'ജെന്‍സി സമരം ബിജെപിയുടെ അടിത്തറയില്‍ ഇളക്കമുണ്ടാക്കി'

ആത്മബലവും പരിഹാസവും ആയുധമാക്കി ജെന്‍സികള്‍ നടത്തിയ സമരം ബിജെപിയുടെ അടിത്തറയില്‍ ഇളക്കമുണ്ടാക്കിയെന്നത് ചെറിയ കാര്യമല്ല.

ആധുനിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാജ്യത്തെ കോടാനുകോടി മനുഷ്യര്‍ക്കു ധാര്‍മികമായ ആത്മബലം നല്‍കിയെന്നതാണ് ജെന്‍സി സമരവിജയത്തിന്റെ പ്രസക്തിയെന്ന് ഡോ. സുനില്‍ പി ഇളയിടം. ആത്മബലവും പരിഹാസവും ആയുധമാക്കി ജെന്‍സികള്‍ നടത്തിയ സമരം ബിജെപിയുടെ അടിത്തറയില്‍ ഇളക്കമുണ്ടാക്കിയെന്നത് ചെറിയ കാര്യമല്ല.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലും തെരുവിലിറങ്ങാനും സമരം ചെയ്യാനും ഏറ്റുമുട്ടാനും പറ്റുമെന്ന നില രൂപപ്പെടുത്തിയെന്നതാണ് ജെന്‍സി സമരത്തിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഫലം. എവിടെനിന്നോ വന്നുചേര്‍ന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍, ഇന്ത്യയിലെ ജനാധിപത്യ ബോധമുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ഒരു പുതിയ പേരാട്ടത്തിന് ആത്മവീര്യം നല്‍കിയെന്നതും സമരത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു എന്നും ഡോ. സുനില്‍ പി ഇളയിടം പറയുന്നു.

എന്നാല്‍, പാറ്റക്കൂട്ടത്തിന്റെ രാഷ്ട്രീയ ഭാവി പ്രവചിക്കാന്‍ സാധ്യമല്ല. പക്ഷേ പരമ്പരാഗര സമര രീതികള്‍ മാറ്റി ചിന്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ പ്രേരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ യുവജന മുന്നേറ്റമെന്നും സുനില്‍ പി ഇളയിടം അഭിപ്രായപ്പെടുന്നു.

Summary

Dr. Sunil P. Elayidom said the Gen Z protest movement has become significant in modern Indian politics by giving moral strength and confidence to millions of people across the country. He noted that the protesters' use of moral conviction and satire as powerful tools not only sustained the movement but also shook the foundations of the BJP politically. According to Elayidom, the movement's success marks an important moment in contemporary democratic and political discourse.

Madism Digital
madismdigital.com