്കൊപ്പം സിജെപി പ്രതിഷേധത്തിനെതിരെ ഉയരുന്ന ആരോപണങ്ങളും ചർച്ചയാകുന്നു. അധികാരത്തെ ചോദ്യം ചെയ്യുന്നതും വിയോജിക്കാനുള്ള അവകാശവും അടക്കമുള്ള വിഷയങ്ങളിൽ കാൾ ലഫ്രെനൈസ് തന്റെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നതാണ് MADCASTന്റെ പുതിയ എപ്പിസോഡ്.