റയാൻ ഗോസ്ലിങ് ഇനി മാർവൽ യൂണിവേഴ്സിൽ; 'ഗോസ്റ്റ് റൈഡർ' ആയി എത്തുമെന്ന് സ്ഥിരീകരണം

ഗോസ്ലിങ് അവതരിപ്പിക്കുന്നത് ജോണി ബ്ലേസിനെയാണോ, മറ്റേതെങ്കിലും ഗോസ്റ്റ് റൈഡർ അവതാരത്തെയാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
റയാൻ ഗോസ്ലിങ് ഇനി മാർവൽ യൂണിവേഴ്സിൽ; 'ഗോസ്റ്റ് റൈഡർ' ആയി എത്തുമെന്ന് സ്ഥിരീകരണം
Published on

ഹോളിവുഡിലെ ജനപ്രിയ നടൻ റയാൻ ഗോസ്ലിങ് ഒടുവിൽ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ (MCU) ഭാഗമായി എത്തുന്നു. സാൻ ഡിയാഗോ കോമിക്-കോൺ 2026-ൽ നടന്ന മാർവൽ സ്റ്റുഡിയോസിന്റെ ഹാൾ എച്ച് പരിപാടിയിലാണ് ഗോസ്ലിങ് പുതിയ 'ഗോസ്റ്റ് റൈഡർ' ആകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് ഷോൺ ലെവിയാണ്. പ്രഖ്യാപനത്തിന് പിന്നാലെ വേദിയിലെത്തിയ ഗോസ്ലിങ്, വർഷങ്ങളായി താൻ അവതരിപ്പിക്കാൻ ആഗ്രഹിച്ച കഥാപാത്രമാണ് ഗോസ്റ്റ് റൈഡറെന്ന് പറഞ്ഞു. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏറെ നാളായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2007-ൽ പുറത്തിറങ്ങിയ 'ഗോസ്റ്റ് റൈഡർ' എന്ന ചിത്രത്തിലും 2011-ലെ 'ഗോസ്റ്റ് റൈഡർ: സ്പിരിറ്റ് ഓഫ് വെഞ്ചൻസ്' എന്ന ചിത്രത്തിലും നിക്കോളസ് കേജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് ഇപ്പോൾ മാർവൽ എംസിയുവിലേക്ക് കൊണ്ടുവരുന്നത്. എന്നാൽ ഗോസ്ലിങ് അവതരിപ്പിക്കുന്നത് ജോണി ബ്ലേസിനെയാണോ, മറ്റേതെങ്കിലും ഗോസ്റ്റ് റൈഡർ അവതാരത്തെയാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

റയാൻ ഗോസ്ലിങ് ഇനി മാർവൽ യൂണിവേഴ്സിൽ; 'ഗോസ്റ്റ് റൈഡർ' ആയി എത്തുമെന്ന് സ്ഥിരീകരണം
'അതിൽ കൈവയ്ക്കാൻ ഇപ്പോഴും ധൈര്യമില്ല': നോളനെ ഭയപ്പെടുത്തുന്ന ഒരേയൊരു ജോണർ, വിചാരിക്കുന്നതിലും ബുദ്ധിമുട്ടെന്ന് വെളിപ്പെടുത്തൽ

റയാൻ ഗോസ്ലിങും സംവിധായകൻ ഷോൺ ലെവിയും നേരത്തെ 'സ്റ്റാർ വാർസ്: സ്റ്റാർഫൈറ്റർ' എന്ന ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. അതേ കൂട്ടുകെട്ടാണ് ഇപ്പോൾ ഗോസ്റ്റ് റൈഡറിലും വീണ്ടും ഒന്നിക്കുന്നത് എന്നത് പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ചിത്രം 2028-ൽ തിയറ്ററുകളിൽ എത്തുമെന്നാണ് മാർവൽ അറിയിച്ചിരിക്കുന്നത്. എന്നാൽ കൃത്യമായ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

2007-ൽ പുറത്തിറങ്ങിയ 'ഗോസ്റ്റ് റൈഡർ' നിക്കോളാസ് കേജിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായിരുന്നു. ജോണി ബ്ലേസ് എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ച രീതി ആരാധകർക്കിടയിൽ ഐക്കോണിക് പദവി നേടി. ചിത്രത്തിൽ ഇവ മെൻഡസ് ആയിരുന്നു നായിക. തീജ്വാലകൾ ഉയരുന്ന തലയോട്ടിയുമായി ബൈക്കിൽ പാഞ്ഞെത്തുന്ന ഗോസ്റ്റ് റൈഡറുടെ ദൃശ്യങ്ങൾ ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

റയാൻ ഗോസ്ലിങ് ഇനി മാർവൽ യൂണിവേഴ്സിൽ; 'ഗോസ്റ്റ് റൈഡർ' ആയി എത്തുമെന്ന് സ്ഥിരീകരണം
റെഡ് കാർപെറ്റിലെ പുരാവസ്തു പ്രദർശനം: സെൻഡയയുടെ കമ്മലുകളെച്ചൊല്ലി ആഗോള തലത്തിൽ തർക്കം

റയാൻ ഗോസ്ലിങിന്റെ ആദ്യ സൂപ്പർഹീറോ ചിത്രമെന്ന പ്രത്യേകതയും ഗോസ്റ്റ് റൈഡറിനുണ്ട്. വർഷങ്ങളായി ആരാധകർക്കിടയിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് ഗോസ്ലിങ് മാർവലിൽ ചേരുന്നതും ഗോസ്റ്റ് റൈഡറായി എത്തുന്നതും. വർഷങ്ങളായി ആരാധകരുടെ ആഗ്രഹപ്പട്ടികയിലുണ്ടായിരുന്ന കാസ്റ്റിങ് യാഥാർഥ്യമായതോടെ, മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്നായാണ് ഈ പുതിയ ചിത്രം വിലയിരുത്തപ്പെടുന്നത്.

Summary

Ryan Gosling has officially joined the Marvel Cinematic Universe as the new Ghost Rider. Announced at San Diego Comic-Con 2026, the film will be directed by Shawn Levy. While his exact Ghost Rider identity remains undisclosed, the casting has thrilled Marvel fans and revived excitement around the iconic superhero franchise.

Madism Digital
madismdigital.com