ജീവിതത്തില്‍ തങ്ങളുടേതായ ക്രിയേറ്റിവിറ്റി കണ്ടത്തുന്നവരാണ് പുതുതലമുറ. ഇത് അവരുടെ കാലമാണ്, അവരുടെ രീതികള്‍ മനസിലാക്കാന്‍ ശ്രമിക്കണം. പരസ്പരം നന്നാക്കല്‍ എന്ന മുന്‍ തലമുറയുടെ അജണ്ട ഇപ്പോഴത്തെ തലമുറയ്ക്കില്ല. മുതിര്‍ന്നവരുടെ നിര്‍ബന്ധ ബുദ്ധികള്‍ മാറ്റാന്‍ പുതിയ തലമുറയിലെ കുട്ടികള്‍ക്ക് കഴിയുന്നുണ്ട്. പഴയ തലമുറയേക്കാള്‍ പ്രാക്ടിക്കലാണ് പുതിയതലമുറ. അങ്ങേയറ്റത്തെ ബൗദ്ധിക മാറ്റങ്ങളുടെ പകര്‍ച്ചകളെ പുതിയ തലമുറ അനുഭവിച്ചിട്ടില്ല.
ടെക്‌നോളികളുടെ വളര്‍ച്ച കണ്ടവരാണ് മുതിര്‍ന്ന തലമുറ. ടെലിവിഷന്‍, പേജര്‍, ഫോണുകള്‍, ഇന്റര്‍നെറ്റ് തുടങ്ങി മാറ്റങ്ങളുടെ പകര്‍ച്ചയാണ് നമ്മുടെ തലമുറ. ലോകത്തോടെ സംവദിക്കുന്ന ഇന്റര്‍നെറ്റിന്റെ കാലത്താണ് ഇപ്പോഴത്തെ തലമുറ വളരുന്നത്. ഈ കാലത്തിന്റെ കാഴ്ചപ്പാടുകളാണ് അവരെ രൂപപ്പെടുത്തിയത്. പഴയ തലമുറയുടെ കാഴ്ചപ്പാടുകള്‍ അവര്‍ അംഗീകരിക്കണം എന്നില്ല.
പഴയ എഴുത്തുകാരും കവികളും ഇക്കാലത്ത് കൂടുതല്‍ ജനപ്രിയമാകുന്നത് മാറ്റത്തിന്റെ ഗുണഫലമാണ്. ജലാലുദ്ദീന്‍ റൂമി ഇതിന് ഉദാഹരണമാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ ജനിച്ച ജലാലുദ്ദീന്‍ റൂമി ജെന്‍സിയോട് സംവദിക്കുന്നു എന്നത് ഇതിന് ഉദാഹരണമാണ്.
The new generation is discovering its own creativity and shaping life according to its own perspectives. Unlike previous generations, which often focused on correcting and improving one another, today’s generation is more practical, independent and willing to challenge the rigid expectations of elders. Their worldview has been shaped by rapid technological changes, from television and pagers to smartphones and the internet. Growing up in an interconnected digital world has given them perspectives that previous generations may not always understand or accept. At the same time, the renewed popularity of writers and poets from earlier centuries, such as the 13th-century Persian poet Jalaluddin Rumi, shows how ideas can transcend generations and continue to connect with young people.