'ഹെൽത്തി കുട്ടൻമാരുടെ' എയർപോർട്ടുകൾ; 165 ശതമാനം ഉയർന്ന് 'മാച്ച' വിൽപ്പന

‘Skincare in the sky’ എന്ന സോഷ്യൽ മീഡിയ ട്രെന്‍ഡ്, 2025ൽ വിമാനത്തിനുള്ളിലെ ഫേസ്മാസ്ക്കുകളുടെ വിൽപ്പന 399 ശതമാനം വരെ ഉയർത്തിയിട്ടുണ്ട്
Matcha drink
Matcha drinkimage credits: Getty Images
Published on

2025ൽ ആ​ഗോള തലത്തിൽ വമ്പൻ തരം​ഗമായി മാറിയ പാനീയമാണ് 'മാച്ച'. സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ 'മാച്ച' രാജ്യാതിര്‍ത്തികള്‍ കടന്ന് ആരാധകരെ നേടി. യുകെയിലെ എയർപോർട്ടുകളിൽ മദ്യത്തേക്കാൾ കൂടുതൽ വിറ്റഴിയുന്നത് GEN Z-ക്കാരുടെ പ്രിയ പാനീയം മാച്ചയാണെന്ന് മാഞ്ചസ്റ്റർ എയർപോർട്ട് ​ഗ്രൂപ്പിനെ ഉദ്ധരിച്ച് ദി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ആരോ​ഗ്യപരമായ ജീവിത രീതികളെ പ്രോത്സാഹിപ്പിക്കുന്ന, 'മാച്ച,' '​ഗട്ട് ഹെൽത്ത് ഷോട്ട്,' 'ഫേസ്മാസ്ക്ക്,' 'സ്മൂത്തി,' തുടങ്ങിയ ട്രെന്‍ഡുകൾ വിമാനത്താവളത്തിലെ പൊതുവായ മദ്യപാന ശീലത്തെ മാറ്റിമറിക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.

skin care in sky
skin care in skyimage credits: www.rrayyme.com

കണക്കുകളനുസരിച്ച, മാച്ചയുടെ വിൽപ്പന ഈ വർഷം മാഞ്ചസ്റ്റർ, സ്റ്റാൻസ്റ്റഡ്, ഈസ്റ്റ് മിഡ്‌ലാൻഡ്സ് വിമാനത്താവളങ്ങളിൽ 165 ശതമാനം വരെ ഉയർന്നിട്ടുണ്ട്. ഒപ്പം, സ്മൂത്തികളുടേയും, ഗട്ട് ഹെൽത്ത് ഷോട്ടുകളുടേയും വിൽപ്പന യഥാക്രമം 650 ശതമാനവും, 102 ശതമാനവും വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത് മാത്രമല്ല, ‘skincare in the sky’ എന്ന സോഷ്യൽ മീഡിയ ട്രെന്‍ഡ്, 2025ൽ വിമാനത്തിനുള്ളിലെ ഫേസ്മാസ്ക്കുകളുടെ വിൽപ്പന 399 ശതമാനം വരെ ഉയർത്തിയിട്ടുണ്ട്. മേൽപറഞ്ഞ മൂന്ന് വിമാനത്താവളങ്ങളിലുമായി, 2024-നെ അപേക്ഷിച്ച് 61,500 മാച്ച കപ്പുകളാണ് അധികമായി വിറ്റഴിഞ്ഞത്. സ്റ്റാൻസ്റ്റഡിൽ മാത്രമായി, ശരാശരി എല്ലാ ദിവസവും 200-ഓളം മാച്ച കപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്.

stanley cups
stanley cupsimage credits: The Guardian

ഈ വർഷത്തെ മറ്റൊരു ട്രെന്‍ഡായിരുന്നു 'സ്റ്റാൻലി ബോട്ടിലു'കൾ. സ്റ്റാൻ‍ലി ബോട്ടിലുകളിൽ നിന്ന് വെള്ളം കുടിക്കുന്നതും, അത് പിടിച്ച് ഫോട്ടോയ്ക്കും വീഡിയോയ്ക്കും പോസ് ചെയ്യുന്നതും, ഈ വർഷം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു. ഇതേ റിപ്പോർട്ട് പ്രകാരം, 2025ൽ വിമാനത്താവളങ്ങളിൽ സ്റ്റാൻലി ബോട്ടിലുകളുടെ വിൽപ്പന ആറിരട്ടിയായാണ് ഉയർന്ന്, മൂന്ന് വിമാനത്താവളങ്ങളിലുമായി 40 പൗണ്ട് വില വരുന്ന, 10,000-ത്തിലധികം സ്റ്റാൻലി ബോട്ടിലുകളാണ് വിറ്റഴിഞ്ഞത്.

AIയും, സോഷ്യൽ മീഡിയ ട്രെന്‍ഡുകളും, GEN Z-യുടെ ജീവിതരീതികളേയും, തീരുമാനങ്ങളേയും, ശീലങ്ങളേയും, വ്യക്തിത്വത്തേയും മാറ്റി മറിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന നി​ഗമനത്തിലാണ് മാഞ്ചസ്റ്റർ എയർപോർട്ട് ​ഗ്രൂപ്പ്.

English Summary: Gen Z travelers fuel a major shift at UK airports as matcha trends replace alcohol, with sales surging across major terminals.

Related Stories

No stories found.
Madism Digital
madismdigital.com