27 ഗ്രാമി പുരസ്കാരങ്ങൾ; ജെയ്-സിയുടെ റെക്കോർഡ് ഭേദിച്ച് കെൻഡ്രിക്ക് ലമാർ

22 പുരസ്ക്കാരങ്ങളുമായി ഗ്രാമിയിൽ പ്രവേശിച്ച കെൻഡ്രിക്ക് മടങ്ങിയത് 27 പുരസ്ക്കാരങ്ങളുമായാണ്
27 ഗ്രാമി പുരസ്കാരങ്ങൾ; ജെയ്-സിയുടെ റെക്കോർഡ് ഭേദിച്ച് കെൻഡ്രിക്ക് ലമാർ
Published on

68ാമത് ഗ്രാമി പുരസ്കാര വേദിയിൽ ചരിത്രം കുറിച്ച് അമേരിക്കൻ റാപ്പർ കെൻഡ്രിക് ലമാർ. ​ഗ്രാമിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ റാപ്പർ എന്ന റെക്കോർഡാണ് ഇത്തവണ കെൻഡ്രിക് നേടിയിരിക്കുന്നത്. 22 പുരസ്ക്കാരങ്ങളുമായി ഗ്രാമിയിൽ പ്രവേശിച്ച കെൻഡ്രിക്ക് മടങ്ങിയത് 27 പുരസ്ക്കാരങ്ങളുമായാണ്. 25 ​ഗ്രാമി നേടിയിട്ടുള്ള ജെയ്-സിയുടെ റെക്കോർഡാണ് ഇത്തവണ കെൻഡ്രിക്ക് ഭേദിച്ചത്.

ബെസ്റ്റ് റാപ്പ് ആൽബം, ബെസ്റ്റ് മെലോഡിക്ക് റാപ്പ്, ബെസ്റ്റ് റാപ്പ് സോങ്, ബെസ്റ്റ് റാപ്പ് പെർഫോമൻസ്, റെക്കോർഡ് ഓഫ് ദ ഇയർ, എന്നീ ഇനങ്ങളിലാണ് 38-കാരനായ കെൻഡ്രിക്ക് അവാർഡുകൾ വാരി കൂട്ടിയത്. 'ഞാനല്ല, പകരം എന്റെ റാപ്പുകളാണ് സംസാരിക്കുന്നത്,' എന്നായിരുന്നു ബെസ്റ്റ് റാപ്പ് ആൽബത്തിനുള്ള പുരസ്കാരം സ്വീകരിച്ച് അദ്ദേഹം പറഞ്ഞത്. ഹിപ്പ് ഹോപ്പ് എക്കാലവും ഇവിടെ തന്നെയുണ്ടാകുമെന്നും, ആ സംസ്കാരത്തെ ഉൾക്കൊള്ളാൻ കൂടെ താനുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

2025-ൽ കെൻഡ്രിക്കിന്റെ 'നോട്ട് ലൈക്ക് അസ്' എന്ന റാപ്പ് അഞ്ച് ​ഗ്രാമി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ സൂപ്പർ ബൗളിൽ കെൻഡ്രിക്ക് നടത്തിയ പ്രകടനവും ഏറെ ചർച്ച ചെയ്യപ്പെട്ടു. ഇതുവരെ 66 ​ഗ്രാമി നോമിനേഷനുകളാണ് കെൻഡ്രിക്കിനെ തേടിയെത്തിയിട്ടുള്ളത്. ലോസ് ആഞ്ചലസിലെ ക്രിപ്റ്റോ ഡോട്ട്കോം അരീനയിൽ വെച്ചായിരു​ന്നു 64ാമത് ഗ്രാമിയുടെ പുരസ്കാര വേദി നടന്നത്. 2024 സെപ്റ്റംബർ മുതൽ 2025 ആഗസ്റ്റ് വരെയുള്ള മികച്ച ആൽബങ്ങൾ, ഗാനങ്ങൾ, കലാകാരന്മാർ തുടങ്ങി നൂറിലധികം വിഭാഗങ്ങളിലായിരുന്നു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

2026 ​ഗ്രാമി പുരസ്കാരങ്ങൾ

മികച്ച റാപ് ആൽബം: കെൻഡ്രിക് ലാമർ – GNX

മികച്ച ഡാൻസ്-പോപ്പ് റെക്കോർഡിങ്: ലേഡി ഗാഗ – അബ്രകാടബ്ര

മികച്ച റാപ് പെർഫോമൻസ്: ചെയിൻസ് & വിപ്‌സ് (കെൻഡ്രിക് ലാമർ, ഫാരെൽ വില്യംസ്)

മികച്ച കൺട്രി സോളോ പെർഫോമൻസ്: ക്രിസ് സ്റ്റാപ്‌ൾടൺ – ബാഡ് ആസ് ഐ യൂസ്ഡ് ടു ബി

മികച്ച റാപ് ഗാനം: കെൻഡ്രിക് ലാമർ (ലെഫ്റ്റി ഗൺപ്ലേ – ടിവി ഓഫ്)

മികച്ച പോപ്പ് ഡ്യുവോ/ഗ്രൂപ്പ് പ്രകടനം: സിന്ത്യ എരിവോ, അരിയാന ഗ്രാൻഡെ – ഡിഫയിങ് ഗ്രാവിറ്റി

മികച്ച റോക്ക് ആൽബം: ടേൺസ്റ്റൈൽ – നെവർ ഇനഫ്

മികച്ച ഡാൻസ്/ഇലക്ട്രോണിക് ആൽബം: FKA ട്വിഗ്സ് – യൂസെക്സുവാ

മികച്ച റോക്ക് പെർഫോമൻസ്: യങ്ങ് ബ്ലഡ് – ചേഞ്ചസ് (ലൈവ് ഫ്രം വില്ല പാർക്ക്, ബാക്ക് ടു ദി ബിഗിനിംഗ്)

മികച്ച മെറ്റൽ പെർഫോമൻസ്: ടേൺസ്റ്റൈൽ – ബേർഡ്സ്

മികച്ച R&B പെർഫോമൻസ്: കെഹ്ലാനി – ഫോൾഡഡ്

മികച്ച ട്രെഡീഷണൽ R&B പെർഫോമൻസ്: ലിയോൺ തോമസ് – വൈബ്സ് ഡോണ്ട് ലൈ

മികച്ച R&B ഗാനം: കെഹ്ലാനി – ഫോൾഡഡ്

മികച്ച ആൾട്ടർനേറ്റീവ് മ്യൂസിക് ആൽബം: ദ ക്യൂർ – സോങ്സ് ഓഫ് എ ലോസ്റ്റ് വേൾഡ്

മികച്ച ട്രെഡീഷണൽ കൺട്രി ആൽബം: സക്കറി ടോപ്പ് – എയിന്റ് ഇൻ ഇറ്റ് ഫോർ മൈ ഹെൽത്ത്

മികച്ച ഗ്ലോബൽ മ്യൂസിക് പ്രകടനം: ബാഡ് ബണ്ണി – EoO

മികച്ച റോക്ക് ഗാനം: നയൻ ഇഞ്ച് നെയിൽസ് – ആസ് അലൈവ് ആസ് യു നീഡ് മി ടു ബി

മികച്ച കൺട്രി ഗാനം: ടൈലർ ചൈൽഡേഴ്സ് – ബിറ്റിൻ ലിസ്റ്റ്

മികച്ച ആൾട്ടർനേറ്റീവ് മ്യൂസിക് പ്രകടനം: ദ ക്യൂർ – അലോൺ

വിഷ്വൽ മീഡിയക്കുള്ള മികച്ച സൗണ്ട് ട്രാക്ക്: സിന്നേഴ്സ്

മികച്ച മ്യൂസിക് വീഡിയോ: ഹണ്ടർ/ x – ഗോൾഡൻ (കെപോപ്പ്: ഡെമൺ ഹണ്ടേഴ്സ്)

മികച്ച ഫോക്ക് ആൽബം: ഐ ആം വിത്ത് ഹെർ - വൈൽഡ് ആൻഡ് ക്ലിയർ ആൻഡ് ബ്ലൂ

മികച്ച ഡാൻസ്/ഇലക്ട്രോണിക് റെക്കോർഡിംഗ്: ടേം ഇംപാല – എൻഡ് ഓഫ് സമ്മർ

മികച്ച ആഫ്രിക്കൻ മ്യൂസിക് പ്രകടനം: ടൈല – പുഷ് 2 സ്റ്റാർട്ട്

മികച്ച ജാസ് പെർഫോമൻസ്: ചിക്ക് കോറിയ, ക്രിസ്റ്റ്യൻ മക്ബ്രൈഡ് & ബ്രയാൻ ബ്ലേഡ് – വിൻഡോസ് (ലൈവ്)

മികച്ച കോമഡി ആൽബം: നേറ്റ് ബർഗഡ്സി – യുവർ ഫ്രണ്ട്, നേറ്റ് ബർഗഡ്സി

മികച്ച മെലോഡിക് റാപ് പെർഫോമൻസ്: കെൻഡ്രിക് ലാമർ വിത്ത് എസ്.ഐ.എ – ലൂഥർ

പ്രൊഡ്യൂസർ ഓഫ് ദ ഇയർ: സർക്കറ്റ്

സോംഗ് റൈറ്റർ ഓഫ് ദ ഇയർ: എമി അലൻ

English Summary: Kendrick Lamar breaks Jay-Z’s record with 27 Grammy Awards.

Related Stories

No stories found.
Madism Digital
madismdigital.com