'BULLY' റിലീസ് 2026ൽ; ത്രില്ലടിച്ച് കാന്യേ ആരാധകർ

ആൽബത്തിന്റെ ആദ്യ പതിപ്പായ 'BULLY V1' 2025 മാർച്ച് 18ന് ട്വിറ്ററിൽ വൻ പ്രതിഷേധങ്ങൾക്കിടയിലാണ് പുറത്തിറക്കിയത്.
Kanye West
Kanye Westimage credits: BULLY - Kanye West
Published on

ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള അമേരിക്കൻ റാപ്പറും, ഗായകനും, ഫാഷൻ ഡിസൈനറും, റെക്കോർഡ് പ്രൊഡ്യൂസറുമാണ് കാന്യേ വെസ്റ്റ്. അദ്ദേഹത്തിന്റെ പന്ത്രണ്ടാമത്തെ സ്റ്റുഡിയോ ആൽബം 'BULLY'ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒരുപാട് തവണ റിലീസ് മാറ്റി വെച്ച്, ഒടുവിൽ 2026 ജനുവരി 30ന് ആൽബം പുറത്തിറക്കും എന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് താരം.

വെസ്റ്റ്, ആദ്യം ആൽബം 2024 സെപ്റ്റംബറിൽ പ്രഖ്യാപിച്ചു, പിന്നാലെ ആൽബത്തിലെ പാട്ടുകളുടെ നിരവധി പതിപ്പുകളും പുറത്തിറക്കി. അതിനു ശേഷം, ആൽബത്തിലെ അഞ്ച് ഗാനങ്ങൾ രണ്ട് നാടകങ്ങളിലൂടെ സിംഗിൾസായും പുറത്തിറക്കി. പിന്നീട് കാന്യേയുടെ മകൾ നോർത്ത് വെസ്റ്റിന്റെ ജന്മദിനമായ ജൂൺ 15, 2025 ന് 'BULLY' റിലീസ് ചെയ്യുമെന്ന് തീരുമാനമുണ്ടായെങ്കിലും, അത് സംഭവിച്ചില്ല. ഒടുവിൽ ഇപ്പോഴാണ് കാന്യേ തന്നെ ആൽബത്തിന്റെ റിലീസിനെ കുറിച്ച് ഉറപ്പ് നൽകിയിരിക്കുന്നത്.

ആൽബത്തിന്റെ ആദ്യ പതിപ്പായ 'BULLY V1' 2025 മാർച്ച് 18ന് ട്വിറ്ററിൽ വൻ പ്രതിഷേധങ്ങൾക്കിടയിലാണ് പുറത്തിറക്കിയത്. ബെല്ല ബ്ലാക്ക്, കാൻ, ഡോൺ ടോളിവർ, ക്വെന്റിൻ മില്ലർ, റൗറി, സ്റ്റീവി വണ്ടർ, ടൈ ഡോള ഐഎൻജിഎൻ, ടിഷ് ഹൈമാൻ, യംഗ് മൂസ് എന്നിവരുൾപ്പെടെ നിരവധി പേരുടെ റെഫറൻസ് ട്രാക്കുകൾ ബുള്ളിക്ക് വേണ്ടി ഉപയോ​ഗിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

English Summary: Kanye West fans are eagerly awaiting his twelfth studio album Bully, now officially set to release on January 30, 2026.

Related Stories

No stories found.
Madism Digital
madismdigital.com